play-sharp-fill

നിയന്ത്രണം വിട്ട കാറിടിച്ച് എം.സി റോഡിൽ അപകടം: പോസ്റ്റിലും കാറിലും ഇടിച്ചു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൻ അപകടം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം നഷ്ടമായ കാർ പോസ്റ്റിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ കാർ അതിവേഗം ദിശതെറ്റിയെത്തുകയായിരുന്നു. കാർ നിയന്ത്രിച്ചു നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വലത്തേയ്ക്കു വെട്ടിത്തിരിഞ്ഞ കാർ മറ്റൊരു കാറിന്റെ മുൻവശത്ത് ഇടിച്ചു. തുടർന്നു […]

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാർ ബൈക്കിനു മുകളിലൂടെ കയറിയിറങ്ങിയതോടെ കാറിന്റെ ടയർ പഞ്ചറായി. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ കോടിമത എം.ജി റോഡിലേയ്ക്കു തിരിയുന്ന വഴിയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും നഗരത്തിലേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം മുന്നിൽ പോയ ബൈക്ക് എം.ജി റോഡിലേയ്ക്കു തിരിഞ്ഞു. പിന്നാലെ എത്തിയ കാർ ബൈക്കിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി. […]

കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്: നിയന്ത്രണം വിട്ട കാർ മതിലിലേക്ക് പാഞ്ഞുകയറി

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഗിരിഷ് പി സാരഥിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം. ജില്ലയിലെ രാത്രി പെട്രോളിംഗിന്റെ പരിശോധനാ ചുമതല ഇദേഹത്തിനായിരുന്നു. പെട്രോളിംഗ് ഡ്യൂട്ടിക്ക് ശേഷം പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ അഞ്ചരയോടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലെ വളവിൽ നിയന്ത്രണം തെറ്റി മതിലിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അദ്ദേഹത്തെ വാഹനത്തിൽ നിന്ന് […]

മാങ്ങാനം മന്ദിരത്തിൽ വാഹനാപകടം; യുവാവിന്റെ കാലൊടിഞ്ഞു

സ്വന്തം ലേഖകൻ പുതുപ്പള്ളി: മാങ്ങാനം റോഡിൽ മന്ദിരം കവലയ്ക്ക് സമീപം കാറിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കാലായിപ്പടിക്കു സമീപം താമസിക്കുന്ന ഉണ്ണിയുടെ കാലാണ് ഒടിഞ്ഞത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മന്ദിരം ജംഗ്ഷനു സമീപമായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ ഡസ്റ്റർ കാർ ഉണ്ണി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന ഉണ്ണിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.

നാലുവരിപ്പാതയിൽ വീണ്ടും അപകടം: പന്ത്രണ്ടുവയസുകാരനെ ലോറി ഇടിച്ചു തെറിപ്പിച്ചു; പക്ഷേ, പരിക്കൊന്നുമില്ലാതെ രക്ഷപെടുത്തിയത് ആ അദൃശ്യ കൈ

സ്വന്തം ലേഖകൻ കോട്ടയം: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരനെ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ഉയരത്തിൽ പോയ കുട്ടിക്ക് രക്ഷയായത് റോഡിനു നടുവിലെ ഡിവൈഡറിലെ പുൽത്തകിടി. ലോറിയുടെ അടിയിൽ കുടുങ്ങിയ അമ്മയെ പത്തു മീറ്ററോളം ദൂരം വലിച്ചിഴച്ച്ു കൊണ്ടു പോകുകയും ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് മന്തൻപാറ സിന്ധുഭവനിൽ സിന്ധുകല(45)യും മകൻ അർജുനുമാണ് വൻ ദുരന്തത്തിൽ നിന്നും ആത്ഭുതകരമായി രക്ഷപെട്ടത്. കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ജീവനക്കാരിയാണ് ഇവർ. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ജോലിയ്ക്കു ശേഷം മകനൊപ്പം ഹോട്ടലിൽ […]

പുതുപ്പള്ളിയിൽ കഞ്ചാവ് മാഫിയ ആക്രമണം: മൂന്നു പേർക്ക് വെട്ടേറ്റു; കേസ് ഒതുക്കാൻ സിപിഎം ഇടപെടൽ

സ്വന്തം ലേഖകൻ കോട്ടയം: പൊലീസിനു വിവരം ചോർത്തി നൽകിയെന്നാരോപിച്ച് കഞ്ചാവ് മാഫിയ സംഘം സഹോദരങ്ങൾ അടക്കം മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്തിടെ മാത്രം സി.എസ്.ഡി.എസ് വിട്ട് ഡിവൈഎഫ്‌ഐയിൽ എത്തിയവരാണ് അക്രമിസംഘത്തിലെ എല്ലാവരും. ഇതോടെ ഇവരെ സംരക്ഷിക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികൾ കസ്റ്റഡിയിൽ ഉണ്ടായിട്ടും കേസെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങളായ എരമല്ലൂർ കാളിമലയിൽ പാലത്തറ വീട്ടിൽ സിബിച്ചൻ (36), സിജോ (35), ജയിൻ (42) എന്നിവരെ പാമ്പാടിയിലെ താലൂക്ക് ആശുപത്രിയിൽ […]

നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചിട്ടു; മുളങ്കുഴയിൽ ഒഴിവായത് വൻ ദുരന്തം; മഴയിൽ റോഡുകൾ അപകടക്കെണിയാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്ത് റോഡ് പുറംപോക്കിലെ വീടുകളിലേയ്ക്കു പാഞ്ഞു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മുളങ്കുഴ – ചെട്ടിക്കുന്ന് റോഡിൽ പതിനഞ്ചിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം. മുളങ്കുഴ ഭാഗത്തു നിന്നും എത്തിയ ക്വാളിസ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്നു നിയന്ത്രണം വിട്ട ക്വാളിസ് സമീപത്തെ വീടുകളിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. വീടുകൾക്കു മുന്നിൽ സ്ഥാപിച്ച വേലിയിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതിനിടെ റോഡിൽ […]

ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ മണർകാട്: ബൈക്കും വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. തിരുവഞ്ചൂർ നരിമറ്റം കാക്കനാട്ട് കെ.ആർ. സോമന്റെ മകൻ പ്രവീൺ (22) ആണ് മരിച്ചത്. ഏറ്റുമാനൂർ ബൈപാസ് റോഡിൽ നാലുമണിക്കാറ്റിനു സമീപം ഞായറാഴ്ച  രാവിലെ ഒൻപതിനായിരുന്നു അപകടം. തിരുവഞ്ചൂരിലേക്കു വരികയായിരുന്ന പ്രവീണിന്റെ ബൈക്കും ബൈപ്പാസ് റോഡിൽ കൂടി വന്ന വാനും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ വശത്തെ ചില്ലിൽ തല കുടുങ്ങിയ നിലയിലായിരുന്നു പ്രവീൺ. ഗുരുതര പരുക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് രമണി. സൂര്യ സഹോദരിയാണ്. മൃതദേഹം തിങ്കളാഴ്ച  […]

ഗതാഗതത്തിനു തുറന്ന് കൊടുത്ത് ആറു മാസമാകും മുൻപേ റോഡ് ഇടിഞ്ഞു താണു; ഇടിഞ്ഞു താണത് പാറേച്ചാൽ ബൈപ്പാസ്; ഇടിഞ്ഞു താണതിനു കാരണം അശാസ്ത്രീയ നിർമ്മാണം

സ്വന്തം ലേഖകൻ കോട്ടയം: ഗതാഗതത്തിനു തുറന്നു കൊടുത്ത് ആറു മാസമാവും മുൻപ് നഗരമധ്യത്തിലെ റോഡ് ഇടിഞ്ഞു താണു. കോട്ടയം നഗരത്തിലെ പാറേച്ചാൽ ബൈപ്പാസിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇടിഞ്ഞു താണത്. ആറു മാസം മുൻപു മാത്രമാണ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. നിർമ്മാണ ഘട്ടത്തിൽ തന്നെ നാലു തവണ ഇടിഞ്ഞു താണ റോഡ് നിർമ്മാണത്തിനായി ഇരുപത് കോടി രൂപയെങ്കിലും ഇതുവരെ ചിലവഴിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിനു ആശ്വാസമെന്നോണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സിമന്റ് ഫാക്ടറിനു സമീപത്ത് ഏക്കറുകണക്കിനു പാടശേഖരങ്ങൾ നികത്ത് റോഡ് […]

നഗരസഭയിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണം: കോട്ടയം നഗരസഭ അധ്യക്ഷയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധിക്കുന്നു; സ്ഥലത്ത് പൊലീസ് കാവൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയർപേഴ്‌സണെ ഉപരോധിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. വ്യാഴാഴ്ച രാവിലെ 12 മണിയോടെ ആരംഭിച്ച സമരത്തെ തുടർന്ന് ചെയർപേഴ്‌സൺ മുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ചെയർപേഴ്‌സൺ ഡോ.പി.ആർ സോനയെയാണ് അൻപതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘവും കാവലുണ്ട്. നഗരസഭയിലെ പദ്ധതി വിഹിതത്തിലെ വീഴ്ചയെ തുടർന്നു രണ്ടു ജീവനക്കാരെ കഴിഞ്ഞ ദിവസം നഗരസഭ അധികൃതർ സസ്‌പെന്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതിഷേധിച്ചാണ് […]