ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

മണർകാട്: ബൈക്കും വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. തിരുവഞ്ചൂർ നരിമറ്റം
കാക്കനാട്ട് കെ.ആർ. സോമന്റെ മകൻ പ്രവീൺ (22) ആണ് മരിച്ചത്. ഏറ്റുമാനൂർ ബൈപാസ്
റോഡിൽ നാലുമണിക്കാറ്റിനു സമീപം ഞായറാഴ്ച  രാവിലെ ഒൻപതിനായിരുന്നു അപകടം.
തിരുവഞ്ചൂരിലേക്കു വരികയായിരുന്ന പ്രവീണിന്റെ ബൈക്കും ബൈപ്പാസ് റോഡിൽ കൂടി
വന്ന വാനും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ വശത്തെ ചില്ലിൽ തല
കുടുങ്ങിയ നിലയിലായിരുന്നു പ്രവീൺ. ഗുരുതര പരുക്കേറ്റ പ്രവീണിനെ മെഡിക്കൽ
കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് രമണി. സൂര്യ സഹോദരിയാണ്. മൃതദേഹം തിങ്കളാഴ്ച  രാവിലെ എട്ടിന് വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്.