കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെകേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 20 -ന് ഗാന്ധി സ്ക്വയറിൽ സത്യഗ്രഹ സമരം:

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെകേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 20 -ന് ഗാന്ധി സ്ക്വയറിൽ സത്യഗ്രഹ സമരം:

 

സ്വന്തം ലേഖകൻ
കോട്ടയം: കേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ജനുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിൽ സത്യഗ്രഹ സമരം നടത്തും.

കേരളാ കോൺഗ്രസ്‌ ജേക്കബ്‌ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ഉത്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

റബ്ബറിന്റ തറവില 300 രൂപ ആക്കി ഉയർത്തുക, നാണ്യ വിളകളുടെ തറ വില ഉയർത്തുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുവാൻ സപ്ലൈക്കോ ഔട്ട്‌ ലെറ്റുകളിൽ കൂടി 13 ഇന സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group