തിരുനക്കര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണി; രണ്ടാഴ്ച ഇനി ക്ഷേത്രത്തിൽ രാവിലെ നേരത്തെ നട അടയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ച ക്ഷേത്രം നേരത്തെ അടയ്ക്കും. രാവിലെ പത്തു മണിയോടെ ക്ഷേത്രം അടയ്ക്കന്നതിനായാണ് തീരുമാനമുണ്ടായിരിക്കുന്നത്. പുലർച്ചെ നാലു മണിയ്ക്കു തുറക്കുന്ന ക്ഷേത്രം എല്ലാ പൂജകളും പൂർത്തിയാക്കി പത്തു മണിയോടെയാണ് അടയ്ക്കുന്നത്. നേരത്തെ 11 മണിയോടെയാണ് ക്ഷേത്രം രാവിലെ അടച്ചിരുന്നത്. എന്നാൽ, വൈകുന്നേരം ക്ഷേത്രം അടയ്ക്കുന്നതിനും തുറക്കുന്നതിനുമുള്ള സമയത്തിൽ മാറ്റമുണ്ടാകില്ല. ക്ഷേത്രത്തിലെ തിടപ്പള്ളിയ്ക്കു സമീപം നേരത്തെ ചെമ്പ് പൂശിയിരുന്നു. എന്നാൽ, ഇവിടെ ചോർച്ച അനുഭവപ്പെട്ടതോടെയാണ് ഇപ്പോൾ അറ്റകുറ്റപണികൾ ആരംഭിച്ചിരിക്കുന്നത്. തിടപ്പള്ളിയുടെ ചെമ്പ് പാകിയ ഭാഗത്തെ […]

അയർക്കുന്നത്തും ദേവലോകത്തും കുരിശടികൾക്ക് നേരെ ആക്രമണം ; അടിച്ചു തകർത്തത് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശടികൾ, ആക്രമണം നടത്തിയത് ഒരേ സംഘമെന്ന് പൊലീസ്

  സ്വന്തം ലേഖകൻ കോട്ടയം : ഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കം മുറുകി നിൽക്കുന്നതിനിടെ പള്ളി കുരിശടികൾക്ക് നേരെ കോട്ടയത്ത് ആക്രമണം. രണ്ടിടത്ത് ബൈക്കിലെത്തിയ സംഘം ഓർത്തഡോക്‌സ് സഭയുടെ കുരിശടികൾ തല്ലിത്തകർത്തു. ദേവലോകം അരമനയുടെ മുന്നിലുള്ള കുരിശടിയും അയർക്കുന്നം കാരാറ്റുകുന്നേൽ പള്ളിയുടെ കുരിശടിയുമാണ് രാത്രിയിൽ ബൈക്കിലെത്തിയ സംഘം തകർത്തത്. ഞായാറാഴ്ച്ച അർദ്ധരാത്രി 11 മുതൽ 12.30 വരെയുള്ള സമയത്തിനിടയിലാണ് രണ്ട് അക്രമസംഭവങ്ങളും . രണ്ടിടത്തും ഡിസ്‌കവർ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ദേവലോകം അരമനയുടെ മുന്നിലെത്തിയ സംഘം കല്ലും കമ്പും ഉപയോഗിച്ച് കുരിശടിയുടെ […]

അയോധ്യക്കേസ് വിധി: ജില്ലയിൽ ഏഴു ദിവസം പ്രകടനം പാടില്ല; വെടിമരുന്നും സ്‌ഫോടക വസ്തുക്കളും ആയുധവും കൊണ്ടു നടക്കരുത്; സോഷ്യൽ മീഡിയ സന്ദേശങ്ങൾ സൂക്ഷിച്ച് മാത്രം അയക്കുക; കർശന നിയന്ത്രണങ്ങളുമായി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇനി ഏഴു ദിവസത്തേയ്ക്ക് പ്രകടനങ്ങൾ നിരോധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. വിധ്വംസക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള സംഘടനകൾ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ജില്ലയിൽ കർശന നിരോധനവും നിയന്ത്രണവും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഏർപ്പെടുത്തിരിക്കുന്നത്. തീവ്രവാദനിലപാടുള്ളവർ സംഘടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കേരള പൊലീസ് ആക്ട് വകുപ്പ് 78,79 പ്രകാരമാണ് നിയന്ത്രണം ഏർപെടുത്തിയത്. ഇതനുസരിച്ച് യാതൊരുവിധ നശീകരണ-സ്‌ഫോടക വസ്തുക്കൾ, വെടിമരുന്നുകൾ, കല്ലുകളും ആക്രമണത്തിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ആയുധങ്ങളും അത്തരം വസ്തുക്കളും […]

തേർഡ് ഐ വാർത്ത മന്ത്രിയുടെ ശ്രദ്ധയിലെത്തി: കട്ടപ്പനയ്ക്ക് രാത്രി വണ്ടിയായി; ദുരിതകാലം തീർന്നതിന്റെ ആശ്വാസത്തിൽ യാത്രക്കാർ

സ്വന്തം ലേഖകൻ കോട്ടയം: രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസില്ലെന്ന പരാതിയ്ക്ക് ഒറ്റ വാർത്ത കൊണ്ട് നടപടി. തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്ത ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതിവേഗം, നടപടിയുണ്ടായത്. ഇതോടെ രാത്രി പത്തു മണിയ്ക്ക് തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്ത് എത്തി കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതോടെയാണ് യാത്രക്കാരുടെ ദുരിതകാലത്തിന് അറുതിയായത്. രണ്ടു മാസം മുൻപാണ് രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കുള്ള സർവീസ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് […]

ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശക്തിക്കു മുൻപിൽ മുട്ടുമടക്കി കോർപ്പറേഷൻ ബാങ്ക്

സ്വന്തം ലേഖകൻ കോട്ടയം: കോപ്പറേഷൻ ബാങ്കിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സമരം വിജയം. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തു മെമ്പറുമായ റെയ്ച്ചൽ ജേക്കബിനാണ് കോർപ്പറേഷൻ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടികൾ നേരിടേണ്ടതായി വന്നത്. 120000 രൂപ വായ്പ കുടിശ്ശികയുണ്ടെന്ന കാരണത്താൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ട് പോയി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടുകൂടി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തി നടപടികൾ പൂർത്തീകരിക്കുകയാ.ണുണ്ടായത്. രോഗിയായ ഭർത്താവിന്റെ മരുന്നോ, വസ്ത്രങ്ങളൊ, അത്യാവശ്യ സാധനങ്ങളോ പോലും എടുക്കാൻ സമ്മതിക്കാതെ ഭർത്താവിനയും […]

നവജാത ശിശുവിന്റെ മൃതദേഹത്തോടും ക്രൂരത : പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലം നൽകാതെ നഗരസഭ ; നഗരസഭ മുഖം തിരിച്ചപ്പോൾ കുഴിയെടുത്ത് മറവ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാൻ എത്തിയ പൊലീസിനു മുന്നിൽ മൃതദേഹം വച്ച് വിലപേശി നഗരസഭ. തരിമ്പും കരുണയില്ലാതെ , പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വച്ച് വില പറഞ്ഞ നഗരസഭയ്ക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പൊലീസ് നിന്നു. യൂണിഫോമിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ ഇരിക്കേണ്ടി വരുമെന്ന എസ്‌ഐ അനൂപ് സി നായരുടെ ഭീഷണിയ്ക്ക് മുന്നിൽ നഗരസഭ വഴങ്ങി. എന്നാൽ , സ്ഥലം വിട്ടു നൽകിയെങ്കിലും തൊഴിലാളികളെ നഗരസഭ വിട്ട് നൽകാൻ തയ്യാറാകാതിരുന്നതോടെ , എ.എസ്.ഐ സാബു യൂണിഫോമിൽ […]

തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷനും ചേർന്ന് ബോധവത്കരണ ക്ലാസ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷനും ജനമൈത്രി പൊലീസും സംയുക്തമായി തിരുനക്കര എൻ.എസ്.എസ് എൽ.പി സ്‌കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂളിലെ കുട്ടികൾക്കും ഇവരുടെ മാതാപിതാക്കൾക്കുമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.എൽ സുശീലാദേവി ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ഡോണ ക്ലാസ് നയിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനുഷ കൃഷ്ണ, സെക്രട്ടറി എൻ.പ്രതീഷ്, എൻ.വെങ്കിട കൃഷ്ണൻ പോറ്റി, ജനമൈത്രി പ്രതിനിധികളായ ബാബുരാജ്, ബിബിൻ, പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ […]

അഭിഭാഷകർ കോടതികളിൽ ഒതുങ്ങിയാൽ പോര, വലിയ സാമൂഹിക ദൗത്യങ്ങൾ അവർക്കുണ്ട്: അഡ്വ.ബി.അശോക് : കോട്ടയത്ത് ‘ന്യായ കേന്ദ്ര’ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി സൗജന്യ നിയമ ഉപദേശ – കൗൺസലിംഗ് സഹായങ്ങൾ, സർക്കാർ പദ്ധതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനായി കോട്ടയത്തെ ന്യായകേന്ദ്ര ഉദ്ഘാടനം ചെയ്തു. നിയമമേഖല സാധാരണക്കാരിൽ സാധാരണക്കാരിലേക്കെത്തിക്കുന്നതിനും, സർക്കാർ നടപടികളുടെ നൂലാമാലകളിൽ അവർക്ക് സഹായം നൽകുന്നതിന്നു.പ്രതിജ്ഞാബദ്ധമായ അഭിഭാഷക സമൂഹം അനിവാര്യമായിരിക്കുന്ന കാലഘട്ടമാണിത് എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശ്രീ.ബി.അശോക് അഭിപ്രായപ്പെട്ടു. ധർമ്മം എന്ന കടമയെനിയമവുമായി കൂട്ടി കുഴച്ച് സ്വതന്ത്ര്യം എന്നതും ചുമതല എന്നതും സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഭരണഘടനയിൽ മൗലിക […]

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ നടത്താനൊരുങ്ങി ഖത്തർ എയർവേയ്‌സ്

  സ്വന്തം ലേഖകൻ കൊച്ചി : കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് മിതമായ നിരക്കിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂടുതൽ വിമാന സർവീസുകൾ . ഖത്തർ എയർവെയ്സും ഇൻഡിഗോ എയർലൈൻസും തമ്മിൽ കൈക്കോർത്തതോടെയാണ് ഈ പുതിയ തീരുമാനം. ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇരുകമ്പനി മേധാവികളും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം ഉണ്ടായേക്കും. ഇതോടെ ഖത്തർ എയർവേയ്സിന്റെ അത്യാധുനിക വിമാനങ്ങൾ ഉപയോഗിച്ച് ഇൻഡിഗോ കൂടുതൽ രാജ്യന്തര […]