കോട്ടയം കുടമാളൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;അപകടം ആശുപത്രിയിൽ നിന്നും മടങ്ങവെ

കോട്ടയം കുടമാളൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;അപകടം ആശുപത്രിയിൽ നിന്നും മടങ്ങവെ

സ്വന്തം ലേഖിക.

കോട്ടയം :കോട്ടയം കുടമാളൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഓട്ടത്തിനിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് പരിഭ്രാന്തനായ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു.

കുടമാളൂർ സ്വദേശി കൃഷ്ണകുമാറും ഇദ്ദേഹത്തിന്റെ സഹോദരിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആർക്കും പരിക്കില്ല.ആശുപത്രിയിൽ നിന്നും മടങ്ങവെ ആയിരുന്നു സംഭവം.കോട്ടയത്ത്‌ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.