പീഡനക്കേസിൽ പ്രതിയായ പി.കെ ശശി എംഎൽഎ രാജിവയ്ക്കണം; ബിജെപി എംഎൽഎയുടെ കോലം കത്തിച്ചു

പീഡനക്കേസിൽ പ്രതിയായ പി.കെ ശശി എംഎൽഎ രാജിവയ്ക്കണം; ബിജെപി എംഎൽഎയുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി:പീഢനക്കേസിൽ പ്രതിയായ പി കെ ശശി എംഎൽഎ നിയമത്തിന് വിധേയനാക്കുക. നിയമസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി കെ ശശിയുടെ കോലവും കത്തിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് പ്രതിഷേധ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു.പീഢനങ്ങൾ നടത്തുകയും നിയമത്തെ കൊഞ്ഞനം കുത്തുകയും ആണ് സിപിഎം ഇവിടെ.ഡിവൈഎഫ് ഐ ജില്ലാ നേതാവാണ് അവസാന ഇര.വേട്ടക്കാരൻ സിപിഎം എംഎൽഎയും.പാർട്ടി നേതൃത്വം അന്വേഷിച്ചാൽ മതി എന്ന് സിപിഎം.നേതൃത്വം പറയുന്നു
ഇരയ്‌ക്കെതിരായി സിപിഎം പ്രവർത്തിക്കുകയാണ്.ഇതനുവദിക്കില്ലന്നും പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് പറഞ്ഞു.


യുവമോർച്ച ജനറൽ സെക്രട്ടറി പ്രശാന്ത് ദാമോദരൻ, സെക്രട്ടറി ആര്യാ ഷാജി, എസ് സി മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ ആർ പ്രദീപ്, അനന്തു,
അഭിജിത്ത്, രതീഷ് കുറിച്ചി, സുഭാഷ് പാറയ്ക്കൽ, രാമചന്ദ്രൻ പെരുന്ന ,
സുഭാഷ് ചെമ്പുചിറ ,അനിൽ ബാബു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group