കാറും കഴുകി നൽകി കനത്ത മഴ: ഈരയിൽക്കടവിലെ റോഡിൽ പാർക്ക് ചെയ്ത കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കാറും കഴുകി നൽകി കനത്ത മഴ: ഈരയിൽക്കടവിലെ റോഡിൽ പാർക്ക് ചെയ്ത കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് റോഡിൽ മലയാള മനോരമയുടെ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന കാറിന് മഴ നൽകിയ വാട്ടർ സർവീസിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
കനത്ത മഴയിൽ ആരോ, വീഡിയോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായി മാറിയതോടെ ഈരയിൽക്കടവിൽ മഴയുള്ളപ്പോൾ ആരെങ്കിലും വാഹനം പാർക്ക് ചെയ്യാൻ എത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ ബസേലിയസ് കോളേജിലെ മതിലിന്റെ വിടവിലെ ഓവിലൂടെയുള്ള വെള്ളം വീഴുന്ന വീഡിയോയാണ് വൈറലായി മാറിയത്.
പതിനായിരങ്ങളാണ് ഇന്നലെ ഒറ്റ ദിവസം ഈ വീഡിയോ ഷെയർ ചെയ്തത്.  ബസേലിയസ് കോളേജിന്റെ മൈതാനത്തു നിന്നുള്ള വെള്ളം മുഴുവൻ ഒഴുകിയിറങ്ങുന്നത് ഈ റോഡിലേയ്ക്കാണ്. ഇവിടെ ഇതിനായി ഓവും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് അറിയാതെ ആരോ കാർ കൃത്യം ഈ ഓവിന്റെ ചുവട്ടിൽ കൊണ്ടിടുകയായിരുന്നു.