അരുവിത്തുറ തിരുനാള്‍: തിരുനാളുകളുടെ സമാപന തിരുനാൾ; ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെപ്പിടിക്കുന്ന തിരുനാള്‍ സമാപനത്തിലേക്ക്
അരുവിത്തുറ: തിരുനാളുകളെല്ലാം ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാള്‍ എന്നും വേറിട്ടു നില്‍ക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.
നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളായിട്ടാണ് അരുവിത്തുറ തിരുനാള്‍ അറിയപ്പെടുന്നത്. വേനല്‍ക്കാലം അവസാനിക്കുന്നതിനു മുൻപുള്ള മേടത്തില്‍ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാള്‍ (ഏപ്രില്‍ 23, 24, 25 മേടം 10, 11, 12 ). ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വല്യച്ചന്‍റെ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികള്‍ കണക്കാക്കുന്ന ദിവസമായ മേടം പത്തും അരുവിത്തുറ തിരുനാളില്‍ ഒന്നിക്കുന്നത് ഒരു യാദൃച്ഛികമായി മാറുന്നു.
പെരുന്നാളിന്‍റെ ഏറ്റവും ആകർഷകമായ പ്രദക്ഷിണവും ആചാരങ്ങള്‍ മുറകെപ്പിടിച്ചുള്ളതാണ്.
ഏറ്റവും മുന്നിലായി മരക്കുരിശും അതിനു പിന്നിലായി പൊൻവെള്ളിക്കുരിശുകളും ആലവട്ടവും വെഞ്ചാമരവും കോല്‍വിളക്കും അതുപോലെ തന്നെ തിരുസ്വരൂപങ്ങളില്‍ ഏറ്റവും മുന്നിലായി ഉണ്ണീശോയുടെയും ഏറ്റവും അവസാനമായി വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരുപവും സംവഹിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണവും വെള്ളിയും ഏലക്കായും കുരുമുളകും നേർച്ച രൂപങ്ങളായ ആള്‍രൂപം, പാമ്പ്, പുറ്റ്, കാല്‍, കൈയ് തുടങ്ങിയവ വല്യച്ചന് നേർച്ചയായി നല്‍കുന്നതും ഒരു ആചാരമാണ്. കോഴി നേർച്ചയും പ്രസിദ്ധമാണ്. അതുപോലെതന്നെ ഇടവകക്കാരുടെ തിരുനാള്‍ ദിനത്തില്‍ ഗജവീരന്മാർ വന്നു വല്യച്ചനെ വണങ്ങി നേർച്ച സമർപ്പിക്കുന്നതും മനോഹര കാഴ്ചയാണ്.