നിർത്തിയിട്ടിരുന്ന കാർ റോഡിനു കുറുകെയെടുത്തു: കാഞ്ഞിരപ്പള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു: തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ തലകുത്തിമറിഞ്ഞതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് ഉത്തമപാളയം സുൽത്താൻ (50), മുനി സ്വാമി (42), മണികണ്ഠൻ (42), ബീമ (17) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി റോഡിലൂടെ വരികയായിരുന്നു ജീപ്പ്. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്ന് റോഡിലേയ്ക്ക് കയറ്റി. റോഡിനു കുറുകെ കാർ എത്തിയത് കണ്ട് ജീപ്പ് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തു. ഈ സമയം നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡിൽ […]

മാലിന്യം സംസ്കരിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്

സ്വന്തംലേഖകൻ കോട്ടയം : മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.  കോട്ടയം ജില്ലയുടെ മാലിന്യ സംസ്കരണ സമഗ്ര പദ്ധതിയുമായി ബന്ധപ്പെട്ട് കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ത്രിതല പഞ്ചായത്തു പ്രസിഡന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും വകുപ്പു പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെ കെട്ടിടങ്ങളിലെയും മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതായും ഓടകളിലേക്ക് ഒഴുക്കുന്നതായും പരാതികളുണ്ട്. മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത് സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. സംസ്കരണം കൃത്യമായി നടക്കുന്നു എന്നുറപ്പാക്കാന്‍  തദ്ദേശഭരണ സ്ഥാപനങ്ങളും […]

സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ തിരുവല്ല ഐ മൈക്രോ കണ്ണാശുപത്രി,ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി എന്നിവരുമായി സഹകരിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആറുമാനൂർ ഗവ.യു.പി സ്കൂളിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എബ്രാഹം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ,ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീത രാധാകൃഷ്ണൻ, ജോസ് കൊറ്റം സംഘാടകരായ എ.ബി ശ്രീനിവാസ്,ജോയി കൊറ്റത്തിൽ, അഡ്വ.മുരളീകൃഷ്ണൻ, എം.ജി ഗോപാലൻ ,എം.പി ചന്ദ്രൻകുട്ടി, ജയദേവൻ ആയാട്ടിൽ,ശോഭന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

സ്വന്തം ലേഖകൻ കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന്  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിനൊരുക്കമായി 100 ദിനങ്ങളില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരിക്കും. രണ്ട് ലക്ഷം മണിക്കൂറാണ് ഇടവകയൊന്നാകെ പ്രാര്‍ത്ഥിക്കുന്നത്. എല്ലാരാത്രിയും ഏഴിനും […]

ഈരയിൽക്കടവ് റോഡിൽ അപകടമൊരുക്കി മനോരമയുടെ അനധികൃത പാർക്കിംഗ്: വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാൽനടക്കാർക്ക് നടക്കാനുള്ള വഴിയിൽ; ബസേലിയസ് കോളേജ് മുതൽ ഈരയിൽക്കടവ് വരെയുള്ള റോഡിൽ പാർക്ക് ചെയ്യുന്നത് മനോരമ ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ഈരയിൽക്കടവ് റോഡിൽ അപകടക്കെണിയൊരുക്കി മലയാള മനോരമയുടെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്. ബസേലിയസ് കോളേജ് മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെയുള്ള റോഡിൽ ഫുട്പാത്ത് കയ്യേറി, വളവിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിൽ ഏറെയും മലയാള മനോരമ ജീവനക്കാരാണ്. മലയാള മനോരമയുടെ അധികാരത്തെ ഭയന്ന് ജില്ലാ പൊലീസ് മേധാവിമാരായി കാലങ്ങളായി വന്നു പോയവരിൽ ഒരാൾ പോലും ഈ അനധികൃത പാർക്കിംഗിനെതിരെ ചെറുവിരൽ പോലും അനക്കുന്നില്ല. പ്രസ് സ്റ്റിക്കർ ഒട്ടിച്ച മാധ്യമ പ്രവർത്തകന്റെ വാഹനം പോലും കാൽനടക്കാർക്ക് നടക്കാനുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത് […]

വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ കേന്ദ്ര നീരിക്ഷകര്‍ വിലയിരുത്തി  

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള കോട്ടയം മണ്ഡലത്തിലെ തയ്യാറെടുപ്പുകള്‍ കേന്ദ്ര നിരീക്ഷകര്‍ വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീല്‍, സുര്‍ജീത് സിംഗ്, ബിദിഷ മുഖര്‍ജി, ഹിതേഷ് ആസാദ് എന്നിവരാണ് വോട്ടെണ്ണലിന് മുന്നോടിയായി എത്തിയത്. പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നിരീക്ഷകന്‍ കൂടിയാണ് നിതിന്‍ കെ. പാട്ടീല്‍. മറ്റു മൂന്നുപേര്‍ യഥാക്രമം പിറവം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നിരീക്ഷകരാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര നിരീക്ഷകര്‍ കള്ക്‌ട്രേറ്റില്‍ ജില്ലാ വരാണാധികാരിയായ ജില്ലാ കളക്ടര്‍ […]

തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍;പ്രവേശനോത്സവത്തിന് സ്‌കൂളുകള്‍ ഒരുങ്ങുന്നു

