ഫെയ്സ് ബുക്ക് കൂട്ടായ്മ നന്മ നിറച്ചു: സുമയ്ക്ക് വീടൊരുങ്ങുന്നു
സ്വന്തം ലേഖകൻ
കുറിച്ചി : പഞ്ചായത്തിൽ ഇത്തിത്താനത്ത് സുമ സോമന്റെ കുടുംബത്തിന് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ പരിശ്രമത്താൽ ഭവനം എന്ന സ്വപ്നം പൂവണിയുകയാണ്. വിധവയും നിരാലംബയുമാായ സുമക്ക് സ്വന്ത്തമായി ചലച്ചിറ തോട്ടുപുറത്ത്
ഒരു സെന്റ് ഭൂമി മാത്രമാണ് ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ ഒറ്റമുറി ഷെഢിലാണ് കുടുംബം താമസിച്ചിരുന്നത്.ഒരു മകൻ മാത്രമുള്ള സുമയുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞ് കോട്ടയം കൂട്ടായ്‌മയുടെ അംഗങ്ങളും അഡ്മിൻ പാനലും കൂടി ആലോചിച്ചു ഒരു വീട് നിർമ്മിച്ച് നൽകാൻ തയ്യാറാവുകയായിന്നു.
കോട്ടയത്തിൻെറ് ഉന്നമനത്തിനായി സാമൂഹിക സേവനം, അറിവും സൗഹൃദവും പങ്കു വയ്ക്കുക എന്നീ ലക്ഷ്യങ്ങളോടും കൂടി കോട്ടയത്തെ സ്നേഹിക്കുന്ന കോട്ടയം സ്വദേശികൾ
തുടങ്ങിയ സൗഹൃദക്കൂട്ടായ്മയാണ് “Kottayam – കോട്ടയം “ഫേസ്ബുക് കൂട്ടായ്മ.
കോട്ടയം ഗ്രൂപ്പ് അഡ്മിൻ സുമോദ് ചിറത്തലാട്ട് അംഗങ്ങളായ
ഫസൽ ചാലാട് , ഓമനാ വി നായർ, ടോജോ ചിറ്റേട്ടുകുളം, പ്രമോദ് ചിറത്തലാട്ട് ജോമോൻ പി ജെ എന്നിവർ സുമക്ക് ഒരു വീട് പദ്ധതിക്ക് നേതൃത്വം വഹിച്ചു. ഫേസ്ബുക്ക് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന സുമയ്ക്ക് ഒരു വീടിന്റെ ശിലാസ്ഥാപനം സുമയുടെ മകൻ സോനു നിർവ്വഹിച്ചു.
. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി,
ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബെറ്റി ടോജോ ,സി പി എം ഇത്തിത്താനം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളീധരൻ നായർ , ബിജെപി ചങ്ങനാശേരി നിയോജക
മണ്ഡലം ജനറൽ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും ആയ ബി ആർ മഞ്ജീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജുമോൻ കമ്പോളത്തുപറമ്പിൽ, സിപിഎം പൊൻപുഴ ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്ര പ്രസാദ് സാമൂഹിക പ്രവർത്തകർ കോട്ടയം ഗ്രൂപ്പ് അംഗങ്ങളുമായ അനിൽ കുമാർ ,അനുജി കെ ഭാസി എന്നിവരും സാന്നിദ്ധ്യം വഹിച്ചു.