ബാർ കോഴ ആരോപണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം

  തിരുവനന്തപുരം: ബാർ കോഴ ആരോപണം. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം ക്രൈംബ്രാഞ്ച് ആസ്ഥാന ത്തെ ഡി.വൈ.എസ്.പി ബിനു അന്വേഷണ ഉദ്യോഗ സ്ഥൻ തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽ നോട്ടം വഹിക്കും. കേസ്സെടുക്കാതെയുള്ള പ്രാ ഥമിക അന്വേഷണമാണ് നടത്തുക.

കോട്ടയം കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം : കുറുപ്പന്തറ ആറാം മൈലിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.   എറണാകുളത്ത് നിന്ന് പെട്രോൾ നിറച്ച് പമ്പിലേക്ക് പോകുകയായിരുന്നു ടാങ്കറിനാണ് തീ പിടിച്ചത്. കുറുപ്പന്തറ ആറാം മൈലിലാണ് അപകടം നടന്നത്. വാഹനത്തിൻറെ മുൻഭാഗത്തു നിന്നാണ് തീ പടർന്നു പിടിച്ചത്. ക്യാബിന്റെ ഭാഗം പൂർണമായി കത്തിനശിച്ചു. ടാങ്കറിൻ്റെ ഭാഗത്തേക്ക് തീ പടരാത്തത് ആശ്വാസമായി.   അഗ്നി ശമന സേനയുടെ കൃത്യമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്.

ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി: ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരുക്ക്: അപകടം കോഴിക്കോട്ട്

  കോഴിക്കോട് : കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. ബസിൻ്റെ ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമെന്നാണ് വിവരം.

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

  കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14) ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് […]

തീര്‍ഥാടകരുമായി സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം

  ഡൽഹി: അംബാലദില്ലി ഹൈവേയില്‍ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൊഹ്‌റ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണ്. ജമ്മു കശ്മീരിലെ വൈഷ്‌ണോദേവിയിലേക്ക് 25 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഹൈവേയില്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി യാത്രക്കാരന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഉ ത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ കക്കോട് സ്വദേശികളാണ് കൊല്ലപ്പെട്ടവരെല്ലാം. ഭോപത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന മഹേഷ് […]

വെടിയുണ്ടയുമായി വിമാനത്തിൽ കയറാൻ വന്നയാൾ പരിശോധനയിൽകുടുങ്ങി: മാഹാരാഷ്ട്ര സ്വദേശിയാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്.

  കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കുമരകത്ത് കാണാതായ ഹൗസ് ബോട്ട് ജീവനക്കാരൻ അനീഷിൻ്റെ മൃതദേഹം പുത്തൻ കായലിൽ കണ്ടെത്തി.

  കുമരകം : ഇന്നലെ പുലർച്ചെ കാണാതായ ഹൗസ് ബോട്ട് ജീവനക്കാരൻ്റെ മൃതദേഹം പുത്തൻ കായലിൽ നിന്നും ഇന്നു രാവിലെ 9 ഓടു കൂടി കണ്ടെത്തി. കുമരകം ലേക്‌ റിസോർട്ടിന് സമീപം പുത്തൻ പുരയിൽ പി.കെ. അനീഷിൻ്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ഹൗസ് ബോട്ടിലെ കുക്ക് ആയ ഇയാൾ കഴിഞ്ഞ രാത്രി മുതൽ പുലർച്ചെ രണ്ടു വരെ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ഇയാൾ പുലർച്ചെ വരെ ഫോൺ ഉപയോഗിച്ചിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. […]

ബാര്‍ കോഴ എല്‍ ഡി എഫിന്റെ അവസാനത്തിന് വഴിതെളിക്കുമെന്ന് കെ സി ബി സി 

തിരുവനന്തപുരം: മദ്യ നയം ; മന്ത്രി കള്ളം പറയുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി. മദ്യ നയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ കെ സി ബി സി. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ച നടന്നിട്ടില്ലായെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കള്ളം പറയുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പറഞ്ഞു. അഴിമതി നടന്നുവെന്നതിന്റെ തെളിവാണ് ബാര്‍ ഉടമകളുടെ വെളിപ്പെടുത്തല്‍. ബാര്‍ കോഴ എല്‍ ഡി എഫിന് തിരിച്ചടിയാവുമെന്നും കെ സി ബി സി കുറ്റപ്പെടുത്തി ബാര്‍ […]

യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:എടവനക്കാട് സ്വദേശി ഷബീറാണ് മരിച്ചത്

  എടവനക്കാട്: പ്രമുഖ നായപരിശീലകനും ഗിത്താറിസ്റ്റുമായ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് പണിക്കവീട്ടിൽ ഷബീറാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി ഗേറ്റിനു സമീപം വെള്ളക്കെട്ടുള്ള സ്‌ഥലത്ത് വീണു കിടക്കുന്ന നിലയിലാണ് ഷബീറിനെ കണ്ടെത്തിയത്. അഷ്റഫ് അലിയുടെയും നദീറ യുടെയും മകനാണ്. ഭാര്യ:രേഷ്‌മ. മകൻ: ഹാമി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നായ പരിശീലകനായാണ് ഷബീർ അറിയപ്പെടുന്നത്. ബ്രിട്ടനിലെ ജോൺ റോ ജേഴ്സൺ, നായ പരിശീലകർക്കുള്ള മത്സരത്തിൽ ലോക ചാംപ്യനായ ഇയാൻ ബലമനോവ് എന്നി വർക്കു കീഴിൽ ലഭിച്ച പരിശീലനമായിരുന്നു അടിസ്ഥാനം. […]

ഗൂഗിൾ മാപ്പ് ചതിച്ചു ; കുറുപ്പന്തറയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, കാർ ഉയർത്താനുള്ള ശ്രമം തുടരുന്നു

കോട്ടയം : കുറുപ്പന്തറയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കുമരകത്തേക്ക് പോകാനായി ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം തോട്ടിൽ വീഴുകയായിരുന്നു. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പൂർണമായും തോട്ടില്‍ മുങ്ങിപ്പോയ കാർ 50 മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫയർഫോയ്സിന് സംഭവ സ്ഥലത്തേക്ക് എത്താൻ സാധിക്കാത്തത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി, നാട്ടുകാരുടെയും പോലീസിന്റെയും […]