യാക്കോബായ സഭയെ പേടിച്ച് മനോരമ: പത്രം കത്തിക്കലും ബഹിഷ്കരണ ആഹ്വാനവുമായി യാക്കോബായ സഭ: നേട്ടം കൊയ്യാൻ മാതൃഭൂമി

  സ്വന്തം ലേഖകൻ കൊച്ചി: മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്ത്. പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓര്‍ത്തഡോക്‌സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ വാര്‍ത്തകള്‍ ചരമ വാര്‍ത്തകള്‍ പോലെ നല്‍കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പത്രം കത്തിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. പാര്‍ട്ടി പത്രമായി അറിഞ്ഞിരുന്ന മനോരമ മഞ്ഞ പത്രമായി മാറിയെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കേരളത്തിലെ പ്രശ്‌സ്ത ദേവാലയങ്ങളില്‍ ഒന്നായ കുറുപ്പംപടി പള്ളിക്ക് അടുത്തുള്ള നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ് മനോരമ […]

മന്ത്രി കെ.ടി ജലീലിന്റെ ഡോക്ടറേറ്റ് പരിശോധിക്കണം: യൂത്ത് കോൺഗ്രസ് 

സ്വന്തം ലേഖകൻ കോട്ടയം: മാർക്ക് ദാനവിവാദത്തിലും, ബന്ധുനിയമന വിവാദത്തിലും കുടുങ്ങിയ മന്ത്രി കെ.ടി ജലീലിന്റെ ഡോക്ടറേറ്റ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ മന്ത്രി തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രധാന തസ്തികയിൽ തന്നെ തിരുകിക്കയറ്റുകയാണ്. സർവകലാശാലയുടെയും, പി.എസ്.സിയുടെയും വിശ്വാസ്യത തന്നെ സർക്കാർ തകർക്കുകയാണ്. മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവിന് വേണ്ടിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് […]

അമ്പാട്ട് കടവ് ആമ്പൽ ഫെസ്റ്റ് ഒക്ടോബർ 19 ന് നടക്കും

സ്വന്തം ലേഖകൻ പനച്ചിക്കാട് : അമ്പാട്ട് കടവ് ആമ്പൽ വസന്തം ഫെസ്റ്റ് 19 നു രാവിലെ 8.30 ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഉദ്ഘാടനം ചെയ്യും. അമ്പാട്ടുകടവിൽ നടക്കുന്ന യോഗത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ. സുനിൽ കുമാർ അദ്ധ്യക്ഷനായിരിക്കും. നദീ പുനർസംയോജന പദ്ധതി ജില്ലാ കോർഡിനേറ്റർ അഡ്വ. കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗം സുമാമുകുന്ദൻ , പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ . വി.എസ് തോമസ് സെക്രട്ടറി ഉല്ലാസതീരം, പ്രദീപ് മാത്യു സെക്രട്ടറികടവോരം, […]

ഹോട്ടലുകളിലെ പരിശോധന അശാസ്ത്രീയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധന അശാസ്ത്രീയമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ. യാതൊരു ശാസ്ത്രീയ പരിശോധനയും കൂടാതെയാണ് ഭക്ഷണം പഴകിയതാണെന്ന് നഗരസഭ അധികൃതർ ആരോപിക്കുന്നത്. പിടിച്ചെടുത്ത ഭക്ഷണം മണിക്കൂറുകളോളം കനത്ത വെയിലിൽ തുറന്ന് വച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് ഭക്ഷണം പഴകിയതായി തോന്നുന്നത്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന ഭക്ഷണം യാതൊരു വിധ പരിശോധയും കൂടാതെ തന്നെ മോശമാണെന്ന് വരുത്തിത്തീർക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. മാലിന്യ സംസ്‌കരണത്തിൽ സമ്പൂർണമായും പരാജയപ്പെട്ട നഗരസഭ ഇത് മറച്ച് വയ്ക്കാനാണ് പരിശോധന നടത്തുന്ന തെന്നും ഹോട്ടൽ […]