സ്വന്തംലേഖകൻ കോട്ടയം : വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ അന്തിമ  ഘട്ടത്തില്‍. ജൂണ്‍ മൂന്നിനാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. എല്ലാ സ്‌കൂളുകളിലേക്കുമുള്ള പുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. ഷൈലകുമാരി പറഞ്ഞു. പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പുതിയതായി 13,005 വിദ്യാര്‍ഥികള്‍ മെയ് 17 വരെ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പഠനം ആരംഭിക്കുന്ന 6273 പേരും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ അഡ്മിഷനുകള്‍ ഏറ്റവും കൂടുതല്‍ കോട്ടയം ഈസ്റ്റ് ഉപജില്ലയിലാണ്-1722 പേര്‍. സ്‌കൂള്‍ തുറക്കുന്നതുവരെ പ്രവേശന […]

നൂറൂം കടന്ന് വോട്ടുചെയ്തവര്‍ക്ക് കോട്ടയത്തിന്റെ ആദരം

സ്വന്തംലേഖകൻ കോട്ടയം : പ്രായത്തെ തോല്‍പ്പിച്ച് പോളിംഗ് ബൂത്തിലെത്തിയവര്‍ക്ക് വോട്ടെണ്ണലിന് മുമ്പ് കോട്ടയത്തിന്റെ ആദരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവരില്‍  100 വയസ്സ് പിന്നിട്ട  അഞ്ചു പേരെ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു താമസസ്ഥലത്തെത്തി ആദരിച്ചു. പൊന്നാടയണിയിച്ച്  അഭിനന്ദിച്ച് മധുരം നല്‍കിയപ്പോള്‍ സീനിയര്‍ വോട്ടര്‍മാരുടെ  മുഖത്ത് പുഞ്ചിരിത്തിളക്കം. തിരുവഞ്ചൂര്‍ രാഗസുധയില്‍ ഭവാനിയമ്മയുടെ  വീട്ടിലാണ് കളക്ടറും സംഘവും ആദ്യമെത്തിയത്. തുടര്‍ന്ന് കങ്ങഴ താഴത്തുവടകര തടത്തില്‍ ഏലിയാമ്മ (102), കാഞ്ഞിരപ്പള്ളി ആദിത്യപുരം പള്ളിവാതുക്കല്‍ മേരി (100), പുലിയന്നൂര്‍ കലാനിലയം കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസിയ […]

ഹരിത ക്യാമ്പസിലേക്കു ചുവടുവെച്ചു ജില്ലയിലെ വനിതാ ഐ.ടി.ഐ

സ്വന്തംലേഖകൻ കോട്ടയം : ഹരിത ക്യാമ്പസ് ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെ ഏക വനിതാ ഐ.ടി.ഐ ആയ പെരുന്ന വനിതാ ഐ.ടി.ഐ യിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തിരിനന കൃഷി ആരംഭിച്ചു .പ്രിൻസിപ്പാൾ ഷാജഹാൻ പച്ചക്കറി വിത്തുകൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു .ഐ.ടി.ഐ വിദ്യാർഥികളിൽ കൃഷിയെക്കുറിച്ചു കൂടുതൽ അവബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ ആണ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചത് .ക്യാമ്പസ്സിൽ പാഴായി കാണപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു പൈപ്പുകൾക് പകരം ഉപയോഗിച്ചു .ഉപയോഗ ശൂന്യമായി കിടന്ന ഗ്രോ ബാഗുകൾ കുട്ടികൾ തന്നെ നിറച്ചു .ക്യാമ്പസ്സിൽ ജല […]

യാത്രക്കാരെ വട്ടംകറക്കി വെട്ടൂർ ജംഗ്ഷൻ ;കാലപ്പഴക്കം ചെന്ന ട്രാൻസ്‌ഫോർമർ ജീവന് ഭീക്ഷണി, വൈദ്യുതി വകുപ്പ് മന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയില്ല

സ്വന്തംലേഖകൻ കോട്ടയം : വർഷങ്ങളുടെ പഴക്കമുള്ള വെട്ടൂർ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമർ യാത്രക്കാരുടെ ജീവന് ഭീക്ഷണിയാകുന്നു. കോട്ടയം നഗരസഭയുടെ മൂന്ന് വാർഡുകൾ കൂടിച്ചേരുന്ന ഏറ്റവും തിരക്കേറിയ റോഡിലേക്ക് കയറിയാണ് ദേവലോകം വെട്ടൂർ ജംഗ്ഷനിൽ ഏത് നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിൽ ട്രാൻസ്‌ഫോമർ സ്ഥിതി ചെയ്യുന്നത്. മടുക്കാനി റോഡ്, ദേവലോകം റോഡ്, കഞ്ഞിക്കുഴി മാർക്കറ്റ് റോഡ് എന്നീ മൂന്ന് റോഡുകൾ ഒന്നിക്കുന്നതും വെട്ടൂർ ജംഗ്ഷനിലാണ്. റോഡിലേക്ക് തള്ളി നിൽക്കുന്ന ട്രാൻസ്‌ഫോർമറിലിടിച്ച് ഇരുചക്രവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. പരാതിയെ തുടർന്ന് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ […]