ഹരിത ക്യാമ്പസിലേക്കു ചുവടുവെച്ചു ജില്ലയിലെ വനിതാ ഐ.ടി.ഐ

ഹരിത ക്യാമ്പസിലേക്കു ചുവടുവെച്ചു ജില്ലയിലെ വനിതാ ഐ.ടി.ഐ

സ്വന്തംലേഖകൻ

കോട്ടയം : ഹരിത ക്യാമ്പസ് ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെ ഏക വനിതാ ഐ.ടി.ഐ ആയ പെരുന്ന വനിതാ ഐ.ടി.ഐ യിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ
തിരിനന കൃഷി ആരംഭിച്ചു .പ്രിൻസിപ്പാൾ ഷാജഹാൻ പച്ചക്കറി വിത്തുകൾ നട്ടു
ഉദ്ഘാടനം നിർവഹിച്ചു .ഐ.ടി.ഐ വിദ്യാർഥികളിൽ കൃഷിയെക്കുറിച്ചു കൂടുതൽ അവബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ ആണ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചത് .ക്യാമ്പസ്സിൽ പാഴായി കാണപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു പൈപ്പുകൾക് പകരം ഉപയോഗിച്ചു .ഉപയോഗ ശൂന്യമായി കിടന്ന ഗ്രോ ബാഗുകൾ കുട്ടികൾ തന്നെ നിറച്ചു .ക്യാമ്പസ്സിൽ ജല ക്ഷാമം ഉള്ളതിനാൽ തിരി നന ജലസേചനമാണ് അവലംബിച്ചത് .ഏറ്റവും നൂതനമായ ജലസേചന രീതിയാണ് തിരിനന .വിളക്കിൽ എണ്ണ വലിച്ചു തിരി കത്തുന്ന അതേ പ്രക്രിയ ആണ്‌ തിരി നനയിലും .പൈപ്പിലെ വെള്ളം തിരികൾ വലിച്ചെടുത്തു ഗ്രോ ബാഗിൽ ചെടിയുടെ വേരുകളിൽ എത്തിക്കുന്നു .

സാധാരണയായി ഗ്ലാസ്‌ വൂൾ തിരികളാണ് തിരിനയിൽ ഉപയോഗിച്ച് വരുന്നത് .എന്നാൽ ഇവിടെ കോട്ടൺ തുണി ഉപയോഗിച്ചുള്ള തിരികളാണ് ഉപയോഗിച്ചിരിക്കുന്നത്.
വെണ്ട ,പയർ ,വഴുതന ,ചീര ,പാവൽ തുടങ്ങിയ പച്ചക്കറി വിത്തുകൾ കൃഷി ഭവൻ വഴി നൽകി .ഹരിത ക്യാമ്പസ്‌ ആകുന്നത്തിന്റെ ഭാഗമായി ക്യാമ്പസ്സിൽ ജൈവ മാലിന്യ സംസ്കരണത്തിനുവേണ്ടി റിങ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് തിരിനന കൃഷി അടക്കമുള്ള ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group