സവാളയില്ലാതെ ഓംലറ്റും സാമ്പാറില്ലാത്ത ദോശയുമായി ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ് അസോസിയേഷൻ പ്രതിഷേധം: നൂറു കണക്കിന് ഹോട്ടലുകാർ പങ്കെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: വിലക്കയറ്റത്തിനും അനധികൃത കച്ചവടത്തിനും എതിരെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോശയും ഓംലറ്റും ഉണ്ടാക്കി പ്രതിഷേധം. നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡരികിൽ അടുപ്പിട്ട് വഴിയാത്രക്കാർക്ക് അടക്കം ദോശയും ഓലറ്റും വിതരണം ചെയ്തായിരുന്നു പ്രതിഷേധം. വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യത്യസ്ത പ്രതിഷേധമാർഗവുമായി രംഗത്തെത്തിയത്. വൈകിട്ട് മൂന്നരയോടെ അസോസിയേഷനിലെ നൂറു കണക്കിന് പ്രവർത്തകർ അണി നിരന്ന പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫിസിന് […]

കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

  സ്വന്തം ലേഖിക കോട്ടയം : നഗരസഭാ തെരെഞ്ഞെടുപ്പിൽ യു.എഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വീണ്ടും മികച്ച വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സൂസൺ കുഞ്ഞുമോനാണ് കോട്ടയം നഗരസഭയിലെ പുതിയ ഡെപ്യൂട്ടി ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജയശ്രീ ബിനുവിനെയും ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതി ശ്രീകാന്തിനെയും പിൻന്തള്ളി 31 വോട്ടിനാണ് സൂസൺ കുഞ്ഞുമോൻ തെരെഞ്ഞെടുക്കപ്പെട്ടത്. 52 കൗൺസിൽഅംഗങ്ങളുള്ള നഗരസഭയിൽ 50 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ. ഡി. എഫ്, ബിജെപി സ്ഥാനാർത്ഥികൾക്ക് യഥാക്രമം 15, 4 എന്നിങ്ങനെ വോട്ടുകൾ നേടി.   കോൺഗ്രസ്സിലെ ബിന്ദു സന്തോഷ് കുമാർ ഡെപ്യൂട്ടി […]

ഏറ്റുമാനൂരിലെത്തിയ അയ്യപ്പസംഘത്തിലെ കാണാതായ അയ്യപ്പനെ തിരഞ്ഞെത്തിയവർ കണ്ടത് ക്ഷേത്രക്കുളത്തിൽ മൃതദേഹം : മരിച്ചത് തിരുവനന്തപുരം സ്വദേശിയായ അയ്യപ്പഭക്തൻ ; നീന്തലറിയാതെ വെള്ളത്തിലിറങ്ങിയത് അപകടകാരണം

  സ്വന്തം ലേഖകൻ കോട്ടയം : ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയ 22 അംഗ സംഘത്തിനൊപ്പമാണ് ദിലീപും ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയത്. സംഘത്തിലുള്ളവർ നിർമ്മാല്യ ദർശനത്തിനായി പോയപ്പോൾ കാൽ കഴുകുന്നതിന് വേണ്ടിയാണ് നീന്തലറയാത്ത ദിലീപ് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. എന്നാൽ ദിലീനെ കാണാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവന്തപുരം വെമ്പായം ചെവിടികുഴി വീട്ടിലെ ബാലകൃഷ്ണന്റെ മകനാണ് ദീലീപ് കുമാർ (37). ബുധനാഴ്ച്ച രാവിലെ അഞ്ചരയോടെയാണ് ദീലീപിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശബരിമല തീർത്ഥാടനത്തിന് ശേഷം ഇന്ന് രാവിലെയാണ് തീർത്ഥാടകസംഘം […]

സഭാ സമാധാനത്തിനായി തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനായജ്ഞം ; ഫാ. ഡൊമനിക്ക് വാളൻമനാൽ ധ്യാനശുശ്രൂഷ നയിക്കും

  സ്വന്തം ലേഖകൻ തിരുവഞ്ചൂർ: യാക്കോബായ സുറിയാനി സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകുന്നതിനുംവേണ്ടി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ 13ന് പ്രാർത്ഥനായജ്ഞം നടത്തും. യാക്കോബായ-ഓർത്തഡോക്സ് സഭകളിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന സഭാമക്കൾക്കും വിവിധ സഭകളിൽനിന്നുള്ള വിശ്വാസികൾക്കും തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ ഒന്നിച്ചുചേർന്ന് പ്രാർത്ഥിക്കുന്നതിനായിട്ടാണ് പ്രാർത്ഥനായജ്ഞം ക്രമീകരിച്ചിരിക്കുന്നത്. മലങ്കര സഭയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിച്ചിട്ടും സഭകളിലെ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദൈവീകമായ ഇടപെടലുകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുന്നതിനായിട്ടാണ് പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നതെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് പറഞ്ഞു. […]

കാത്തിരിപ്പിന് വിരാമം: നാലു വർഷത്തിന് ശേഷം കോട്ടയം നഗരസഭയുടെ ജൂബിലി പാർക്കിന് ജീവൻ വയ്ക്കുന്നു; ക്രിസ്മസ് പിറ്റേന്ന് പാർക്ക് തുറന്നു നൽകും

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം മുനിസിപ്പൽ ജൂബിലി പാർക്ക് ഡിസംബർ 26ന് പൊതുജനങ്ങൾക്കായി തുറക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആകെ 2.07 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരണം നടത്തിയത്.  ഇതിൽ 1.62 കോടി രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും 45 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ വിഹിതവുമാണ്. സന്ദർശകർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുട്ടികൾക്കുള്ള വിനോദോപാധികൾ, നടപ്പാത, പുൽത്തകടി, ശുചിമുറികൾ, വൈദ്യുതി വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കിന് പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത […]

മാലിന്യമൊഴുക്കാൻ പൊളിച്ച മതിൽ പുതുക്കിപ്പണിയണം: കുഴി മൂടണം; നഗരസഭയുടെ ഹിയറിംങിനു ഹാജരാകണം; തീയറ്റർ റോഡിനെ മാലിന്യത്തിൽ മുക്കിയ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനെതിരെ നഗരസഭയുടെ ശക്തമായ നടപടി; തേർഡ് ഐ ബിഗ് ഇംപാട്ക്

സ്വന്തം ലേഖകൻ കോട്ടയം: വർഷങ്ങളോളമായി നഗരത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ശ്രമിച്ചിട്ടും നടക്കാത്ത മാലിന്യം തള്ളലിനെതിരെ ഒറ്റ വാർത്തകൊണ്ട് തേർഡ് ഐയുടെ ശക്തമായ ഇടപെടൽ. തീയറ്റർ റോഡിലേയ്ക്കു മാലിന്യം തള്ളിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനെതിരെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്ന് നഗരസഭ ശക്തമായ നടപടിയെടുത്തത്. മണ്ണിളക്കിയ കംഫർട്ട് സ്റ്റേഷൻ അധികൃതർ ഈ കുഴി അടിയന്തരമായി മൂടണമെന്നും, മതിലിന്റെ അറ്റകുറ്റപണി നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ അധികൃതർ കംഫർട്ട് സ്റ്റേഷൻ അധികൃതർക്ക് നോട്ടീസ് നൽകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ കരാറുകാരനാണ് […]

ഡിസംബർ 12ന് കോട്ടയത്ത് ഹോട്ടലുകാരുടെ പ്രതിഷേധ ദോശയും ഓംലറ്റും കിട്ടും: പക്ഷേ , അത് രണ്ടും പ്രതീക്ഷിക്കരുത്: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധമാർഗവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി  അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 12 ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തും. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത പ്രതിഷേധം അരങ്ങേറുക. ധർണയുടെ ഭാഗമായി ദോശയും ഓംലറ്റും വിതരണം ചെയ്താണ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പച്ചക്കറ്റിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദോശയ്‌ക്കൊപ്പം സാമ്പാർ ഉണ്ടാകില്ല. ഓംലറ്റിൽ സവാളയും..! […]

ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം

സ്വന്തം ലേഖകൻ വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ് ഞായറാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും വധുവരന്‍മാരെ അനുഗ്രഹിച്ചു. ഇതോടെ 2003 മുതല്‍ ട്രസ്റ്റ് നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 647 ആയി. ടസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന […]

പി.എസ്.സി പരീക്ഷാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണം: കേരള അഗ്രിക്കൾച്ചറൽ വൊക്കേഷണൽ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: പി.എസ്.സി 2017 ഓഗസ്റ്റിൽ നടത്തിയ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ വൊക്കേഷണൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷ നടത്തി രണ്ടര വർഷം കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണ്. ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഡിപ്ലോമക്കാർക്കും, വി.എച്ച്.എസ്്.സിക്കാർക്കും ഒരേ പരീക്ഷ, ഒരേ കട്ട്ഓഫ് മാർക്ക് എന്ന നിലയിലാക്കണം. ലിസ്റ്റ് പ്രസിദ്ധീകരണം ഇനിയും വൈകിയാൽ സെക്രട്ടറിയേറ്റിനു മുന്നിലോ പി.എസ്.സി ഓഫിസിനു മുന്നിലോ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സെക്രട്ടറി ഇ.എസ് അലിൽ അറിയിച്ചു. 600 പേരാണ് […]

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷനിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക്: ഒരാൾ പൊക്കത്തിലുള്ള മതിലിന്റെ മണ്ണ് തുരന്നെടുത്തു: തീയറ്റർ റോഡിലെ മതിൽ അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റർ റോഡിലേയ്ക്ക് തള്ളി അധികൃതരുടെ ക്രൂരത. നൂറു കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തീയറ്റർ റോഡിലേയ്ക്കാണ് കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തള്ളുന്നത്. മണ്ണിളക്കായ ശേഷം , തീയറ്റർ റോഡിലെ നഗരസഭയുടെ ഓടയുടെ സ്ളാബ് ഇളക്കി മാറ്റിയ ശേഷമാണ് കക്കൂസ് മാലിന്യവും വെള്ളവും അടക്കം ഓടയിലേയ്ക്ക് തള്ളിയത്. മാലിന്യം തള്ളുന്നതിനായി മതിലിന് പിന്നിലെ മണ്ണ് തുരന്നെടുത്തു. ഇതോടെ തീയറ്റർ റോഡിലെ മതിലിന്റെ കല്ലുകൾ ഇടിഞ്ഞ് അപകടാവസ്ഥയിലായി. ഏത് നിമിഷവും മതിൽ ഇടിഞ്ഞ് താഴെ വീഴാവുന്ന […]