കോട്ടയം നഗരമധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് കാർ തല കുത്തി മറിഞ്ഞു: അപകടം എം സി റോഡിൽ ടിബി ജംഗ്ഷനിൽ: രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം നഗരമധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് കാർ തല കുത്തി മറിഞ്ഞു: അപകടം എം സി റോഡിൽ ടിബി ജംഗ്ഷനിൽ: രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് ടി ബി റോഡിൽ നിന്നും പള്ളിപ്പുറത്ത് കാവ് റോഡിലേയ്ക്ക് തല കുത്തി മറിഞ്ഞു. എം സി റോഡിലെ രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറുപ്പിച്ച ഇന്നോവാ കാറാണ് തലകുത്തി മറിഞ്ഞത്. ടിബി റോഡിലെ ബൈ റോഡായ പള്ളിപ്പുറത്ത് കാവ് റോഡിലേയ്ക്കാണ് മൈൽക്കുറ്റികൾ സഹിതം കാർ മറിഞ്ഞത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. എന്നാൽ, കാര്യമായ അപകടം സംഭവിക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ചങ്ങനാശേരി കുരിശുമ്മൂട് പതേയ്ക്കൽ ബാബു ജോസഫിന്റെ മകൻ മാത്യൂസ് (27), വെരൂർ കോട്ടപ്പുറം ഡെന്നിസ് ജോസഫ് (25) , ഇത്തിത്താനം ചിറ്റേട്ട് കളത്തിൽ കിഷോർ ജോണി (25) എന്നിവരാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും സുഹൃത്തിനെയുമായി ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ. വീതികൂടിയ ടിബി ജംഗ്ഷനിൽ എത്തിയപ്പോൾ കാർ അമിത വേഗത്തിലായിരുന്നു. ഇവിടെ വളവിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ രണ്ട് മൈൽക്കുറ്റികളും ഇടിച്ചു തെറിപ്പിച്ച് താഴേയ്ക്ക് തലകീഴായി വീഴുകയായിരുന്നു.
നിരന്തരം വാഹങ്ങൾ കടന്നു പോകുന്ന ബൈറോഡിൽ അപകടമുണ്ടായപ്പോൾ വാഹനങ്ങളൊന്നുമില്ലായിരുന്നു. ഇത് വൻ ദുരന്തം ഒഴിവാക്കി. ഇടിയുടെ ആഘാതത്തിൽ തെറിച്ച മൈൽക്കുറ്റി പത്തുമീറ്ററോളം ദൂരം ഉയർന്നു തെറിച്ചാണ് വീണത്. പള്ളിപ്പുറത്ത് കാവ് റോഡിൽ ഒരു കട പ്രവർത്തിക്കുന്നുണ്ട്. ഈ കടയയുടെ മുന്നിലേയ്ക്കാണ് കാർ തലകുത്തി വീണത്. ഇതിനൊപ്പം ഒരു മൈൽക്കുറ്റിയും റോഡിലേയ്ക്ക് മറിഞ്ഞു വീണു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാറിന്റെ വാതിൽ കുത്തിത്തുറന്നാണ് പരിക്കേറ്റവരെ പുറത്ത് എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ഡെന്നിസിന് തലയ്ക്കു വേദന അനുഭവപ്പെട്ടതിനാൽ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മറ്റുള്ളവർക്കെല്ലാം കയ്യിലെ തൊലി പോയത് അടക്കമുള്ള നിസാര പരിക്കുകൾ മാത്രമാണ്.
ഇന്നോവ മറിഞ്ഞതിനെ തുടർന്ന് ഇന്ധനം റോഡിലൂടെ ചോർന്ന് ഒഴുകിയിരുന്നു. അഗ്നിരക്ഷാസേനാ അധികൃതർ എത്തിയാണ് ഇത് കഴുകി വൃത്തിയാക്കിയത്. തലകുത്തി റോഡിനു കുറുകെ കിടന്ന കാർ നാട്ടുകാരും അഗ്നിരക്ഷാസേനാ യൂണിറ്റ് അംഗങ്ങളും ചേർന്ന് വടം കെട്ടി ഉയർത്തി മാറ്റുകയായിരുന്നു. മൈൽക്കുറ്റികളും റോഡിന്റെ വശത്തേയ്ക്ക് മാറ്റിയിട്ടതോടെയാണ് ഈ റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.