ശുചിത്വ ബോധം വളര്‍ത്താന്‍ ഗൗരവതരമായ ഇടപെടല്‍ വേണം : മന്ത്രി തിലോത്തമന്‍

സ്വന്തംലേഖകൻ കോട്ടയം : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിന്റെ തുടര്‍ച്ചയെന്നോണം സമൂഹത്തില്‍ ശുചിത്വ ബോധം വളര്‍ത്തുന്നതിന് കൂടുതല്‍ ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. മെയ് 11,12 തീയതികളില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ്തലം വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്യണം. കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹരിക്കണം. പൊതു സ്ഥലങ്ങളും ജലസ്രോതസുകളും മാലിന്യമുക്തമായി […]

ഹമ്പിൽ കയറി നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി റോഡിൽ മറിഞ്ഞു: ഡ്രൈവർക്ക് സാരമായി പരിക്കേറ്റു; അപകടം കുമ്പനാട്ട്

സ്വന്തം ലേഖകൻ തിരുവല്ല: നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി ഹമ്പിൽ കയറിയ ശേഷം റോഡിൽ മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കുമ്പനാട് ആറാട്ട് പുഴ റോഡിലായിരുന്നു അപകടം. കുമ്പനാട് ഭാഗത്തു നിന്നും വരികയായിരുന്നു വാഹനം. വാഹനത്തിനുള്ളിൽ ഡ്രൈവർമാത്രമാണ് ഉണ്ടായിരുന്നത്. കൊടും വളവും ഇറക്കവും ചേരുന്ന ഭാഗത്ത് പാഞ്ഞെത്തിയ വാഹനം ഹമ്പിൽ കയറിയപ്പോൾ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വാഹനം റോഡിൽ ഒരുവശം ചരിഞ്ഞ് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ട വാഹനത്തിനുള്ളിൽ നിന്നും ഡ്രൈവറെ വലിച്ച പുറത്തെടുത്തു. കുമ്പനാട് ആറാട്ട് […]

മണ്ടന്മാരായ കെ.എസ്.ടി.പി വീണ്ടും: മണിപ്പുഴയിൽ ഡിവൈഡറിന് പകരം മണൽചാക്ക്: ആദ്യ മണിക്കൂറിൽ തന്നെ പരീക്ഷണം പാളി

സ്വന്തം ലേഖകൻ കോട്ടയം: നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അവസാനിപ്പിച്ച ഡിവൈഡർ നിർമ്മാണത്തിന് പകരം റോഡിൽ മണൽച്ചാക്ക് നിരത്തി കെ.എസ്.ടി.പിയുടെ പരീക്ഷണം. ബുധനാഴ്ച വൈകിട്ട് മണൽച്ചാക്ക്് നിരത്തിയ കെ.എസ്.ടി.പിയുടെ പരീക്ഷണം ആദ്യമണിക്കൂറിൽ തന്നെ പാളി. ലോറിയിടിച്ച് മണൽചാക്ക് പൊട്ടി മണ്ണും കല്ലും റോഡിൽ നിരന്നിട്ടും കെ.എസ്.ടി.പി അധികൃതർ ഈ ചാക്കുകൾ മാറ്റാൻ തയ്യാറായില്ല. എം.സി റോഡിലേയ്ക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന മണൽചാക്കുകൾ ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് ഡിവൈഡർ നിർമ്മാണം നിർത്തിവച്ച മണിപ്പുഴ ജംഗ്ഷനിലാണ് അപകടമുണ്ടാക്കണമെന്ന നിർബന്ധത്തോടെ കെ.എസ്.ടി.പി മണൽചാക്കുകൾ നിരത്തിയത്. രണ്ടാഴ്ച […]

കോട്ടയം നഗരമധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് കാർ തല കുത്തി മറിഞ്ഞു: അപകടം എം സി റോഡിൽ ടിബി ജംഗ്ഷനിൽ: രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് ടി ബി റോഡിൽ നിന്നും പള്ളിപ്പുറത്ത് കാവ് റോഡിലേയ്ക്ക് തല കുത്തി മറിഞ്ഞു. എം സി റോഡിലെ രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറുപ്പിച്ച ഇന്നോവാ കാറാണ് തലകുത്തി മറിഞ്ഞത്. ടിബി റോഡിലെ ബൈ റോഡായ പള്ളിപ്പുറത്ത് കാവ് റോഡിലേയ്ക്കാണ് മൈൽക്കുറ്റികൾ സഹിതം കാർ മറിഞ്ഞത്. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. എന്നാൽ, കാര്യമായ അപകടം സംഭവിക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ചങ്ങനാശേരി കുരിശുമ്മൂട് പതേയ്ക്കൽ ബാബു ജോസഫിന്റെ മകൻ […]

റെയില്‍വേ ഗേറ്റ് അടച്ചിടും

കോട്ടയം : ചങ്ങനാശ്ശേരി, തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ നാലുകോടി റെയില്‍വേ ഗേറ്റ്  അടിയന്തര അറ്റകുറ്റ പണികള്‍ക്കായി ഇന്ന് (മെയ് 14) രാവിലെ എട്ട് മുതല്‍ നാളെ (മെയ് 15) വൈകിട്ട് ആറ് വരെ അടച്ചിടും.

