അയ്യപ്പഭക്തർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം: കെ പി ശശികല

സ്വന്തം ലേഖകൻ കോട്ടയം: ശബരിമയുടെ പേരിൽ ഭക്തന്മാർ ക്കെതിരെ എടുത്ത എല്ലാ കള്ള കേസുകളും ഉടൻ പിൻവലിക്കാൻ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്വമിയാർ മീത്തിൽ നടന്ന പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അന്ന് കേസെടുത്തവർ ഇന്ന് മനസ്സ് മാറി ആചാരം സംരക്ഷിക്കാൻ തയ്യാറായെങ്കിൽ മനമുരുകി നാമം ജപിച്ച അമ്മമാരുടെ വിജയമാണ് ഇവിടെ കാണാൻ കഴിയുന്നത്.സംസ്‌കാരത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിട്ടുള്ള കൂലി തൊഴിലാളികൾ അരങ്ങു വാഴുന്ന കാലത്താണ് നാം […]

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ് ലയ്ക്കു വേണ്ടി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ;  പ്രിയപ്പെട്ട ഷഹ് ലയ്ക്കായി മെഴുകുതിരി തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കി യൂത്ത് കോൺഗ്രസ് 

സ്വന്തം ലേഖകൻ കോട്ടയം: വയനാട് ബെത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ചു പത്തുവയസുകാരി ഷെഹ് ല ഷെറിന് ആദരാഞ്ജലി അർപ്പിച്ചു വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷഹ് ലയ്ക്കു ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വേറിട്ട വഴി തെളിയിച്ചത്. കളക്ടറേറ്റ് മാർച്ചും പ്രതിഷേധങ്ങളുമായി രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തെരുവിലിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്ത പ്രതിഷേധം. പുത്തനങ്ങാടി സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂളും പരിസരവുമാണ് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം […]

സ്വന്തം മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട് ഞെട്ടി പൊലീസ് ; മകളെ കൊലപ്പെടുത്താന്‍ നാല് ദിവസം കാത്തിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട്   ഞെട്ടി പൊലീസ്.മകളെ കൊലപ്പെടുത്താന്‍ താൻ നാല് ദിവസമായി കാത്തിരിക്കുകയായിരുന്നെന്ന്  അറസ്റ്റിലായ അമ്മ പൊലീസിന്  മൊഴി നൽകി. ഉഴവൂര്‍ അരീക്കര ശ്രീനാരായണ യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂര്‍ കരുനെച്ചി വൃന്ദാവന്‍ ബില്‍ഡിങ്സ് വാടക മുറിയില്‍ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ സാലി […]

മെത്രാന്‍ കായലില്‍ വിത്ത് വിത ഉത്സവത്തിന് തുടക്കമായി

  സ്വന്തം ലേഖകൻ കോട്ടയം : മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉത്സവത്തിന് ഇന്ന് തുടക്കമായി. 371 ഏക്കറില്‍ നെല്‍ വിത്ത് വിതയ്ക്കുന്നതിന് ഇത്തവണയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറും എത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു മെത്രാൻ കായലിൽ വിത്ത് വിതച്ചത്.   120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് വിതയ്ക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിത നടത്തിയതിനു ശേഷം കുമരകം ആറ്റാംമംഗലം […]

‘ഹരിത പെരുമാറ്റചട്ടം’ പാലിച്ച് ലൂർദ് പള്ളിയുടെ കൂദാശ നാളെ

  സ്വന്തം ലേഖിക കോട്ടയം : ഹരിതകേരളം മിഷന്റെ നേത്യത്വത്തിൽ പൂർണ്ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ള കോട്ടയം ലൂർദ് ഫൊറോനാ പള്ളിയുടെ കൂദാശ നാളെ നടക്കും. വിശുദ്ധനാട്ടിലെ തിബേരിയാസ് കടൽതീരത്ത് നിന്നുമുള്ള കല്ലിനാൽ ശിലാസ്ഥാപനം നടത്തി അൾത്താര ഭാരതത്തിലെ പഴയകാല ശിൽപ്പഭംഗിയിലും, റോമൻ വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച പുതിയ പള്ളിയുടെ കുദാശ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ഹരിത പെരുമാററച്ചട്ടം പാലിച്ചാണ് നടത്തുന്നത്. 2.30 നു ആരംഭിക്കുന്ന കൂദാശ ചടങ്ങുകൾക്ക് ശേഷമുള്ള സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ സഭാ തലവന്മാർ, […]

