പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം നടന്നു

സ്വന്തംലേഖകൻ കോട്ടയം : പഞ്ചദിവ്യദേശ ദർശന്റെ ആഭിമൂഖ്യത്തിൽ തൃച്ചിറ്റാറ്റ് പഞ്ച പാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന “പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം ക്ഷേത്ര സന്നിധിയിൽ നടന്നു. ബി. രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചപാണ്ഡവമഹാവിഷ്ണു ക്ഷേത്രോപദേശക സമിതി അംഗങ്ങളും മുൻ ഭാരവാഹികളും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുത്തു. കുന്തിദേവി തന്റെ മക്കൾക്കുവേണ്ടി നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു പൂജയും അഭീഷ്ട വഴിപാടുകളും അഞ്ച് ദിവസവും യജ്ഞ ശാലയിൽ നടക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, സ്വാമി ഗുരുരത്നം […]

എസ്.എസ്.എൽ.സി പരീക്ഷ ഫലം, കോട്ടയം പിന്നോട്ട്, ജില്ലയിൽ 98.68 ശതമാനം വിജയം

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ കോട്ടയത്തിനു നിരാശ ഫലം . ജില്ലയിൽ 98.68 ശതമാനം ആണ് വിജയം. കഴിഞ്ഞവർഷം 98.91 ശതമാനം വിജയം നേടിയ സ്ഥാനത്താണ് ഇത്തവണ പിന്നിലേക്കായിരിക്കുന്നത്. ജില്ലയിലെ 256 സ്കൂളുകളിലായി 10313 ആൺകുട്ടികളും 10098 പെൺകുട്ടികളും ഉൾപെടെ 20411 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 20141പേർ ഉപരിപഠനത്തിന് അർഹതനേടി. ഏറ്റവും കൂടുതൽ വിജയശതമാനം നേടി കടുത്തുരുത്തി (99.12) വിദ്യാഭ്യാസജില്ല ഒന്നാമതെത്തി. പാലാ വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കുറവ് (96.06). കോട്ടയം-98.52, കാഞ്ഞിരപ്പള്ളി-98.01 എന്നിങ്ങനെയാണ് മറ്റുവിദ്യാഭ്യാസജില്ലയിലെ വിജയശതമാനം. ജില്ലയിൽ എല്ലാവിഷയത്തിനും എപ്ലസ് നേടിയ 1575 വിദ്യാർഥികളാണ്. ഇതിൽ […]

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന: രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി; കഞ്ചാവ് വിറ്റിരുന്നത് ഒരു പൊതിയ്ക്ക് 500 രൂപ നിരക്കിൽ

സ്വന്തം ലേഖകൻ ചിങ്ങവനം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകാൻ കഞ്ചാവുമായി എത്തിയ യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പൂവൻതുരുത്ത് പാലത്തിങ്കൽതോപ്പിൽ വീട്ടിൽ ജോമോൻ ജോർജ് (ജോജൂട്ടി -26), പാക്കിൽ പുത്തൻപറമ്പിൽ അജിത് (റിച്ചു – 26) എന്നിവരെയാണ് ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കാൽകിലോ കഞ്ചാവും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി എത്തുന്ന പ്രതികൾ 500 രൂപയ്ക്കാണ് ഒരു പൊതി വിറ്റിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങിയ ശേഷം ചെറുപൊതികളാക്കി വിവിധ […]

ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ ഹാൻഡ്‌ബ്രേക്കിടാൻ മറന്നു: ഇറക്കത്തിൽ ഉരുണ്ടിറങ്ങിയ ലോറി കാറും, ബൈക്കും വീടിന്റെ മതിലും തകർത്തു: സംഭവം ചിങ്ങവനം പുത്തൻപാലത്തിൽ

സ്വന്തം ലേഖകൻ ചിങ്ങവനം: എം.സി റോഡിലൂടെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞ് ബൈക്കും കാറും വീടിന്റെ മതിലും തകർത്തു. ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ ഇറക്കത്തിൽ നിർത്തിയ ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിനു കാരണമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ എം.സി റോഡരികിൽ പുത്തൻപാലം സർവീസ് സെന്ററിനു മുന്നിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കെ.എസ്.ഇ.ബിയുടെ പോസ്റ്റുമായി എത്തിയതായിരുന്നു ലോറി. ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർമാർ ഭക്ഷണം കഴിക്കാനായി പുറത്തേയ്ക്കിറങ്ങി. ഈ സമയം മുന്നിലേയ്ക്ക് […]

വനിതാ മതിൽ : പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും: സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും; വെട്ടിലായി പിള്ള