നിങ്ങളുടെ കുട്ടികളെ ഇത്തരം സ്കൂളിലേയ്ക്കാണോ വിടുന്നത്..! വണ്ടിയ്ക്കു ഇൻഷ്വറൻസില്ല: ഡ്രൈവർക്ക് ലൈസൻസുമില്ല: സ്‌കൂൾ കുട്ടികളെ കയറ്റി വന്ന മിനി വാൻ മോട്ടോർ വാഹന വകുപ്പ് പിടികൂടി; പിടികൂടിയത് ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിച്ച വാഹനം; സിബിഎസ്ഇയ്ക്കു റിപ്പോർട്ട് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം ക്ലിമ്മീസ് ക്ലൂളിലേയ്ക്കു പിഞ്ചു കുട്ടികളെയുമായി എത്തിയ വാൻ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഞെട്ടി. ഡ്രൈവർക്ക് ലൈസൻസില്ല, വണ്ടിയ്ക്ക് ഇൻഷ്വറൻസില്ല, ടാക്‌സാണെങ്കിൽ അടച്ചിട്ടുമില്ല…! ഒടുവിൽ വണ്ടി പിടിച്ച് മോട്ടോർ വാഹന വകുപ്പ് അകത്തിട്ടു. ഡ്രൈവറെ മാറ്റി, മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവർ വണ്ടിയോടിച്ച് കുട്ടികളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. തുടർന്ന് വണ്ടിയെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു. വണ്ടി കളക്ടറേറ്റ് വളപ്പിൽ പിടിച്ചിട്ടു. പിഴയും ടാക്‌സും അടച്ച ശേഷം മാത്രമേ വാഹനം ഇനി തിരികെ വിട്ടു നൽകൂ എന്നാണ് മോട്ടോർ […]

മാർക്ക് ദാന വിവാദം: പ്രൊ.വൈസ് ചാൻസലറെ കെ.എസ്.യു

സ്വന്തം ലേഖകൻ കോട്ടയം : എംജി സർവകലാശാലയുടെ മാർക്ക് ദാന വിഷയത്തിൽ സർവ്വകലാശാല ആസ്ഥാനത്ത് പ്രോ വൈസ് ചാൻസിലറെ തടഞ്ഞു വച്ച് കെ.എസ്.യു പ്രതിഷേധം. ഓഫീസിൽ കയറാൻ കഴിയാതെ പതിനഞ്ച് മിനിറ്റിലധികം പുറത്ത് നിൽക്കേണ്ടി വന്നു. രാവിലെ വൈസ് ചാൻസലറെ തടയാനാണ് കെ.എസ്.യു പ്രവർത്തകർ എത്തിയത്. എന്നാൽ അദ്ദേഹം സർവ്വകലാശാല ആസ്ഥാനത്തേയ്‌ക്ക് എത്തിയില്ല. തുടർന്ന് പത്തുമണിയോടെ പ്രോ വൈസ് ചാൻസലർ സി.റ്റി അരവിന്ദകുമാർ എത്തിയതോടെ പ്രവർത്തകർ പാഞ്ഞെത്തി തടഞ്ഞു വയ്ക്കുകയായിരുന്നു. അഴിമതിക്കാർ അകത്തുകയറാൻ അനുവദിക്കില്ല എന്ന് പറഞ്ഞ കെ.എസ്.യു പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പ്രധാന […]

ഓട്ടോക്കാരാൽ ഇനി പറ്റിക്കപ്പെടേണ്ട: ഒന്നര കിലോമീറ്റർ യാത്ര ചെയ്യാൻ മിനിമം ചാർജ് 25 രൂപ നൽകിയാൽ മതി; മിനിമം ചാർജ് കുറച്ച ശേഷമുള്ള തുകയുടെ അൻപത് ശതമാനം സമാശ്വാസ ചാർജ്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോക്കാരുടെ വാശിയ്ക്കും വെല്ലുവിളിയ്ക്കും മുന്നിൽ വഴങ്ങാതെ നട്ടെല്ല് നിവർത്തി നിന്ന ജില്ലാ കളക്ടർ ഒടുവിൽ ഓട്ടോ ഡ്രൈവർമാരെ മീറ്ററിടീച്ചു. എത്ര കളക്ടർമാരെ കണ്ടതാ എന്ന രീതിയിൽ നെഞ്ചു വിരിച്ചു നിന്ന ഓട്ടോഡ്രൈവർമാരുടെ മർമ്മതിന് അടിക്കുന്ന രീതിയിലായിരുന്നു ജില്ലാ കളക്ടറുടെ ഒളിപ്രയോഗങ്ങൾ. ഒടുവിൽ ജില്ലാ കളക്ടറുടെ ഒളിപ്പോരിനു മുന്നിൽ കീഴടങ്ങിയ ഓട്ടോഡ്രൈവർമാർ മീറ്ററിടാമെന്ന് സമ്മതിക്കുകയും ചെയതു. എന്നാൽ, മീറ്ററിടുന്നതിന് ഓട്ടോഡ്രൈവർമാർ മുന്നോട്ടു വച്ച ധാരണ പക്ഷേ, കൊള്ളക്കൂലി ഈടാക്കുന്നതിന് പര്യാപ്തമാണ്. മീറ്ററിൽ കാണുന്ന തുകയിൽ നിന്നും മിനിമം ചാർജ് കുറച്ച ശേഷം […]

