യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:എടവനക്കാട് സ്വദേശി ഷബീറാണ് മരിച്ചത്
എടവനക്കാട്: പ്രമുഖ നായപരിശീലകനും ഗിത്താറിസ്റ്റുമായ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.
എടവനക്കാട് പണിക്കവീട്ടിൽ ഷബീറാണ് (42) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഗേറ്റിനു സമീപം വെള്ളക്കെട്ടുള്ള സ്‌ഥലത്ത് വീണു കിടക്കുന്ന നിലയിലാണ് ഷബീറിനെ കണ്ടെത്തിയത്. അഷ്റഫ് അലിയുടെയും നദീറ യുടെയും മകനാണ്. ഭാര്യ:രേഷ്‌മ. മകൻ: ഹാമി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നായ പരിശീലകനായാണ് ഷബീർ അറിയപ്പെടുന്നത്. ബ്രിട്ടനിലെ ജോൺ റോ ജേഴ്സൺ, നായ പരിശീലകർക്കുള്ള മത്സരത്തിൽ ലോക ചാംപ്യനായ ഇയാൻ ബലമനോവ് എന്നി വർക്കു കീഴിൽ ലഭിച്ച പരിശീലനമായിരുന്നു അടിസ്ഥാനം.
ജനപ്രീതിയുള്ള ഇനങ്ങളിലൊന്നായ ബൽജിയൻ മലനോയ്‌സ് നായ്ക്കളെ കേരളത്തിൽ സുപരിചിതമാക്കിയത് അദ്ദേഹമായിരുന്നു.
Third Eye News Live
0