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: വനിതാ മതിലിൽ പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും, സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ആർ ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. എൻഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാലകൃഷ്ണപിള്ള. ഈ കാരണം കൊണ്ട് തന്നെയാണ് ഇടത് മുന്നണിയും, എൻഎസ്എസും തമ്മിലുള്ള പാലമായി വർത്തിക്കാൻ പിള്ളയ്ക്ക് കഴിഞ്ഞതും മുഖ്യമന്ത്രി പിള്ളയെ പരിഗണിക്കാൻ ഇടയാക്കിയതും. ഇപ്പോഴത്തെ അവസ്ഥയിൽ വനിതാ മതിലിനെ തള്ളി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയും, ഗണേഷ് കുമാറും. […]

കൊലപാതക കേസിലെ പ്രതി 12 വർഷങ്ങൾക്കുശേഷം പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയ് (48) ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. 2006ൽ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയിൽ ഒന്നാംപ്രതി നാലുകോടി കൂടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്ന് തൃക്കൊടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയ് ഒളിവിൽ പോകുകയായിരുന്നു. ഒന്നാംപ്രതി കൂടത്തേട്ട് ബിനുവിനെ കോട്ടയം […]

ശബരിമല കർമ്മ സമിതി നാമജപ പ്രതിഷേധ സദസ് നടത്തി

സ്വന്തം ലേഖകൻ ഇത്തിത്താനം: ശബരിമല കർമ്മസമിതി നാമജപ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ശരണം വിളികളും നാമ മന്ത്രാർച്ചനയും നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.ശബരിമല കർമ്മസമിതി രക്ഷാധികാരി പി ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.വിശ്വാസിസമൂഹം കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്ന് ബിജെപി ജില്ല സെക്രട്ടറി എം. വി ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശരണം വിളിക്കാൻ സന്നിധാനത്ത് ആരുടെ അനുവാദം ആണ് വേണ്ടത്? പാവനമായ ക്ഷേത്രസങ്കേതത്തിൽ 144 പാടില്ല. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറയുന്നു.കേരള ഗവൺമെന്റ് ആണ് ഇതിനെല്ലാം ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. […]

കെ.സുരേന്ദ്രന്റെ അറ്സ്റ്റ് ബിജെപിയുടെ പ്രതിഷേധ ദിനം ഞായറാഴ്ച: ഹൈവേകളിൽ വാഹനങ്ങൾ തടയും; ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബിജെപിയുടെ പന്തംകൊളുത്തി പ്രകടനം

സ്വന്തം ലേഖകൻ കോട്ടയം: ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഞായറാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. തുടർച്ചയായ രണ്ടാം ദിവസവും ഹർത്താൽ വേണ്ടെന്ന് തീരുമാനിച്ചാണ് ബിജെപി നേതൃത്വം പ്രതിഷേധ ദിനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പ്രതിഷേധ ദിനമായ ഞായറാഴ്ച ഹൈവേകളിൽ ബിജെപി വാഹനങ്ങൾ തടയുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി വിവിധ സ്ഥലങ്ങളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോട്ടയത്തും ചങ്ങനാശേരിയിലുമായിരുന്നു ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നത്. […]

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ കർമ്മ സമിതിയുടെ പ്രതിഷേധ നാമജപം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ശബരിമല സ്്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കർമ്മ സമിതി പ്രതിഷേധ നാമജപം നടത്തി. വിശ്വാസിസമൂഹത്തോടുള്ള മുഖ്യമന്ത്രി ഉയർത്തുന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ചായിിരുന്നു നാമജപം. സർവ്വകക്ഷിയോഗം വിളിച്ച് അയ്യപ്പസ്വാമിയേ ആണ് അവഹേളിച്ചത്. യുവതികളെ പ്രവേശിപ്പിക്കരുത് എന്ന കോടിക്കണ ക്കിന് വിശ്വാസികളുടെ ആവശ്യത്തെ അധമകളായ യുവതികൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സർക്കാർ ബലികഴിക്കുകയാണ്. പ്രതിഷേധത്തിന് ശബരിമല കർമ്മസമിതി കൺവീനർ വി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ, എ ഐ രഘു, […]

ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് തിർത്തി (36) യാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വിശുദ്ധ ആത്മാക്കളുടെ ദിനമായിരുന്നു. ഈ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം രാത്രിയിൽ വിശ്രമത്തിലായിരുന്നു മുകേഷ്. ഇതിനിടെ രാത്രിയിൽ ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തുടർന്ന് അത്മാക്കൾക്കൊപ്പം പോകുന്നതായി […]