തത്വമസി സംഗീത കരാക്കെ ഗാനമേള ; ഒന്നാം സ്ഥാനം ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഘല ജോസഫിന്

  കോട്ടയം : ലോക സംഗീത ദിനത്തോട് അനുബന്ധിച്ചു തത്വമസി സംഗീതയുടെ ആഭിമുഖ്യത്തിൽ കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ കരോക്കെ ഗാനമേളയിൽ സ്ത്രീകളുടെ വിഭാഗത്തിൽ കുമരകം സ്വദേശിനിയും, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ മേഘല ജോസഫ് ഒന്നാം സമ്മാനം നേടി ക്യാഷ് പ്രൈസിനു അർഹയായി. കോട്ടയം മ്യൂസിക് ബീറ്റ്സിന്റെ ഗായിക കൂടിയായ മേഘല ജോസഫ് കുമരകം വാർഡ് 8 കരിയിൽ സ്വദേശിനിയാണ്.

സംസ്ഥാനത്ത് ഇന്ന് (26/06/2024) ഇന്ന് സ്വർണവിലയിൽ ഇടിവ്; സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് (26/06/2024) സ്വർണവില കുറഞ്ഞു. സ്വർണം ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. നിലവിൽ സ്വർണം ഗ്രാമിന് 6600 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം ഗ്രാമിന് – 6600 രൂപ പവന് – 52800 രൂപ

ഈ പാലത്തിലെത്തിയാല്‍ ഭയക്കണം; ഒരു പിടി അങ്ങോട്ടോ ഇങ്ങോട്ടോ ബസ് ഒന്ന് മാറിയാല്‍ അപകടം ഉറപ്പ്; തടിയിലും ഇരുമ്പ് ഗർഡറിലും നിർമ്മിച്ച മുണ്ടക്കയത്തെ കാലപ്പഴക്കംചെന്ന ചെറിയ പാലം അപകടകരമായ അവസ്ഥയിൽ; ദുരിതത്തിലായി യാത്രക്കാർ

മുണ്ടക്കയം: ഈ പാലത്തിലെത്തിയാല്‍ ബസ് നിർത്തണം. ബസില്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കണ്ടക്ടറും കുറച്ച്‌ യാത്രക്കാരും പാലത്തിനിക്കരെ ഇറങ്ങണം. തുടർന്ന് കണ്ടക്ടർ ബസ് ഡ്രൈവർക്ക് വശങ്ങള്‍ പറഞ്ഞുകൊടുക്കണം. ഡ്രൈവർ സൂക്ഷിച്ച്‌ ബസ് ഓടിച്ച്‌ മറുകരയിലെത്തിക്കും. തുടർന്ന് കണ്ടക്ടറും യാത്രക്കാരും ബസില്‍ പോയി കയറണം. ഇതാണ് വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുള്‍പ്പെടെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന ദുരിതം. ക്ഷേത്രത്തിന് അരക്കിലോമീറ്റർ അടുത്താണ് തടിയിലും ഇരുമ്പ് ഗർഡറിലും നിർമ്മിച്ച കാലപ്പഴക്കംചെന്ന ചെറിയ പാലം അപകടകരമായ അവസ്ഥയിലുള്ളത്. ബസുകള്‍ ഇതുവഴി കയറുമ്പോള്‍ ഭീതിയോടെയാണ് സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ളവർ ബസിനുള്ളില്‍ ഇരിക്കുന്നത്. ഒരു […]

ശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ വ്യാപക നാശം, കാറ്റത്ത് വീടിന്റെ മേൽക്കൂര തകർന്ന് വാസയോ​ഗ്യമല്ലാതായി, മരങ്ങൾ കടപുഴകി വീണു, പാരിസൺ എസ്റ്റേറ്റിൽ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞു വീണ് നാശനഷ്ടം, കാറ്റിൽ നാല് വീടുകൾക്ക് കേടുപാടുകൾ, പലയിടങ്ങളിലും വ്യാപകമായി കൃഷി നശിച്ചു

