കുട്ടികൾ ഫീസ് അടയക്കാൻ ഒരു ദിവസം വൈകിയാൽ ക്ലാസിന് പുറത്ത്; പക്ഷേ, ഒരു മടിയും കൂടാതെ നികുതി അടയ്ക്കാതെ സ്‌കൂൾ ബസ് ഓടിക്കും; ചങ്ങനാശേരി സെന്റ് ആൻസ്, തൃക്കൊടിത്താനം പയനിർ സ്‌കൂളുകളുടെ വാഹനങ്ങൾ നികുതി അടച്ചിട്ട് മാസങ്ങൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കുട്ടികൾ ഫീസ് അടയക്കാൻ ഒരു ദിവസം വൈകിയാൽ ക്ലാസിന് പുറത്ത്; പക്ഷേ, ഒരു മടിയും കൂടാതെ നികുതി അടയ്ക്കാതെ സ്‌കൂൾ ബസ് ഓടിക്കും; ചങ്ങനാശേരി സെന്റ് ആൻസ്, തൃക്കൊടിത്താനം പയനിർ സ്‌കൂളുകളുടെ വാഹനങ്ങൾ നികുതി അടച്ചിട്ട് മാസങ്ങൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടികളിൽ നിന്നും സ്‌കൂൾ ഫീസ് കുത്തിപ്പിഴിഞ്ഞ് വാങ്ങാൻ യാതൊരു മടിയുമില്ലാത്ത സ്വകാര്യ സിബിഎസ്ഇ സ്‌കൂൾ അധികൃതർക്ക്ു പ്‌ക്ഷേ, സ്‌കൂൾ ബസിന്റെ നികുതി അടയ്ക്കാൻ മടി. നാലു മാസത്തിലേറെയായി നികുതി അടയ്ക്കുന്നതേയില്ലെന്ന് കണ്ടെത്തിയ ചങ്ങനാശേരിയിലെ രണ്ട് സ്‌കൂളുകളുടെ ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.

ചങ്ങനാശ്ശേരി സെൻറ് ആൻസ്,തൃക്കൊടിത്താനം പയനിയർ എന്നീ സ്‌കൂളുകളുടെഉടമസ്ഥതയിലുള്ള സ്‌കൂൾ ബസുകൾ കൾ നാലുമാസമായി നികുതി അടയ്ക്കുന്നതേയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഈ രണ്ടു സ്‌കൂൾ ബസുകളും പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന വകുപ്പിൻറെ എൻഫോഴ്‌സ്‌മെൻറ് വിഭാഗം സ്‌കൂൾകുട്ടികളുടെ സുരക്ഷ മുൻനിർത്തി നടത്തിയ പരിശോധനയിലാണ് നടപടി. ബസ്സുകളിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായും, പെർമിറ്റില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതായും, സ്‌കൂൾ കുട്ടികളുമായി നികുതി അടയ്ക്കാത്ത വാഹനങ്ങൾ സർവീസ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയിലേയ്ക്കു മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ കടന്നിരിക്കുന്നത്.

പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിലെ കുട്ടികളെനിയമവിരുദ്ധമായി വാഹനത്തിൽകുത്തിനിറച്ച് കൊണ്ടുപോകുന്നതായി കണ്ടെത്തി. തുടർന്ന് ഈ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ, വാഹനം നികുതി കൊടുക്കാതെ സർവീസ് നടത്തുന്നതായി കണ്ടെത്തി. കണ്ടെത്തി. വെട്ടത്ത് കവല സെൻറ് മേരീസ് പീസ് സ്‌കൂളിലേക്ക്‌പെർമിറ്റില്ലാത്ത സ്വകാര്യ വാഹനത്തിൽ നിയമവിരുദ്ധമായി കുട്ടികളെയുമായി സർവീസ് നടത്തുന്നതായി കണ്ടെത്തി. ഈ വാഹനവും നികുതി ഒടുക്കിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

പെർമിറ്റില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ കയറ്റിവിടുന്നത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമില്ലായ്മ ആണെന്ന് എൻഫോഴസമെന്റ് ആർടി ഒ അറിയിച്ചു. സ്വകാര്യ ഉപയോഗത്തിന് മാത്രം അനുവദിച്ചിരിക്കുന്ന ഇത്തരം വാഹനങ്ങളിൽ യാതൊരുകാരണവശാലും മറ്റു കുട്ടികൾ യാത്ര ചെയ്യുന്നത് അനുവദനീയമല്ല. ശരത് ഡി, പ്രതാപ് കെ, നിബു ജോൺ എന്നീ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.