കൊല്ലാട് ചൂളക്കവലയിൽ സംഘർഷമെന്ന് സോഷ്യൽ മീഡിയ: പൊലീസ് കാവൽ നിൽക്കുന്ന ചിത്രം സഹിതം നാടിനെ ഞെട്ടിച്ച് പ്രചാരണം: ആ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്..!

കൊല്ലാട് ചൂളക്കവലയിൽ സംഘർഷമെന്ന് സോഷ്യൽ മീഡിയ: പൊലീസ് കാവൽ നിൽക്കുന്ന ചിത്രം സഹിതം നാടിനെ ഞെട്ടിച്ച് പ്രചാരണം: ആ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലാട് ചൂളക്കവലയിൽ സംഘർഷമെന്ന രീതീയിൽ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചാരണം. സംഘർഷ സ്ഥലത്ത് തൊപ്പിയും, ലാത്തിയും അടക്കമുള്ള ആയുധങ്ങൾ പിടിച്ച് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് രാവിലെ മുതൽ സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത്. സംഘർഷത്തിന്റെ കാരണം അറിയാതെ നാട്ടുകാർ ഞെട്ടിവിറച്ച് പിന്നാലെ കൂടുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ പൊലീസ് ചിത്രത്തിന്റെ രഹസ്യം പുറത്ത് വന്നത്.

എന്നാൽ, സംഭവത്തിനു പിന്നിലുള്ള യഥാർത്ഥ ചിത്രം പുറത്തു വന്നതോടെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച തട്ടിപ്പ് കഥ പൊളിഞ്ഞത്. എം.ജി സർവകലാശാലയിലെ പരീക്ഷയിലെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി കെ.എസ്.യുവും യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇതിനിടെയാണ് കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും, യൂത്ത് കോൺഗ്രസും ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും പരീക്ഷാ കൺട്രോളറുമായ ഡോ.പ്രകാശിന്റെ വീട്ടിലേയ്ക്കായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. ഈ മാർച്ച് തടയുന്നതിനായും, വീടിന് സുരക്ഷ ഉറപ്പാക്കുന്നതിനായുമാണ് കോട്ടയം ഈസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ഇതിന്റെ ചിത്രം എടുത്ത ശേഷമാണ് ചൂളക്കവലയിൽ സംഘർഷമാണെന്ന രീതിയിൽ പ്രചാരണമുണ്ടായത്.

ഈ പ്രചാരണത്തിന്റെ ചുവട് പിടിച്ച് നാട്ടിൽ പരക്കെ ഭീതി പടർത്തുകയും ചെയ്തു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തതാണ് സംഘർഷ ഭീതി പടർത്തിയത്. എന്നാൽ, മാർച്ച് കഴിഞ്ഞ് പൊലീസും പാർട്ടി പ്രവർത്തകരും സമാധാനപരമായി വീട്ടിലെത്തിയ ശേഷമായിരുന്നു സോഷ്യൽ മീഡിയയിലെ അക്രമവും സംഘർഷവും.