യാത്രക്കാരെ വട്ടംകറക്കി വെട്ടൂർ ജംഗ്ഷൻ ;കാലപ്പഴക്കം ചെന്ന ട്രാൻസ്‌ഫോർമർ ജീവന് ഭീക്ഷണി, വൈദ്യുതി വകുപ്പ് മന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയില്ല

യാത്രക്കാരെ വട്ടംകറക്കി വെട്ടൂർ ജംഗ്ഷൻ ;കാലപ്പഴക്കം ചെന്ന ട്രാൻസ്‌ഫോർമർ ജീവന് ഭീക്ഷണി, വൈദ്യുതി വകുപ്പ് മന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയില്ല

സ്വന്തംലേഖകൻ

കോട്ടയം : വർഷങ്ങളുടെ പഴക്കമുള്ള വെട്ടൂർ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമർ യാത്രക്കാരുടെ ജീവന് ഭീക്ഷണിയാകുന്നു.
കോട്ടയം നഗരസഭയുടെ മൂന്ന് വാർഡുകൾ കൂടിച്ചേരുന്ന ഏറ്റവും തിരക്കേറിയ റോഡിലേക്ക് കയറിയാണ് ദേവലോകം വെട്ടൂർ ജംഗ്ഷനിൽ ഏത് നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിൽ ട്രാൻസ്‌ഫോമർ സ്ഥിതി ചെയ്യുന്നത്.

മടുക്കാനി റോഡ്, ദേവലോകം റോഡ്, കഞ്ഞിക്കുഴി മാർക്കറ്റ് റോഡ് എന്നീ മൂന്ന് റോഡുകൾ ഒന്നിക്കുന്നതും വെട്ടൂർ ജംഗ്ഷനിലാണ്. റോഡിലേക്ക് തള്ളി നിൽക്കുന്ന ട്രാൻസ്‌ഫോർമറിലിടിച്ച് ഇരുചക്രവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. പരാതിയെ തുടർന്ന് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാർ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു. ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ വെട്ടൂർ പുതുവേലി കോളനിയോട് ചേർന്നുള്ള 30 സെന്റ് സ്ഥലം വിട്ടു നൽകാൻ നഗരസഭ തയാറായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി 3 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ തുടർനടപടികളൊന്നും ആരംഭിച്ചിട്ടില്ല.
അപകടാവസ്ഥയിലായ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബിയും കാര്യമായ പരിഗണന നൽകുന്നില്ലെന്നാണ് പരാതി. വിഷയം സംബന്ധിച്ച് വാർഡ് കൗൺസിലർ ലില്ലിക്കുട്ടി മാമന്റെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രിക്കും പരാതി നൽകിയിരുന്നു.നടപടി വൈകുന്ന സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.