കോട്ടയം കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം : കുറുപ്പന്തറ ആറാം മൈലിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

 

എറണാകുളത്ത് നിന്ന് പെട്രോൾ നിറച്ച് പമ്പിലേക്ക് പോകുകയായിരുന്നു ടാങ്കറിനാണ് തീ പിടിച്ചത്. കുറുപ്പന്തറ ആറാം മൈലിലാണ് അപകടം നടന്നത്.

വാഹനത്തിൻറെ മുൻഭാഗത്തു നിന്നാണ് തീ പടർന്നു പിടിച്ചത്. ക്യാബിന്റെ ഭാഗം പൂർണമായി കത്തിനശിച്ചു. ടാങ്കറിൻ്റെ ഭാഗത്തേക്ക് തീ പടരാത്തത് ആശ്വാസമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അഗ്നി ശമന സേനയുടെ കൃത്യമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്.