കുമരകത്തെ റിസോർട്ട് സംഘടനയുടെ ആഭിമുഖ്യത്തിൽ മഴക്കാല ഫുട്ബോൾ മത്സരങ്ങൾ: റെയിൻ സോക്കർ ആരംഭിച്ചു

  കോട്ടയം: കുമരകത്തെ റിസോർട്ടുകളുടെ സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് & റിസോർട്സിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം നടന്ന പ്രഥമ ടൂർണമെന്റിന്റെ മത്സരങ്ങൾ കുമരകം ഹൈസ്കൂൾ മൈതാനത്തു വച്ചായിരുന്നു നടന്നതെങ്കിലും ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റ് പുത്തനങ്ങാടി ടൈഗർ ടർഫിലാണ് നടക്കുന്നത്. ഇന്നലെ മത്സരങ്ങൾ ആരംഭിച്ചു. ജൂൺ 24 മുതൽ 28 വരെയാണ് മത്സരങ്ങൾ. കോക്കനട്ട് ലഗുൺ, ബാക്ക് വാട്ടർ റിപ്പിൾസ്, കെ.ടി.ഡി.സി (വാട്ടർ സ്കെപ്സ്), ഗോകുലം ഗ്രാൻഡ്, ലേക്ക് സോങ്, റിതം, കർമചക്ര, കുമരകം ലേക്ക് […]

സംസ്ഥാനത്ത് ഇന്ന് (25/06/2024) സ്വർണവിലയിൽ മാറ്റമില്ല; സ്വർണം ​ഗ്രാമിന് 6625 രൂപ, അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (25/06/2024) സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ​ സ്വർണം ​ഗ്രമിന് 10 രൂപ കുറഞ്ഞിരുന്നു. നിലവിൽ സ്വർണം ഗ്രാമിന് 6625 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 53000 രൂപ. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 6625രൂപ പവന് – 53000 രൂപ

 ഓം ബിർള ലോക് സഭ സ്പീക്കർ സ്ഥാനാർത്ഥി :ഇത് രണ്ടാം തവണയാണ് ഓം ബിർള സ്പീക്കർ പദവിയിലേക്ക് എത്തുന്നത്.

  ഡൽഹി: ബിജെപിയിലെ ഓം ബിർള ലോക് സഭ സ്പീക്കർ സ്ഥാനാർത്ഥിയായി മത്സരിക്കും. ഇക്കാര്യം ബിജെപി ഘടക കക്ഷികളെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഓം ബിർള സ്പീക്കർ പദവിയിലേക്ക് എത്തുന്നത്. [11:50 am, 25/6/2024] [email protected]: ഓം ബിർള സ്പീക്കർ സ്ഥാനാർത്ഥി ഡൽഹി: ബിജെപിയിലെ ഓം ബിർള ലോക് സഭ സ്പീക്കർ സ്ഥാനാർത്ഥിയായി മത്സരിക്കും. ഇക്കാര്യം ബിജെപി ഘടക കക്ഷികളെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഓം ബിർള സ്പീക്കർ പദവിയിലേക്ക് എത്തുന്നത്.

കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്: അപകടം ഏലപ്പാറയ്ക്ക് അടുത്ത് ചിന്നാറിൽ: അപകട കാരണം കനത്ത മഞ്ഞ്.

  ഇടുക്കി :ചിന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക് : അപകട കാരണം കനത്ത മഞ്ഞ് ഏലപ്പാറ ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58) ഭാര്യ മോളി ബെന്നി ( 48) എന്നിവർക്ക് ആണ് പരുക്ക് പറ്റിയത്. പുലർച്ചെ 6 മണിയോടെ ചിന്നാർ ഭാഗത്ത് വച്ചാണ് അപകടം . കനത്ത മഞ്ഞും പ്രദേശത്തുണ്ടായിരുന്നു. ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

സണ്ണി തെക്കേടം ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ

  കോട്ടയം: കോട്ടയത്തെ നാട്ടകം ട്രാവൻകൂർ സിമന്റ്റ്സ് ചെയർമാനായി സണ്ണി തെക്കേടം നിയമിതനായി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കാണക്കാരി വെമ്പള്ളി സ്വദേശിയാണ്. കേരള കോൺഗ്രസിലെ (എം) തന്നെ ബാബു ജോസഫ് സ്ഥാനമൊഴി ഞ്ഞതിനാലാണു നിയമനം.

ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു: സംസ്കാരം ഇന്ന്

  തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍ വിഷ്ണുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഇന്ന് 12 മണിക്കാണ് സംസ്‌കാരം. ഇന്ന് പുലർച്ചെ ഒ‌ന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേ​​ഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിൽ എത്തിച്ചു. രാവിലെ പത്ത് മണി വരെ വീട്ടിലും തുടര്‍ന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഛത്തീസ്ഗഢിലെ […]

ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോയ ട്രെയിനിൽ നിന്നാണ് മദ്യം പിടിച്ചത്.

  തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി. ഗോവ മദ്ഗാവിൽ വച്ചാണ് ശുചിമുറിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. പരിശോധനക്ക് ശേഷം കുപ്പികൾ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആരാണ് ഇതിന് പിന്നിലെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി റെയിൽവെ പൊലീസ്.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം; ആഘോഷമാക്കി കുമരകം ജി.വി.എച്ച്.എസ്.എസ്

കുമരകം: ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ആഘോഷപരമായ വരവേൽപ്പുകളോടെ സംഘടിപ്പിച്ചു. ഒന്നാംവർഷ പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം നേടിയ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി. മികച്ച മൂന്ന് കോഴ്സുകളിലേക്ക് നിരവധി അപേക്ഷകളാണ് ഈ വർഷം എത്തിയിരുന്നത്. എല്ലാ കോഴ്സുകളിലും മൂന്ന് അലോട്ട്മെന്റിലെയും കുട്ടികൾ പൂർണ്ണമായി തന്നെ ചേരുകയുണ്ടായി അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ച് എത്തിയ പുതിയ കുട്ടികളെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകുകയുണ്ടായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം. കുമാരി മേഖലാ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. […]

ഇനി മുതൽ രാജ്യത്തും വിദേശത്തും ബഹിരാകാശ വിദ്യാഭ്യാസം നടത്താം…! മുണ്ടക്കയം സ്വദേശികളുടെ ലേണോവ എഡ്യുകേഷൻ സർവീസ് എന്ന സ്ഥാപനത്തെ സ്പേസ് ട്യൂട്ടറായി അംഗീകരിച്ച് ഇസ്രോ

കൊച്ചി: രാജ്യത്തും വിദേശത്തും ബഹിരാകാശ വിദ്യാഭ്യാസം നടത്തുവാൻ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ മുണ്ടക്കയം സ്വദേശികളായ യുവ സംരംഭകരുടെ ലേണോവ എഡ്യുകേഷൻ സർവീസ് എന്ന സ്ഥാപനത്തെയും തിരഞ്ഞെടുത്തു. കോട്ടയം മുണ്ടക്കയം സ്വദേശികളായ കേളിയംപറമ്പിൽ ജേകബ് ജോൺ, പോൾസൺ ജോൺ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനത്തിനാണ് ഐഎസ്ആർഒ സ്പേസ് ട്യൂട്ടർ പദവി ലഭിച്ചത്. സാമ്പത്തിക ലക്ഷ്യങ്ങളില്ലാതെ ബഹിരാകാശ പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐഎസ്ആർഒ സ്പേസ് ട്യൂട്ടർ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും ബഹിരാകാശ രംഗത്ത് പര്യവേക്ഷണം നടത്തുന്നവർക്കും ഒരു സുവർണാവസരം ആണ് ലഭിക്കുന്നത്. ചന്ദ്രനിൽ സ്ഥലം […]

അയ്മനം പഞ്ചായത്തിലെ വനിതകള്‍ക്ക് ഇനി ആരോഗ്യം കാക്കാൻ മറ്റെവിടെയും പോകേണ്ട…; വനിതാ ക്ഷേമ പദ്ധതിയില്‍പെടുത്തി ആദ്യത്തെ വനിതാ ഫിറ്റ്‌നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അയ്മനം പഞ്ചായത്തിലെ വനിതകള്‍ക്ക് ഇനി ആരോഗ്യം കാക്കാൻ മറ്റെവിടെയും പോകേണ്ട. പഞ്ചായത്ത് തന്നെ അതിനൊരു വഴി ഒരുക്കിയിട്ടുണ്ട്. വനിതാ ക്ഷേമ പദ്ധതിയില്‍പെടുത്തി ആദ്യത്തെ വനിതാ ഫിറ്റ്‌നസ് സെന്റർ അഞ്ചാം വാർഡില്‍ പ്രവർത്തനം ആരംഭിച്ചു. വട്ടക്കാടിന് സമീപമുള്ള കുടുംബശ്രീ എ.ഡി.എസ് ബില്‍ഡിംഗിലാണ് പ്രവർത്തനം. അഞ്ചാം വാർഡില്‍ തന്നെ 5.15 കോടി രൂപ മുടക്കി ജിംനേഷ്യം ഉള്‍പ്പെടെയുള്ള ഇൻഡോർ സ്റ്റേഡിയം പണി തീർത്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യം നിലനില്‍ക്കേയാണ് താത്കാലികാശ്വാസമായി പുതിയ ജിംനേഷ്യം തുടങ്ങിയത്. സംവിധാനങ്ങള്‍ 1. മള്‍ട്ടി ജിം […]