Wednesday, October 20, 2021

മകളേയും കൊണ്ട് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി. കോടതിയിലെത്തിയപ്പോൾ ആറു വയസ്സുകാരിയുടെ തീരുമാനം അമ്മയെ ഞെട്ടിച്ചു ;

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നതിന് തൊട്ടു മുമ്ബ് മകളെയും കൂട്ടി മാവുങ്കാല്‍ പുതിയ കണ്ടത്തെ ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങിയ ചായ്യോത്തെ ധനിഷ എന്ന യുവതി, കോടതിയില്‍ പെയിന്റിംഗ് തൊഴിലാളിയായ കാമുകന്‍ തച്ചങ്ങാട് അരവില്‍ സ്വദേശി ജിതേഷിനൊപ്പം പോയി. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരും കോടതിയിലെത്തിയിരുന്നു. മാതാവ് കൂട്ടികൊണ്ടു പോയ ആറുവയസ്സുകാരിയായ മകളെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി ആറ്...

കോട്ടയത്ത് പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു ; കുമരകത്തും മൂന്നാറിലും പെൺകുട്ടികളെ എത്തിക്കുന്ന ബാംഗ്ലൂർ മോഡൽ പെൺ വാണിഭ സംഘങ്ങൾ ജില്ലയിൽ

ബാലചന്ദ്രൻ കോട്ടയം: പെൺകുട്ടികളേയും സിനിമാ, സീരിയൽ നടിമാരേയും മണിക്കൂറിനും ദിവസത്തിനും റേറ്റ് പറഞ്ഞ് ഓൺലൈൻ സൈറ്റുകളിൽ പരസ്യം. വിവിധ ഓൺലൈൻ പെൺവാണിഭ ഡേറ്റിംങ് സൈറ്റുകളും, സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് പെൺവാണിഭ സംഘങ്ങൾ സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോട്ടയം നഗരത്തിലും പരിസര പ്രദേശത്തും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് നഗരത്തിലെയും പരിസരപ്രദേശത്തെയും ഫൈവ് സ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളും ലോഡ്ജുകളും...

മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ കോട്ടയം: മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. ഓര്‍ത്തഡോക്‌സ് സഭ ഫയല്‍ ചെയ്ത അന്യായം തള്ളിയാണ് മണര്‍കാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. മണര്‍കാട് സെന്റ് മേരീസ് പള്ളി സ്വതന്ത്രപള്ളിയാണെന്ന വിധി വന്നതോടെ യാക്കോബാ- ഓര്‍ത്തഡോക്‌സ് സഭകളുടെ ഭരണഘടനയും പള്ളിക്ക് ബാധകമാവില്ല. സ്വതന്ത്ര ഭരണഘടന...

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചത് പുതുപ്പള്ളി സ്വദേശിയും ചങ്ങനാശേരി സ്വദേശികളായ അച്ഛനും മകനും

  സ്വന്തം ലേഖകൻ ചങ്ങനാശേരി: ബൈപാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി മൂന്ന് പേർ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത്ത്( 19), ചങ്ങനാശ്ശേരി സ്വദേശി മുരുകൻ ആചാരി(67)സേതുനാഥ്( 41)എന്നിവരാണ് മരിച്ചത്.   അപകടത്തിൽ ബൈക്കുകൾ നിശ്ശേഷം തകർന്നു. അമിത വേഗതയിലെത്തിയ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  

കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിച്ചത് തന്നെ; കുന്നത്തുകളത്തിലെ ജീവനക്കാരെല്ലാം കോടീശ്വരന്മാരായി മാറി; മാനേജർ കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു; വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി; മറ്റൊരു ജീവനക്കാരൻ പുളിമൂട് ജംഗ്ഷനിൽ സ്വർണ്ണക്കട തുടങ്ങി; അക്കൗണ്ടൻ്റ് പണിതത് പടുകൂറ്റൻ...

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. വിശ്വനാഥൻ്റെ മരണ ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്. മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തുവാണ്. ഇതിന് മാത്രം ഒന്നര...

