ഗൂഗിൾ മാപ്പ് ചതിച്ചു ; കുറുപ്പന്തറയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, കാർ ഉയർത്താനുള്ള ശ്രമം തുടരുന്നു

ഗൂഗിൾ മാപ്പ് ചതിച്ചു ; കുറുപ്പന്തറയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, കാർ ഉയർത്താനുള്ള ശ്രമം തുടരുന്നു

കോട്ടയം : കുറുപ്പന്തറയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

കുമരകത്തേക്ക് പോകാനായി ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം തോട്ടിൽ വീഴുകയായിരുന്നു. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പൂർണമായും തോട്ടില്‍ മുങ്ങിപ്പോയ കാർ 50 മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫയർഫോയ്സിന് സംഭവ സ്ഥലത്തേക്ക് എത്താൻ സാധിക്കാത്തത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി, നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ കാർ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group