ചെങ്ങളത്ത് ഓട്ടോ ഇടിപ്പിച്ച് കുഞ്ഞുമോനെ കൊന്ന സംഭവം: കുഞ്ഞുമോന്റെ മകനെയും പ്രതി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ്:

ചെങ്ങളത്ത് ഓട്ടോ ഇടിപ്പിച്ച് കുഞ്ഞുമോനെ കൊന്ന സംഭവം: കുഞ്ഞുമോന്റെ മകനെയും പ്രതി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ്:

സ്വന്തം ലേഖകൻ

കോട്ടയം: ചെങ്ങളത്ത് ഒട്ടോ ഇടിപ്പിച്ചു കൊന്ന കുഞ്ഞുമോന്റെ മകനെയും സമാന രീതിയിൽ കൊല്ലാൻ ശ്രമിച്ചിരുന്നതായി പോലീസ് . 17 വർഷം മുൻപ് പ്രതി സമാനമായ മറ്റൊരു കേസിൽ ഉൾപ്പെട്ടിരുന്നതായും രേഖകൾ. ചെങ്ങളം സൗത്ത് പതിനഞ്ചിൽ പറമ്പിൽ പി.ജെ.കുഞ്ഞുമോന്റെ ( 57 ) മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ ഓട്ടോ ഡ്രൈവർ

പുത്തൻ പറമ്പിൽ പി.എം. ജോഷി മോനെതിരേയുള്ള നടപടികൾ പോലീസ് ഊർജിതമാക്കി. ജോഷിയുടെ സ്വഭാവദൂഷ്യം സംബന്ധിച്ച കാര്യങ്ങൾ സൃഹൃത്തുക്കളുമായി പങ്കു വച്ചെന്ന സംശയമാണ് കുഞ്ഞുമോനോടുള്ള വൈരാഗ്യമായി സൂചിപ്പിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ഓടിച്ചിരുന്ന ഓട്ടോ ഇടിച്ച് 2007 ഒക്ടോബർ 18 – നു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മുന്നിലും അപകടം ഉണ്ടായിരുന്നു. കുമരകം സ്വദേശി മർക്കോസ് (കുഞ്ഞച്ചൻ – 70) ആണ് അന്ന് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.