രണ്ടാഴ്ചയായി വെള്ളമില്ല,വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ പനച്ചിക്കാട് പഞ്ചായത് അംഗങ്ങളുടെ പ്രതിഷേധം

സ്വന്തംലേഖകൻ കോട്ടയം: ചുട്ടുപൊള്ളുന്ന വേനലിൽ ദിവസങ്ങളോളം വെള്ളം ലഭ്യമല്ലാതായതോടെ പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. വെള്ളം കിട്ടാത്തതിനെ തുടർന്നു നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തിയത്. കൊല്ലാട് , വെള്ളുത്തുരുത്തി ഹെഡ് ടാങ്ക് വഴിയാണ് പഞ്ചായത്തിലെ 23 വാർഡുകളിലേക്കും വെള്ളം എത്തിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോൾ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തുന്ന രീതിയിലാരുന്നു വിതരണം. എന്നാൽ, കഴിഞ്ഞ 14 ദിവസമായി പ്രദേശത്ത് വെള്ളം ലഭിക്കുന്നില്ല. […]

കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം

സ്വന്തംലേഖകൻ കോട്ടയം :  കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അറിയിക്കാം. ഇതിനായി 1077(ടോള്‍ ഫ്രീ), 9446562236, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: ക്രമീകരണങ്ങള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി

സ്വന്തംലേഖകൻ കോട്ടയം : സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വര്‍ കെ. വി ഗണേഷ് പ്രസാദ് കോട്ടയം മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി.  ഇന്നലെ രാവിലെ കളക്ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ചെലവ് നിരീക്ഷണം, അക്കൗണ്ടിംഗ്, വീഡിയോ നീരീക്ഷണം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാര്‍, എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് നോഡല്‍ ഓഫീസര്‍ […]

ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി രണ്ട് ഫ്‌ളാറ്റുകൾ: മാന്നാനം അമ്മഞ്ചേരി ഹരിതാ ഹോംസും, കെ.സിസി ഹോംസും മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ കുടിവെള്ളത്തിൽ: പണത്തിന്റെ ഹുങ്കിനു മുന്നിൽ പരാതി മുക്കി അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി ദുരന്തം സമ്മാനിച്ച് രണ്ട് ഫ്‌ളാറ്റുകൾ. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കുടിവെള്ളത്തിലേയ്ക്ക് കക്കൂസ് മാലിന്യം അടക്കം കലർത്തുകയാണ് രണ്ട് ഫ്‌ളാറ്റുകൾ. അമ്മഞ്ചേരിയിലെ കെ.സിസി ഹോംസിന്റെ സ്പ്രിംഗ് ഡെയിലും, ഹരിതാ ഹോംസിന്റെ റിച്ച് മൗണ്ട് കോട്ടേജുമാണ് ജനങ്ങൾക്ക് മാലിന്യം വിളമ്പുന്നത്.   കോട്ടേജുകളിൽ താമസിക്കുന്ന വൻകിടക്കാരന്റെ മാലിന്യം മുഴുവൻ സഹിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാർ ഇതിനെതിരെ പരാതി നൽകിയെങ്കിലും പണം വാരിയെറിഞ്ഞ് ഫ്‌ളാറ്റ് അധികൃതർ പരാതികളെല്ലാം മുക്കി. കെസിസി ഹോംസ് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ നൽകിയ […]

പൊതുമരാമത്ത് വകുപ്പിന്റെ ‘സഹായം’: ഒരു ദിവസം കോട്ടയത്ത് ഒഴുകി പോകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം

സ്വന്തംലേഖകൻ കോട്ടയം: തൊണ്ട നനക്കാൻ ഒരു തുള്ളി വെള്ളത്തിന് ജനങ്ങൾ പരക്കം പായുമ്പോൾ കോട്ടയം നഗരത്തിൽ ദിവസവും പാഴാകുന്നത് 1 ലക്ഷം ലിറ്റർ വെള്ളം. കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് റോഡ് പൊളിച്ചു മാറ്റാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാത്തതാണ് കാരണം. നഗരത്തിലെ പൈപ്പുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന് മിക്ക ഭാഗങ്ങളും തകാറിലായതാണ്. കൊടും വേനലിൽ ജനങ്ങൾക്കു വെള്ളം വിതരണം ചെയ്യാതിരിക്കാൻ കഴിയാത്തതിനാൽ ചോർച്ചയുള്ള പൈപ്പുകളിലൂടെയാണ് ദിവസവും വാട്ടർ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നത്. ഇങ്ങനെ ദിവസവും ഒരു ലക്ഷം ലിറ്ററോളം വെള്ളം […]