ശനിയാഴ്ച മട്ടൻ കറി; ആഴ്ചയിൽ 2 ദിവസം മീൻ കറി ഊണ്; 3 ദിവസം കപ്പ പുഴുക്ക്; ഉപ്പുമാവും എത്ത പഴം പുഴുങ്ങിയതും, ഇഡലിയും, ദോശയും, ചപ്പാത്തിയും സൂരജും ,ഗോവിന്ദ ചാമിയുമെല്ലാം തിന്നു കൊഴുക്കുന്നു; ഇതൊക്കെ നടക്കുന്നത്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശനിയാഴ്ച മട്ടൻ കറി കൂട്ടി കുശാൽ ശാപ്പാട്, ആഴ്ചയിൽ 2 ദിവസം മീൻ കറി ഊണ്. 3 ദിവസം കപ്പ പുഴുക്ക്. ഉപ്പുമാവും എത്ത പഴം പുഴുങ്ങിയതും, ഇഡലിയും, ദോശയും, ചപ്പാത്തിയും സൂരജും ,ഗോവിന്ദ ചാമിയുമൊക്കെ തിന്നു കൊഴുക്കുന്നു. ഇതൊക്കെ നടക്കുന്നത് ഭക്ഷണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന മധുവിൻ്റെ നാട്ടിലാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ...

കോട്ടയത്തെ ഞെട്ടിച്ച് പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: കോട്ടയത്തെ ഞെട്ടിച്ച് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി നിനിത മോള്‍ ആണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കുകയാിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം നടുറോഡിൽ ഡ്യൂക്ക് ബൈക്കുമായി യുവാവിൻ്റെ അഭ്യാസപ്രകടനം; ഡ്യൂക്ക് ബൈക്ക് വാങ്ങി നല്കിയില്ലെങ്കിൽ കിഡ്നി വിൽക്കുന്ന് പെയിൻ്റിംഗ് തൊഴിലാളിയായ പിതാവിനോട് മകൻ്റെ ഭീഷണി; അഭ്യാസിയെ കൈയ്യോടെ പൊക്കി മോട്ടാർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: നടുറോഡിൽ ഡ്യൂക്ക് ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കൈയ്യോടെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. റോഡില്‍ ബൈക്ക് സ്റ്റംണ്ടിംഗ് നടത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് മോട്ടോർ വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലോഗോസ് ഭാഗത്തേയ്‌ക്കുള്ള റോഡിലാണ് യുവാവ് മുന്‍ ചക്രങ്ങള്‍ ഉയര്‍ത്തി ബൈക്ക് ഓടിച്ച്‌ അഭ്യാസ പ്രകടനം നടത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീഡിയോ...

കുമളിയിൽ പതിനാലുകാരിയായ രാജസ്ഥാൻ സ്വദേശിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? കേസ് അട്ടിമറിച്ച കുമളി മുൻ പ്രിൻസിപ്പൽ എസ് ഐ പ്രശാന്ത് പി നായരടക്കം മൂന്ന് എസ് ഐ മാർ സസ്പെൻഷനിലായിട്ട് മൂന്ന് മാസം; കേസ് അട്ടിമറിച്ചതിന് പിന്നിൽ...

ഏ.കെ. ശ്രീകുമാർ കുമളി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്. കേസ് അട്ടിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുമളി സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ  എസ്ഐ പ്രശാന്ത് പി നായർ , കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായിരുന്ന ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻറ് ചെയ്തിട്ട് മൂന്ന്...

കോട്ടയം കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വൻ പെൺവാണിഭം; പ്രായത്തിന് വില പറഞ്ഞ് കച്ചവടം; സംഘത്തിൽ സീരിയൽ നടിമാരും; കഞ്ഞിക്കുഴിയിലെ ഹോംനേഴ്സിംഗ് സ്ഥാപനത്തിനും ബന്ധമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടക്കുന്നത് വൻ പെൺവാണിഭം. പ്രായത്തിനും, മണിക്കൂറിനും വില പറഞ്ഞാണ് കച്ചവടം. കളത്തിപ്പടിയിലെ ഇടപാടുകാർ കാരിത്താസ് ഭാഗത്തും സമാനമായ രീതിയിൽ കച്ചവടം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം. സംഘത്തിൽ പ്രായം കുറഞ്ഞ അന്യസംസ്ഥാനക്കാരായ പെൺകുട്ടികളും സീരിയൽ നടിമാരും ഉണ്ട്. മുൻപ് കുമരകം കേന്ദ്രീകരിച്ച് ഹൗസ് ബോട്ടിൽ പെൺകുട്ടികളെ എത്തിച്ച് നല്കുന്ന ഇടപാടുണ്ടായിരുന്നു.എന്നാൽ കോവിഡ് വ്യാപനംമൂലം...