കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് ആണ് മരിച്ചത്

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് ആണ് മരിച്ചത്

സ്വന്തം ലേഖകൻ 

കോട്ടയം: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂനെ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറിയതായിരുന്നു.

ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങുകയും പ്ലാറ്റ്‌ഫോമിനും ട്രയിനിനും ഇടയിൽ വീഴുകയുമായിരുന്നു.