പെന്‍സില്‍  ക്യാമ്പ്;  യംഗ് മെന്റേഴ്‌സ് പരിശീലനം ആരംഭിച്ചു 

സ്വന്തംലേഖകൻ കോട്ടയം :  മാലിന്യ സംസ്‌ക്കരണം കുട്ടികളിലൂടെ എന്ന  ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പെന്‍സില്‍ ക്യാമ്പിന്റെ ഭാഗമായി യംഗ് മെന്റേഴ്‌സ് പരിശീലനം ആരംഭിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട  15നും 20 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഹരിതകേരളം  മിഷന്‍, കില, കുടുംബശ്രീ, ശുചിത്വമിഷന്‍, ആരോഗ്യ വകുപ്പ്  എന്നിവ  സംയുക്തമായി ബാലസഭകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന  പെന്‍സില്‍  അവധിക്കാല  ക്യാമ്പ് ഇവരുടെ നേതൃത്വത്തിലാകും സംഘടിപ്പിക്കുക. ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ വിതരണോദ്ഘാടനം കളക്‌ട്രേറ്റില്‍  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ […]

പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം നടന്നു

സ്വന്തംലേഖകൻ കോട്ടയം : പഞ്ചദിവ്യദേശ ദർശന്റെ ആഭിമൂഖ്യത്തിൽ തൃച്ചിറ്റാറ്റ് പഞ്ച പാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന “പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം ക്ഷേത്ര സന്നിധിയിൽ നടന്നു. ബി. രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചപാണ്ഡവമഹാവിഷ്ണു ക്ഷേത്രോപദേശക സമിതി അംഗങ്ങളും മുൻ ഭാരവാഹികളും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുത്തു. കുന്തിദേവി തന്റെ മക്കൾക്കുവേണ്ടി നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു പൂജയും അഭീഷ്ട വഴിപാടുകളും അഞ്ച് ദിവസവും യജ്ഞ ശാലയിൽ നടക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, സ്വാമി ഗുരുരത്നം […]

തിടനാട് എസ്.ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ചു: എസ്.ഐയ്ക്കും കുടുംബത്തിനും സാരമായി പരിക്കേറ്റു: അപകടം കഴിഞ്ഞ ദിവസം ലോറി അപകടമുണ്ടായ എം.സി റോഡിൽ മാവിളങ്ങിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുവനന്തപുരത്തെ വീട്ടിലേയ്ക്കു പോകുന്നതിനായി കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന തിടനാട് എസ്.ഐ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ചു കയറി എസ്.ഐയ്ക്കും കുടുംബത്തിനും ഗുരുതര പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന എസ്.ഐ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തിടനാട് എസ്.ഐ തിരുവനന്തപുരം പുതിയ തുറ സ്വദേശി ആന്റണി ജോസഫ് (38), ഭാര്യ രമ്യ (26), മക്കളായ ആരോൺ (ആറ്) ആമേയ (മൂന്ന് ) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ എം.സി റോഡിൽ പള്ളം […]

റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായി: അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം

സ്വന്തം ലേഖകൻ പാലാ: റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായതോടെ അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം. റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പാലാ കടനാട് സ്വദേശി ജിൻസ് (36), മകൻ ഒരു വയസുകാരൻ അഗസ്‌റ്റോ എന്നവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വല്യാട്ട് നിന്ന് കടനാട് ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു കുടുംബം. ഈ സമയം കടനാടിനു സമീപം റോങ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി. ഈ ലോറി പാർക്ക് ചെയ്തത് അറിയാതെ എത്തിയ […]

റബർമരം തുണച്ചു: മുണ്ടക്കയത്ത് ഒഴിവായത് വൻ ദുരന്തം; കെ.എസ്.ആർ.ടി.സി ബസിനെയും യാത്രക്കാരെയും തുണച്ചത് ഭാഗ്യം

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് റബർ മരത്തിൽ തട്ടിനിന്നതോടെ ഒഴിവായത് വൻ ദുരന്തരം. റബർമരമില്ലായിരുന്നെങ്കിൽ ആഴത്തിലേയ്ക്ക് മറിയുമായിരുന്ന ബസ് വൻ ദുരന്തമാകും ബാക്കിയാക്കുക. അപകടത്തിൽ ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടിലായിരുന്നു സംഭവം.  നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേൽക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.20 നായിരുന്നു അപകടം. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകുമ്പോൾ മുണ്ടക്കയത്ത് ചാറ്റൽമഴയുണ്ടായിരുന്നു. […]