പാചകറാണിമാരെത്തേടി കുടുംബശ്രീയുടെ പാചക മത്സരം ‘രുചിഭേദം ‘

സ്വന്തംലേഖകൻ കോട്ടയം: പാചകറാണികളാകാൻ രുചി വൈവിധ്യങ്ങളൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ ആവേശമേറിയ മത്സരം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് രുചിഭേദം എന്ന പേരിൽ മാമൻ മാപ്പിള ഹാളിൽ വെച്ച് ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് കഫേ യൂണീറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തനത് വിഭവങ്ങൾ , പച്ചക്കറി വിഭവങ്ങൾ, മാംസ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂന്നിനങ്ങളിലായിരുന്നു മത്സരം. വിദഗ്ധരായ വിധികർത്താക്കളടങ്ങുന്ന പാനലാണ് മത്സരം വിലയിരുത്തിയത് […]

ഹരിതകേരളത്തിനു മുഖമുദ്രയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ

സ്വന്തംലേഖകൻ കോട്ടയം : ഹരിത വിദ്യാലയത്തിന്റെ മികച്ച മാതൃകയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ. കുട്ടികർഷകരും അധ്യാപകരും ഒരേ മനസോടെ കൈകോർത്തു മണ്ണിലിറങ്ങിയപ്പോൾ പ്രകൃതിയുടെ നിലനിൽപ്പിനു മുടിയൂർക്കരയിൽ നിന്നും പുതിയൊരു പച്ചത്തുരുത് ഒരുങ്ങുകയായിരുന്നു. അറിവിന്റെ അക്ഷയ ഖനിയായ പ്രകൃതിയെ അടുത്തറിയാനും പഠിക്കാനും സംരക്ഷിക്കാനും പുതുമയാർന്ന നിരവധി പദ്ധതികളാണ് മുടിയൂർക്കര സ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. അദ്ധ്യാപിക മേരിക്കുട്ടി സേവ്യറുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഒരു ഏക്കർ ഔഷധസസ്യ തോട്ടം , കരനെൽകൃഷി, ജൈവവൈവിധ്യ പാർക്ക്, ഫലവൃക്ഷ തോട്ടം, പൂന്തോട്ടം, ജൈവപച്ചക്കറി കൃഷി, മീൻവളർത്തൽ,കരിയില പുതയിടൽ, വളപ്രയോഗം,യോഗപരിശീലനം, പേപ്പർ ബാഗ് […]

തൊഴിലിടങ്ങളില്‍ പരിശോധന

സ്വന്തംലേഖകൻ കോട്ടയം : സൂര്യാഘാതവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ചാലുകുന്ന്, കുടയംപടി, ബേക്കര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തൊഴിലിടങ്ങളില്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പകല്‍ 12 മുതല്‍ മൂന്നു വരെ  വെയിലത്തു ജോലി ചെയ്യാന്‍ പാടില്ലെന്ന് തൊഴിലാളികള്‍ക്കും തൊഴില്‍ ലുടമകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.

കുടുംബശ്രീ വനിതകളുടെ പാചക മത്സരം ‘രുചിഭേദം’ 29 ന്

സ്വന്തംലേഖകൻ കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തി പാചക മത്സരം സംഘടിപ്പിക്കുന്നു. ‘രുചിഭേദം’ എന്ന് പേര് നൽകിയിരിക്കുന്ന മത്സരം 29 നു രാവിലെ 9.30ന് മാമൻ മാപ്പിള ഹാളിൽ ആരംഭിക്കും. കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനേഴ് കഫേ യുണീറ്റുകൾ മത്സരത്തിൽ പങ്കെടുക്കും. മാംസ്യവിഭവങ്ങൾ, പച്ചക്കറി വിഭവങ്ങൾ, തനത് വിഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.വിദഗ്ധരായ മൂന്ന് […]

ഇരിപ്പിടമില്ല, വെള്ളവും വെളിച്ചവുമില്ല, തീപാറുന്ന വെയിലിൽ തിരുനക്കര ബസ്റ്റാന്റിൽ യാത്രക്കാരെ വട്ടം കറക്കി കോട്ടയം നഗരസഭ

സ്വന്തംലേഖകൻ കോട്ടയം : ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു കോട്ടയം നഗരസഭയുടെ അവഗണന. ചുട്ടു പൊള്ളുന്ന വെയിലിൽ യാത്രക്കാർക്ക് ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടങ്ങളോ കുടിവെള്ള സംവിധാനമോ ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടില്ല. ഇരിപ്പിടങ്ങൾ എല്ലാം ഒടിഞ്ഞു തൂങ്ങി കമ്പികൾ മാത്രം ബാക്കിയായ നിലയിലാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള വാഹനങ്ങൾ വന്നുപോകുന്നതിനാൽ നിരവധി യാത്രക്കാരാണ് തിരുനക്കര സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.ചൂടും സഹിച്ചു മണിക്കൂറുകളോളം നിന്ന് യാത്രക്കാർ കുഴഞ്ഞു വീഴുന്നതും ഇവിടെ പതിവാണ്. സ്റ്റാൻഡിനുള്ളിൽ കുടിവെള്ള സംവിധാനം ഒരുക്കാൻ എല്ലാ വർഷവും നഗരസഭാ ഫണ്ട് വകയിരുത്തുന്നതല്ലാതെ […]