തീര്‍ഥാടകരുമായി സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം

തീര്‍ഥാടകരുമായി സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം

 

ഡൽഹി: അംബാലദില്ലി ഹൈവേയില്‍ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൊഹ്‌റ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണ്. ജമ്മു കശ്മീരിലെ വൈഷ്‌ണോദേവിയിലേക്ക് 25 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഹൈവേയില്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി യാത്രക്കാരന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഉ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ കക്കോട് സ്വദേശികളാണ് കൊല്ലപ്പെട്ടവരെല്ലാം. ഭോപത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന മഹേഷ് ചന്ദ് (60), വിനോദ് സിംഗ് (54), സത്ബീര്‍ സിംഗ് (40), മനോജ് കുമാര്‍ (45), ഭാര്യ

ഗുഡ്ഡി (43), ആറ് മാസം പ്രായമുള്ള ദീപ്തി എന്നിവരാണ് മരിച്ചത്. ഇവര്‍ ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവിയിലേക്ക് തീര്‍ഥാടനത്തിന് പോകുകയായിരുന്നു