സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; സഹോദരന്റെ ഭാര്യ എതിർത്തു: വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും
നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന്
പിന്നാലെ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി.
ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ചന്ദ്ര പ്രകാശ് മിശ്ര എന്ന
മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.
ഏപ്രിൽ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നൽകാൻ തീരുമാനിച്ചത് ഒരു സ്വർണ വളയും ടിവിയുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഭർത്താവിന്റെ തീരുമാനം അറിഞ്ഞഭാര്യ ചാബി ഇതിനെ
എതിർത്തു. ഇരുവരും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായി. തുടർന്ന്
ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ചാബി തന്റെ സഹോദരന്മാരെ
വിളിച്ചുവരുത്തി.
വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാർ വടികൾ ഉപയോഗിച്ച്
ചന്ദ്രപ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു.
ഗുരുതരമായി പരുക്കേറ്റ
ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ചാബിയെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ്
ചെയ്തു.