കോട്ടയം: ശക്തമായ കാറ്റിലും മഴയും കോട്ടയം ജില്ലയയിലെ വിവിധ ഭാ​ഗങ്ങളിൽ കനത്ത നാശം. പെരുവന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. പെരുവന്താനം പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫിസിന്റെ മേൽക്കൂര തകർന്നു. ജീവനക്കാർ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. മുളംകുന്ന് പുറക്കാട് സാജന്റെ വീടിന്റെ മേൽക്കൂര പൂർണമായും കാറ്റിൽ തകർന്നു. വീട് താമസിക്കാൻ പറ്റാത്ത അവസ്ഥയിലായി. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും മഴയിൽ നശിച്ചു. വീട് വാസയോഗ്യമല്ലാതായി. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും മഴയിൽ നശിച്ചു. പാരിസൺ എസ്റ്റേറ്റിൽ കാറ്റിൽ റബർ മരങ്ങൾ […]

ഇനിയെങ്കിലും ഇതിനൊരു പരിഹാരം വേണ്ടേ….! രണ്ട് വർഷത്തിനിടെ കുറിഞ്ഞി സ്വദേശി ലളിതാംബികയുടെ മുറ്റത്തേക്ക് തലകീഴായി മറിഞ്ഞത് അഞ്ച് കാറുകള്‍; ബാത്ത് റൂം പണിത് മടുത്തെന്ന് പരാതി

കുറിഞ്ഞി: ”ദേ ഈ കാണുന്ന ബാത്ത്‌ റൂം രണ്ട് തവണ കാർ മറിഞ്ഞുവന്ന് തകർത്തതാണ്… വീണ്ടും ഞങ്ങള്‍ പുതുക്കിപ്പണിതു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞങ്ങളുടെ മുറ്റത്തും പുരയിടത്തിലുമായി അഞ്ച് കാറുകളാണ് തലകീഴായി മറിഞ്ഞെത്തിയത്. ഇനിയെങ്കിലും ഇതിനൊരു പരിഹാരം വേണ്ടേ”.- ചോദിക്കുന്നത് കുറിഞ്ഞി തേക്കുങ്കല്‍ ലളിതാംബിക സലിനാണ്. കുറിഞ്ഞി വളവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ദീർഘദൂര ബസ് മറിഞ്ഞതിന് മറുവശത്ത് തൊട്ടുതാഴെ താമസിക്കുകയാണ് ലളിതാംബിക സലിനും കുടുംബവും. പാലായില്‍ നിന്ന് തൊടുപുഴ റൂട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇവരുടെ വീടിന് മേലെയുള്ള റോഡുവളവില്‍ അപകടത്തില്‍പ്പെട്ടാല്‍ മുപ്പതടിയിലധികം താഴ്ചയുള്ള ഇവരുടെ […]

ചുവട് ദ്രവിച്ച് അപകട ഭീഷണിയായി കോരുത്തോട് കോസടി ഗവ.ട്രൈബൽ യുപി സ്കൂളിന് സമീപത്തെ വൻ മരം; ഏത് നിമിഷവും കടപുഴകി നിലം പതികാവുന്ന സ്ഥിതി; ഭീതിയിൽ ജനങ്ങൾ; തിരിഞ്ഞു നോക്കാതെ അധികൃതർ…..!

