play-sharp-fill
വണ്ടിപ്പെരിയാര്‍ കുമളി റൂട്ടില്‍ മദ്യലഹരിയില്‍ പൊലീസുകാരൻ്റെ ബൈക്ക് റൈഡിംഗ്; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സുജിത്തിനെതിരെ നടപടിയുണ്ടായേക്കും

വണ്ടിപ്പെരിയാര്‍ കുമളി റൂട്ടില്‍ മദ്യലഹരിയില്‍ പൊലീസുകാരൻ്റെ ബൈക്ക് റൈഡിംഗ്; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സുജിത്തിനെതിരെ നടപടിയുണ്ടായേക്കും

കട്ടപ്പന: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്.

കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്കോടിച്ചത് മദ്യലഹരിയിലാണെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. പൊലീസിന്റെ ബൈക്കിലായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം.

ഇന്നലെ ഉച്ചകഴിഞ്ഞാണ് കൊട്ടരക്കര -ദിണ്‍ഡുക്കല്‍ ദേശീയ പാതയില്‍ വണ്ടിപ്പെരിയാർ കുമളി റൂട്ടില്‍ മദ്യലഹരിയില്‍ ഇയാള്‍ വാഹനമോടിച്ചത്.
റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.

മദ്യപിച്ചാണ് പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി. ഇയാള്‍ മദ്യലഹരിയിലാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.