ഒടുവിൽ ഓട്ടോക്കാർ മുട്ട് മടക്കി: കോട്ടയത്തും മീറ്ററിടും: കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ സമരം പിൻവലിച്ചു: സമരം അവസാനിപ്പിച്ചത് കളക്ടറുമായുള്ള ചർച്ചയിൽ; മീറ്ററിൽ കാണുന്ന കൂലിയുടെ അൻപത് ശതമാനം കൂടി യാത്രക്കാർ നൽകേണ്ടി വരും 

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ നാലു ദിവസമായി ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ വന്നിരുന്ന സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തര മുതൽ ജില്ലാ കളക്ടറുടെ ചേംബറിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം പിൻവലിക്കുന്നതിന് ധാരണയായത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മറ്റു പല കളക്ടർമാരും ശ്രമിച്ചിട്ട് പരാജയപ്പെട്ട ഓട്ടോമീറ്റർ ഘടിപ്പിക്കാനുള്ള നിർണ്ണായക തീരുമാനമാണ്. നാലു ദിവസം സമരം നടത്തിയിട്ടും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ജില്ലാ കളക്ടർ പി.എസ് സുധീർ ബാബു നിന്നതോടെയാണ് ഓട്ടോ ഡ്രൈവർമാർ സമരം പിൻവലിക്കാടൻ തയ്യാറായത്. നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് […]

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പും വണ്‍ സ്‌റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കും പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: അര്‍ബുദ രോഗികള്‍ക്ക് ആവശ്യമായ ബോധവല്‍കരണവും മാനസിക പിന്‍ബലവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആസ്റ്റര്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് സംരംഭമായ സമസ്തയ്ക്ക് തുടക്കമായി. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സിനിമ താരം അപര്‍ണ ബാലമുരളി സമസ്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസുഖം മാറിയ അര്‍ബുദരോഗികള്‍ക്കും നിലവില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കുമിടയില്‍ ഒരു ബന്ധം സൃഷ്ടിക്കുകയെന്നതാണ് സമസ്തയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കുന്നതായിരിക്കും. ചടങ്ങില്‍ കൊച്ചിന്‍ കാന്‍സേര്‍വ് അംഗം അംബിക മുഖ്യപ്രഭാഷണം നടത്തി. സമസ്ത അംഗം സ്‌നേഹ തങ്കം അനുഭവങ്ങള്‍ പങ്കുവെച്ചു. സ്തനാര്‍ബുദ […]

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ പൊലീസ് യൂണിഫോം: യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം; തേർഡ് ഐ ന്യൂസ് ലൈവ് ഇംപാക്ട്

സ്വന്തം ലേഖഖൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസ് യൂണിഫോമിന് സമാനമായ കാക്കി ധരിക്കുന്നതിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ കത്ത്. പൊലീസ് ആണെന്ന് തെറ്റിധരിക്കുന്നതിനു സമാനമായ കാക്കി യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശമാണ് ജില്ലാ പൊലീസ് മേധാവി കത്തിൽ നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിനു സമാനമായ കാക്കി യൂണിഫോം ധരിക്കുകയും, ആശുപത്രിയിൽ എത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ ലൈവ് വാർത്ത റിപ്പോർട്ട് […]