കോരുത്തോട്: ചുവട് ദ്രവിച്ച് അപകട ഭീഷണിയായി കോരുത്തോട് കോസടി ഗവ.ട്രൈബൽ യുപി സ്കൂളിനു സമീപം വൻ മരം. കോസടി ഗവ.ട്രൈബൽ യുപി സ്കൂ‌ളിനു സമീപം നില്ക്കുന്ന വൻമരമാണിത്. ചുവട് കേടായതിനാൽ ഏതു നിമിഷവും കടപുഴകി വീഴാനുള്ള സാധ്യതയേറെയാണ്. പണ്ടേ മുറിച്ചു നീക്കേണ്ട മരം സ്കൂളിന് സമീപമാണ് എന്നാൽ മുറിക്കുന്ന നടപടി വൈകുകയാണ്. നൂറിലേറെ കുഞ്ഞുങ്ങളുടെ ജീവനു ഭീഷണിയായി നില്ക്കുന്ന ഈ മരം എത്രയും വേഗം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഫോറസ്റ്റധികാരികൾ സ്വീകരിക്കാത്ത പക്ഷം വീണ്ടുമൊരു കാലവർഷ ഭീകരതയ്ക്കു നാമോരോരുത്തരും സാക്ഷിയാകേണ്ടിവരും.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്; കോട്ടയം ജില്ലയിലും ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുളള യാത്രക്ക് നിരോധനം ഏർപ്പെടുത്തി

കോട്ടയം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ( ജൂണ്‍ 26) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇടുക്കിയില്‍ […]

പെരുമഴ തുടങ്ങിയതോടെ ഉറക്കം ഉണർന്ന് പിഡബ്ല്യുഡി ; മുണ്ടക്കയം കോസ് വേ പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും; പാലത്തിലൂടെ ഒരു മാസത്തേക്ക് ഗതാഗതം നിരോധിച്ചു; നഗരം ഗതാഗതക്കുരുക്കിലാകുമെന്ന് ഉറപ്പ്

മുണ്ടക്കയം:പെരുമഴ തുടങ്ങിയതിന് പിന്നാലെ ഉറക്കം ഉണർന്നെണീറ്റ് പിഡബ്ല്യുഡി അധികൃതർ. മുണ്ടക്കയം കോസ് വേ പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും.വർഷങ്ങളായി തകർന്നു കിടന്ന പാലത്തിൻറെ അറ്റകുറ്റപ്പണികളാണ് ഇന്ന് ആരംഭിക്കുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം ഒരു മാസത്തോളം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതോടെ നഗരം ഗതാഗതക്കുരുക്കിൽ ആകുമെന്ന് ഉറപ്പാണ് മൂന്ന് വർഷം മുൻപ് പ്രളയത്തില്‍ തകർന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് പൊട്ടി നശിച്ചിരുന്നു. ഇത് പാലത്തില്‍ ഗതാഗതകുരുക്കിന് കാരണമായിരുന്നു. കാല്‍നടയാത്രക്കാർക്ക് ദുരിതവും സമ്മാനിച്ചിരുന്നു. മഴയില്‍ പാലത്തില്‍ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. […]

ശക്തമായ മഴ; കോട്ടയം ജില്ലയിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

കോട്ടയം മുട്ടമ്പലം ശാന്തിഭവന് സമീപം പുളിമരം കടപുഴകി വീണു; പ്രദേശത്ത് വൻ ഗതാഗത കുരുക്ക്

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ജംഗ്ഷന് സമീപം ശാന്തിഭവന് മുന്നിലെ പുളിമരം റോഡിലേക്ക് നിലംപതിച്ചു . രണ്ട് ഇലട്രിക് പോസ്റ്റുകളടക്കം ഒടിഞ്ഞിട്ടുണ്ട്. പാറയിൽ കവല – ഈരയിൽ കടവ് റോഡിൽ രണ്ട് മണിക്കൂറായി ഗതാഗതം വഴി തിരിച്ച് വിടുകയാണ് . കെ എസ് ഇ ബി അധികൃതരും- ഫയർഫോഴ്സും, ഈസ്റ്റ് പോലിസും സ്ഥലത്തുണ്ട്. പ്രദേശത്ത് സമ്പൂർണ്ണമായി വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. കൗൺസിലർ റീബാ വർക്കി, മുൻ കൗൺസിലർ ടി എൻ ഹരി കുമാർ, ദീപു വിശ്വനാഥൻ , മഹേഷ് , ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു […]