play-sharp-fill
ബിജെപി വിശദീകരണ യാത്ര നടത്തി

ബിജെപി വിശദീകരണ യാത്ര നടത്തി

സ്വന്തം ലേഖകൻ

കുറിച്ചി : പ്രളയമൊരു മഹാദുരന്തം ആക്കി തീർത്ത പിണറായി ഗവൺമെന്റിനെതിരെ ജുഡീഷ്യൽ അ ന്വേഷണം നടത്തണം. ദുരിതാശ്വാസ നിധിക്ക് പ്രത്യേക അക്കൗണ്ട് തുറക്കണം.മഹാദുരന്ത പരിഹാരത്തിന് സർവ്വകക്ഷി സമിതി രൂപീകരിക്കണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ബിജെപി പ്രതിഷേധ പരിപാടിയുടെ ഭാഗമായി കുറിച്ചിയിൽ വാഹന പ്രചരണ ജാഥ നടന്നു. പീച്ചാങ്കേരിയിൽ നിന്നാരംഭിച്ച ജാഥ .പഞ്ചായത്ത് അദ്ധ്യക്ഷൻ കുഞ്ഞുമോൻ ഉതിക്കൽ നയിച്ചു.പ്രളയബാധയ്ക്ക് ഇരയായ കുറിച്ചിയിലെ ദുരിതബാധിതർക്ക് കുറിച്ചിയിലെ ജനപ്രതിനിധികളുടെ പണം നൽകാം എന്ന് പറഞ്ഞതാണോ തെറ്റ്. ദുരിതബാധിതർക്ക് സംരക്ഷണതുക ഇതുവെരെ ലഭ്യമാക്കിയിട്ടിടില്ല. ജാഥ ഉദ് ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സമിതി അംഗം കെ ജി രാജ്മോഹൻ പറഞ്ഞു .    മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, പഞ്ചായത്ത് മെമ്പർമാരായ പി കെ പങ്കജാക്ഷൻ,  ഹരി കെ നായർ,വത്സല മോഹൻ, അമ്പിളി വിനോദ്, പി കെ ഗോപാലകൃഷ്ണൻ,രതീഷ് കുറിച്ചി ,കിഷോർ ഗോവിന്ദ്, സുഭാഷ് ചെമ്പുചിറ ,തുടങ്ങിയവർ പ്രസംഗിച്ചു.