video
play-sharp-fill

വീണ്ടും ഓട്ടോറിക്ഷകൾക്കെതിരെ നടപടി: മീറ്ററിടാത്ത അഞ്ച് ഓട്ടോറിക്ഷകൾക്കും; ടൗൺ പെർമിറ്റില്ലാത്ത രണ്ട് ഓട്ടോറിക്ഷകൾക്കെതിരെയും നടപടി; ഓട്ടോയിൽ കയറുന്ന യാത്രക്കാർ മീറ്റർ ഇടാൻ ആവശ്യപ്പെടണം

വീണ്ടും ഓട്ടോറിക്ഷകൾക്കെതിരെ നടപടി: മീറ്ററിടാത്ത അഞ്ച് ഓട്ടോറിക്ഷകൾക്കും; ടൗൺ പെർമിറ്റില്ലാത്ത രണ്ട് ഓട്ടോറിക്ഷകൾക്കെതിരെയും നടപടി; ഓട്ടോയിൽ കയറുന്ന യാത്രക്കാർ മീറ്റർ ഇടാൻ ആവശ്യപ്പെടണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടോ എന്ന പരിശോധന മോട്ടോർ വാഹന വകുപ്പ് തുടരുന്നു. വെള്ളിയാഴ്ച കോട്ടയം നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴ് ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഓ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നടപടി എടുത്തത്.

മീറ്ററിടാതെ സർവീസ് നടത്തിയ അഞ്ച് ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് തുടർച്ചയായ രണ്ടാം ദിവസവും നടപടിയെടുത്തത്. ഇത് കൂടാതെ പെർമിറ്റില്ലാതെ സർവീസ് നടത്തിയ രണ്ട് ഓട്ടറിക്ഷകൾ കൂടി പിടിയിലായി. കഴിഞ്ഞ ദിവസം നാല് ഓട്ടോറിക്ഷകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെയിൽ 11 ഓട്ടോറിക്ഷകളാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതലാണ് മോട്ടോർ വാഹന വകുപ്പും ജില്ലാ ഭരണകൂടവും ഓട്ടോറിക്ഷാ മീറ്ററുകൾ നിർബന്ധമാക്കാൻ തീരുമാനിച്ചത്. മീറ്റർ ഇടണമെന്ന് യാത്രക്കാർ തന്നെ ഓട്ടോഡ്രൈവർമാരോട് മീറ്റർ ഇടാൻ ആവശ്യപ്പെടണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. മീറ്റർ ഇടുന്നെന്ന് ഉറപ്പാക്കുകയും, മീറ്റർ ഇടാൻ തയ്യാറായില്ലെങ്കിൽ കൃത്യമായി അധികൃതർക്കു പരാതി നൽകണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.