ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം: ഗിരീഷ് മത്തായി പ്രസിഡന്റ് അനിയൻ ജേക്കബ് സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, പി.എസ് ശശിധരൻ, സി.ടി സുകുമാരൻ നായർ, ജോസ് ജോസഫ്, അൻസാരി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗിരീഷ് മത്തായി (പ്രസിഡന്റ്), അനിയൻ ജേക്കബ് (സെക്രട്ടറി), എ.എ പ്രൈമി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അയ്മനം റോഡ് നവീകരിക്കണം: കോൺഗ്രസ്

സ്വന്തം ലേഖകൻ അയ്മനം: പഞ്ചായത്തിലെ കുടയംപടി – പരിപ്പ് റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കുക, കല്ലുമട മുതൽ പള്ളിക്കവല വരെ റോഡ് ഉയരം കൂട്ടി ഗതാഗതയോഗ്യമാക്കുക, ജലനിധിക്കായി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി ജംഗ്ഷനിൽ വഴിതടയൽ സമരം നടത്തി. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണ് കുടയംപടി-പരിപ്പ് റോഡ്. 2018, 2019 ലെ പ്രളയത്തിൽ തകർന്ന റോഡിൽ  കുഴികളിൽ പെട്ട് അപകടം വർധിച്ചു വരുകയാണ്. ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തന്നെ റോഡിലെ […]

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: അർഹതയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചു കൊണ്ട് ഡിസംബർ 7-ആം തീയതി സർക്കിൾ സഹകരണ യൂണിയനുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി എന്നീ സർക്കിൾ സഹകരണ യൂണിയനുകളിലാണ് അംഗസംഘങ്ങൾക്ക് യാതൊരുവിധ അറിയിപ്പും നല്കാതെ തെരഞ്ഞെടുപ്പ് നടത്തുവാൻ നീക്കം നടക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ഭൂരിപക്ഷം നേടുവാൻ കഴിയാത്തതിനാൽ മാസങ്ങളോളം തെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോയ സർക്കിൾ സഹകരണ യൂണിയനുകൾ പിൻവാതിലിലൂടെ പിടിച്ചടക്കുവാനാണ് സി.പി.എം. ശ്രമിക്കുന്നത്. അഫിലിയേഷൻ ഫീസ് വാങ്ങാതെ […]

വാളയാർ പെൺകുട്ടികളുടെ നീറുന്ന സ്മരണയിൽ കോട്ടയത്തു പ്രതിഷേധം ഇരമ്പി

സ്വന്തം ലേഖകൻ കോട്ടയം: വാളയാറിലെ പതിമ്മൂന്നും ഒൻപതും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ മൃഗീയമായ ലൈംഗിക പീഡനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യ വേദി, മഹിളാ ഐക്യ വേദി, വിമൻ യൂണിറ്റി ഫോറം എന്നിവർ ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ പൊതു ജനങ്ങളുടെ പ്രതിഷേധം ആർത്തിരമ്പി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ വായ്മൂടിക്കെട്ടിയ പ്രവർത്തകർ വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ സ്മരണയ്ക്കു മുന്നിൽ കൈകളിൽ […]

ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഹർത്താൽ: ഇന്ന് ജില്ല നിശ്ചലമാകും

സ്വന്തം ലേഖകൻ കോട്ടയം: വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ കടകൾ അടച്ച് ഹർത്താൽ നടത്തും. ഇതോടെ ഇന്ന് ജില്ല ഏതാണ്ട് നിശ്ചചലമാകും. ജില്ലയിലെ ഏതാണ്ട് 90 ശതമാനത്തോളം വ്യാപാരികളും സമരത്തിൽ പങ്കെടുക്കുന്നതോടെ പ്രധാന സഥലങ്ങളിലെല്ലാം വ്യാപാരം ഇല്ലാതാകും. ഇതോടെ അക്ഷരാർത്ഥത്തിൽ ഹർത്താലിന്റെ പ്രതീതിയാവും നഗരത്തിൽ. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ ഹർത്താൽ നടത്തുന്നത്. കോട്ടയത്ത് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും പ്രതിഷേധപ്രകടനവും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി […]

മേട്ടൂർ ജന്മശതാബ്ദി ആഘോഷം തിരുനക്കരയിൽ: കോട്ടയം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്റെ ജന്മ ശതാബ്ദി ആഘോഷം തിരുനക്കര മൈതാനത്തു വച്ചു നടക്കുന്നതിനാൽ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക് 3000 ഓളം പേർ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. ഈ സാഹചര്യത്തിലാണ് ഉ്ച്ചയ്ക്ക് രണ്ടു മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം […]

മോഷണ ഭീഷണിയില്‍ തിരുവഞ്ചൂര്‍ ഗ്രാമം തിരുവഞ്ചൂര്‍: രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല

സ്വന്തം ലേഖകൻ അയർക്കുന്നം: നിരന്തരമുള്ള മോഷണമാണ് അവരെ ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി  കിഴക്കേടനയ്ക്ക് സമീപം ഇളംകുളം  ഷൈജുവിന്റെ കെഎല്‍-5 ഇസഡ്-844 എന്ന ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച രാതിയില്‍ മോഷണം പോയത്. മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപ്പാസിന് സമീപമാണ് ഷൈജുവിന്റെ വീട്. വീട്ടിലേയ്ക്ക് പോകാന്‍ നടപ്പാത മാത്രമുള്ളതിനാല്‍ ബൈപ്പാസില്‍ ഇളംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ഓട്ടോറിക്ഷ പാര്‍ക്കുചെയ്യുന്നത്. രാത്രി 12 മണിയോടെയാണ് സമീപത്തെ ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ് അടച്ചട്ട് ഉടമ പോയത്. അപ്പോള്‍ ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നു. പിന്നീട് ഒരു മണിയോടെയാണ് സമീപത്തെ ഒരു കുടുംബം യാത്രകഴിഞ്ഞ് തിരികെ […]

ഏറ്റുമാനൂരിൽ ഇനി കിടിലൻ സിനിമാക്കാലം: ഏറ്റുമാനൂരുകാർക്ക് സിനിമ ആസ്വദിക്കാൻ കിടിലൻ തീയറ്ററൊരുങ്ങി; വിജയ് പടത്തോടെ ആഘോഷത്തിന് തുടക്കം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഇനി സിനിമയുടെ പൂക്കാലത്തിന് തുടക്കമായി. ജില്ലയിലെ തന്നെ എറ്റവും കിടിലൻ തീയറ്ററിനാണ് തുടക്കമായിരിക്കുന്നത്. തീയറ്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നെങ്കിലും, തമിഴിലെ ഇളയദളപതി വിജയുടെ പുതിയ ചിത്രമായ ബീഗിളിന്റെ റിലീസോടെയാവും തീയറ്റർ ഔദ്യോഗികമായി തുറക്കുക. ഏറ്റുമാനൂരിൽ ‘യു ജി എം  സിനിമാസ് എന്ന പേരിലാണ് തീയറ്റർ ശൃ്ംഖല ആരംഭിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ  കോടതി ജംഗ്ഷനടുത്ത് പ്രവർത്തനം ആരംഭിച്ച തീയറ്റർ  ജോസ് .കെ .മാണി  എം .പി യും , സുരേഷ് കുറുപ്പ് എം .എൽ .എയും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ […]

ആളെകൊല്ലും പാതഇരട്ടിപ്പിക്കൽ: റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ; പനയക്കഴുപ്പ് റോഡിൽ ദുരിതകാലം

സ്വന്തം ലേഖകൻ കോട്ടയം: പാതഇരട്ടിപ്പിക്കൽ ജോലികൾ അനിശ്ചിതമായി നീളുമ്പോൾ ചുങ്കം പനയ്ക്കഴുപ്പ് റോഡിൽ അപകടങ്ങളും പെരുകുന്നു. നാട്ടുകാരുടെ ജീവൻ വച്ച് പന്താടുകയാണ് റെയിൽവേ അധികൃതർ. വെള്ളക്കെട്ട് ഒഴിവാക്കാൻ പാളത്തിലൂടെ നടക്കേണ്ടി വരുന്ന നാട്ടുകാർ അതിദുരിതമാണ് ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നുപോയ വയോധികൻ ട്രെയിൻ തട്ടി മരിച്ചതോടെയാണ് വീണ്ടും പ്രശ്‌നം അധികൃതരുടെ അനാസ്ഥ തന്നെയാണ് എന്ന് വ്യക്തമാകുന്നത്. നാഗമ്പടം പ്രസീദയിൽ കെ.ആർ. തമ്പി(82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം […]

മലരിക്കലിലെ ആമ്പൽപ്പൂ പറിക്കാമോ..? പ്രകൃതി സ്‌നേഹികൾ കൃഷിയ്ക്കു മുൻപ് ആമ്പൽ നശിപ്പിക്കാൻ രാസവളം അടിക്കാമോ..? ആമ്പലുകൾ വാടും മുൻപേ മലരിക്കലിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ച

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോട്ടയം ജില്ല ചർച്ച ചെയ്യുന്നത് മുഴുവൻ മലരിക്കലിനെക്കുറിച്ചാണ്. മലരിക്കലിലെ ആമ്പലും, ഈ ആമ്പൽ വിരിഞ്ഞു നിൽക്കുകയും, ഇവിടേയ്ക്കുള്ള വഴിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴി്ഞ്ഞു. ഇതിനിടെയാണ് ആമ്പൽപൂക്കളുമായി യുവാക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു വിവാദമാണ് പൊട്ടിവിടർന്നിരിക്കുന്നത്. ആമ്പൽ പറിച്ചു കൊണ്ടു പോകുന്നവരെ എതിർക്കുന്നവരും, പ്രകൃതിസ്‌നേഹികളായ മറ്റൊരു വിഭാഗവും ഇതിനെ രണ്ടിനെയും എതിർക്കുന്ന ആമ്പൽ ഫോട്ടോപ്രേമികളായ യുവാക്കളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്. എല്ലാവരുടെയും വിഷയം മലരിക്കലും ആമ്പലും മാത്രമാണ് എന്നത് മാത്രമാണ് […]