play-sharp-fill
നമ്പർ പ്ലേറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയിൽ പൊലീസ് പിടിയിൽ ; പിറവം സ്വദേശിയായ യുവാവിനെ പിടികൂടിയത് കുറവിലങ്ങാട് പോലീസ്

നമ്പർ പ്ലേറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയിൽ പൊലീസ് പിടിയിൽ ; പിറവം സ്വദേശിയായ യുവാവിനെ പിടികൂടിയത് കുറവിലങ്ങാട് പോലീസ്

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: മോഷ്ടിച്ച ബൈക്കുമായി ഉഴവൂർ ഭാഗത്ത്‌ വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം പാഴൂർ ഭാഗത്ത് ചെറുവേലിക്കുടിയിൽ വീട്ടിൽ (ഉഴവൂർ തറക്കനാൽ ഭാഗത്ത് ഇപ്പോൾ താമസം) ജിതീഷ് (21) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയോടുകൂടി പോലീസ് രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഉഴവൂർ ഭാഗത്ത് വച്ച് നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത ബൈക്കുമായി എത്തിയ ഇയാളെ കുറവിലങ്ങാട് പോലീസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഈ ബൈക്ക് നാലാം തീയതി താനും, സുഹൃത്തും ചേർന്ന് ഉഴവൂർ ടൗൺ ഭാഗത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സമീപത്തുനിന്നും മോഷ്ടിച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു .

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്.റ്റി, എസ്.ഐ വിദ്യാ.വി, എ.എസ്.ഐമാരായ അജി, ബൈജു കെ.വി, സി.പി.ഓ ഡിബിന്‍ കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജീതീഷിന് പിറവം,ഹിൽപാലസ്, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.