മാവോയിസ്റ്റ് മേഖയിൽ നിന്നും വാങ്ങിയ അഞ്ചരകിലോ കഞ്ചാവ് കോട്ടയത്ത് വിൽപ്പനയ്‌ക്കെത്തിച്ചു. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് വിൽക്കുന്നത് ലക്ഷങ്ങൾക്ക് ; ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയ ഒറീസ്സ സ്വദേശിയെ ഗാന്ധിനഗർ പോലീസ് കുടുക്കി

മാവോയിസ്റ്റ് മേഖയിൽ നിന്നും വാങ്ങിയ അഞ്ചരകിലോ കഞ്ചാവ് കോട്ടയത്ത് വിൽപ്പനയ്‌ക്കെത്തിച്ചു. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് വിൽക്കുന്നത് ലക്ഷങ്ങൾക്ക് ; ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയ ഒറീസ്സ സ്വദേശിയെ ഗാന്ധിനഗർ പോലീസ് കുടുക്കി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം : ആന്ധ്രയിലെയും ഒറീസ്സയിലെയുംമ അടക്കമുള്ള മാവോയിസ്റ്റ് മേഖലയിൽ നിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് ജില്ലയിലെത്തിച്ച് വൻവിലയ്ക്ക് വിൽക്കുന്ന മൊത്തക്കച്ചവടക്കാരനായ ഇതരസംസ്ഥാന തൊഴിലാളി ജില്ലാ പോലീസിന്റെ പിടിലായി.

ഒറീസ്സയിൽ നിന്ന് ട്രെയിൽമാർഗം കേരളത്തിച്ച് കഞ്ചാവ് ചെറുകിടക്കച്ചവടക്കാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഗാന്ധിനഗർ പോലീസ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറീസ്സ ഗാൻഞ്ചാം ഗോലൻന്തറ സ്വദേശി സുശാന്ത് കുമാർ സാഹുവിനെയാണ് ( 28 ) ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് എസ്. എച്ച് മൗണ്ടിൽ നിന്നും പ്രതി പിടിയിലായത്. രണ്ടാഴ്ച്ച മുൻപ് അഞ്ച് കിലോ കഞ്ചാവുമായി കൈപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ ഗാന്ധിനഗർ പോലീസ് പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെയാണ് ഒറീസ്സയിൽ നിന്നും ആന്ധ്രയിൽ നിന്നും വൻതോതിൽ ഇതരസംസ്ഥാന തൊഴിലാളികൾ വഴി ജില്ലയിലേക്ക് കഞ്ചാവ് ഒഴുകുന്നതായി കണ്ടെത്തിയത്.

തുടർന്ന് ജില്ലാപോലീസ് മേധാവി പി. എസ് സാബുവിന്റെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി ആർ.ശ്രീകുമാർ കഞ്ചാവ് വേട്ടയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുയായിരുന്നു. തുടർന്നാണ് നിരന്തരമായി നാട്ടിലേക്ക് മടങ്ങിപോവുകയും തിരികെയെത്തുകയും ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പട്ടിക പോലീസ് ശേഖരിച്ചത്.

ഇതിനിടയിലാണ് പിടിയിലായ സുശാന്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്തിലേറെ തവണ കേരളത്തിലേക്ക് എത്തുകയും മടങ്ങുകയും ചെയ്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ഇയാളെ രഹസ്യമായി നീരിക്ഷിക്കുകയായിരുന്നു.

ഇതിനിടെയാണ് സുശാന്തിനെ ജില്ലയിലെ തന്നെ കഞ്ചാവ് കച്ചവടക്കാരിൽ ചിലർ ബന്ധപ്പെട്ടതായി വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം ഇവരെ രഹസ്യമായി നിരീക്ഷിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് സുശാന്ത് കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതായി പോലീസിന് വിവരം ലഭിച്ചു.

തുടർന്ന് എം. സി റോഡിൽ എസ. എച്ച് മൗണ്ട് ഭാഗത്ത് നിന്നും കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഗാന്ധിനഗർ എസ്. ഐ റ്രി. എസ് റെനീഷ് , എസ്.ഐമാരായ എം. പി സജി, തോമസ് ജോസഫ് , പ്രസന്നകുമാർ , എ.കെ അനിൽ, നൗഷാദ് , സീനിയർ സിവവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി.

തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെ നിരവധി കഞ്ചാവ് കച്ചവടക്കാരെയും ഇടനിലക്കാരെയും പറ്റി പോലീസിന് വിവരം ലഭിച്ചു.

ഇയാളെ കൂടാതെ ആന്ധ്രാപ്രദേശിൽ നിന്നും ഒറീസ്സയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെപ്പറ്റിയും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തുച്ഛമായ തുകയ്ക്ക് വരുന്ന കഞ്ചാവ് കിലോയ്ക്ക് പതിനായിരം മുതൽ പതിനയ്യായിരം വരെ വിലയ്ക്കാണ് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്നത്. ഇവരാകട്ടെ ഒരു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.

സംഭവത്തിൽ കോസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ കഞ്ചാവ് കച്ചവടക്കാർക്കായി അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.