play-sharp-fill
എടാ…പോടാ..വിളികൾ വേണ്ട! പരമാധികാരം ജനങ്ങൾക്കാണ്: ദേഷ്യമൊക്കെ സിനിമയിലേ പറ്റു: പോലീസിനെ ഓർമിപ്പിച്ച് കോടതി:

എടാ…പോടാ..വിളികൾ വേണ്ട! പരമാധികാരം ജനങ്ങൾക്കാണ്: ദേഷ്യമൊക്കെ സിനിമയിലേ പറ്റു: പോലീസിനെ ഓർമിപ്പിച്ച് കോടതി:

സ്വന്തം ലേഖകൻ

കൊച്ചി: ജനങ്ങളോടുള്ള എടാ.. പോടാ ..നീ വിളികൾ പോലീസ് മതിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ആരും ആരുടെയും താഴെയല്ല. കോടതി ഓർമിപ്പിച്ചു. പോലീസ് ജനങ്ങളോട് മോശമായി പെരുമാറുന്നില്ലത്ത് ഉറപ്പാക്കാർ വീണ്ടും സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓൺലൈനായി കോടതിയിൽ ഹാജരായ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നൽകി. പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ടാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ നടപടി.

ആരോപണ വിധേയനായ എസ്ഐ വി.ആർ. റിനീഷിനെ താക്കീതോടെ സ്ഥലം മാറ്റിയെന്നും വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടർ നടപടികളിലെ പുരോഗതി വിലയിരുത്താൻ ഫെബ്രുവരി 1 – ന് കേസ് വീണ്ടും പരിഗണിക്കും അപകടത്തിൽപ്പെട്ട വാഹനം വിട്ടു കിട്ടാനായി കോടതി ഉത്തരവുമായി സ്റ്റേഷനിൽ എത്തിയ അഡ്വ അക്വിബ് സുഹൈലിനോട് പോലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയംഎസ്.ഐ റിനീഷിനെതിരേ അഭിഭാഷകൻ നൽകിയ കോടതിയലഷ്യ ഹർജിയിൽ കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
മറ്റുള്ളവർ ചെറുതാണെന്നു കരുതുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമ ന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റു എന്നും കോടതി പറഞ്ഞു.