“വിദ്യാലയം പ്രതിഭകളോടൊപ്പം ” ; അനീഷ് മോഹനെ ആദരിച്ചു

    സ്വന്തം ലേഖിക കരിപ്പൂത്തട്ട്: “വിദ്യാലയം പ്രതിഭകളോടൊപ്പം ” എന്ന പരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂത്തട്ടിലെ വിദ്യാർത്ഥികൾ അനീഷ് മോഹനെ ആദരിച്ചു, അദ്ദേഹവും അമ്മ വത്സമ്മ കൃഷ്ണൻകുട്ടിയുമായി സംവദിച്ചു. ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ (ജെ.സി.ഐ) ഈ വർഷത്തെ ലോകത്തിലെ മികച്ച പത്തു യുവപ്രതിഭകളിൽ ഒരാളെന്ന അവാർഡ് ജേതാവാണ് അനീഷ്. സ്കൂൾ പരിസരത്തു നിന്നു പറിച്ചെടുത്ത പൂക്കൾ ഉപഹാരമായി നല്കിയാണ് കുട്ടികൾ അദ്ദേഹത്തെ ആദരിച്ചത്. വിദ്യാർത്ഥികളായ വിദ്യാലക്ഷ്മി കെ.പി, ദേവിക ജയൻ , തേജസ്സ് ,പി.സുനിൽ ,ആദിത്യൻ. എം.സന്തോഷ്, നന്ദന ലാൽ, അഭിഷേക് […]

നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു: അപകടത്തിൽ ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലം എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു കാറും രണ്ട് ദോസ്ത് മിനി വാനുകളും ഒരു മീൻ വണ്ടിയും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പത്തരയോടെ  എംസി റോഡിൽ നീലിമംഗലം പാലത്തിന് സമീപമായിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം പോവുകയായിരുന്നു ഡെൻഹാൻ എന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നും എത്തിയ ദോസ്ത് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. റോയൽ ബജാജ് ഷോറൂമിലേക്കുള്ള ബൈക്കുകളാണ് പിക്ക് […]

നീറിക്കാട്  മീനച്ചിലാറിന്റെ തീരം അപകടകരമായ രീതിയിൽ ഇടിയുന്നു

സ്വന്തം ലേഖകൻ നീറിക്കാട്:  കാക്കത്തോട്  പൊട്ടനാനിക്കൽ ഭാഗത്ത് മീനച്ചിലാറിന്റെ  തീരം  അപകടകരമായ രീതിയിൽ ഇടിയുന്നു. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിന്റെ തുടർച്ച ആയാണ് ഇതും. മുതലവാലേൽ – തിരുവഞ്ചൂർ റോഡിനോട് ചേർന്നാണ് സംഭവം.കഴിഞ്ഞ വർഷം ഉണ്ടായ മണ്ണിടിച്ചിൽ മൂലം ഇവിടെ റോഡ് അപകടാവസ്ഥയിലാണ്. ജനപ്രതിനിധികൾ ഉൾപ്പടെ നിരന്തരം അഭ്യർത്ഥിച്ചിട്ടും സർക്കാർ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നാക്ഷേപവും ഉണ്ട്. പരാശക്തിയിൽ രാജേഷിന്റെ  വീടിന്റെ പിൻവശത്തുണ്ടായിരുന്ന ആഞ്ഞിലിമരം  കരിങ്കൽകെട്ടുൾപ്പടെ ആറ്റിൽ പതിച്ചു.ഇവിടെ ഭൂമി വിണ്ട് മണ്ണ് വീണ്ടും  ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. കുടമാളൂർ ആൽവിന്റെ റിസോർട്ടിന്റെ […]

കിഡ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

സ്വന്തം ലേഖകൻ കാക്കനാട്: ഇംപള്‍സ് സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കുട്ടികളുടെ അഖിലകേരള ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. അണ്ടര്‍ 9,11,13,15 എന്നീ നാലു വിഭാഗങ്ങളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ 260ല്‍ അധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍: അണ്‍ഡര്‍ 9 ഗൗതം സുമേഷ് (ആണ്‍), ശിവാനി ശിവകുമാര്‍ (പെണ്‍), അണ്‍ഡര്‍ 11 സൂര്യദേവ് എസ്. കുമാര്‍(ആണ്‍), സാനിയ ജോസ് (പെണ്‍), അണ്‍ഡര്‍ 13 ചെറിയാന്‍ ജോര്‍ജി(ആണ്‍), അവാന്തിക രാജേഷ്(പെണ്‍), അണ്‍ഡര്‍ 15 ശിവറാം പി. ബാബു(ആണ്‍), സാനിയാ ബേബി(പെണ്‍).

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 28 ന് കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനവും നവംബർ 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം ജോയിസ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജി്ല്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശപ്പ് രഹിത പദ്ധതി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു […]