സി.എഫ്.തോമസ് എം.എല്‍.എ.യുടെ വേര്‍പാട് ചങ്ങനാശ്ശേരിക്കും കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടം : കെ.സി.ജോസഫ് എം.എല്‍.എ

തേർഡ് ഐ ബ്യൂറോ കോട്ടയം : പ്രിയങ്കരനായ സി.എഫ്.തോമസി ന്റെ  വേര്‍പാടില്‍ അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയുടെ എം.എല്‍.എ. ആയിരുന്ന സി.എഫ്. തോമസ് പൊതുരംഗത്ത് എല്ലാവര്‍ക്കും ഏറ്റവും മാതൃകയായ ഒരു വ്യക്തിത്വമായിരുന്നു. ഏറ്റവും ലളിതമായ ജീവിതശൈലി, ഏതു സാധാരണക്കാരനും പ്രാപ്യനായ ഒരു നേതാവ്. അധികാരത്തിന്റെ ആവരണങ്ങളില്ലാതെ പരിവേഷമില്ലാതെ അദ്ദേഹം പൊതുജീവിതത്തില്‍ ഉടനീളം സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് പി.റ്റി.ചാക്കോയോടുള്ള വ്യക്തിപരമായ ബന്ധവും അടുപ്പവും അദ്ദേഹത്തെ കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവാക്കി […]

ചങ്ങനാശേരിയിൽ നാളെ ഹർത്താൽ : ഹർത്താൽ നടത്തുക അന്തരിച്ച സി.എഫ്. തോമസ് എം.എൽ.എയോടുള്ള ആദരസൂചകമായി ; പ്രിയ നേതാവിന്റെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ

തേർഡ് ഐ ബ്യൂറോ കോട്ടയം : കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാവും ചങ്ങനാശേരി എം.എൽ.എയുമായ സി.എഫ് തോമസിന്റെ നിര്യാണത്തിൽ ആദരസൂചകമായി ചങ്ങനാശേരിയിൽ നാളെ ഹർത്താൽ. പ്രിയ നേതാവിന്റെ വേർപാടിൽ സംസ്ഥാന രാഷ്ട്രീയ നേതാക്കൾ അനുശേചനം അറിയിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ കൽപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ച് പൊതുപ്രവർത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. […]

ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; പാസ്റ്റർ നായർ അറസ്റ്റിൽ : തട്ടിപ്പ് നടത്തിയത് തൃക്കൊടിത്താനം,ചിങ്ങവനം പ്രദേശങ്ങളിൽ : തട്ടിപ്പുകാരനെ പൊക്കി അകത്താക്കിയത് ചിങ്ങവനം പൊലീസ്

തേർഡ് ഐ ക്രൈം ഡെസ്‌ക് കോട്ടയം : ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ അടിച്ചുമാറ്റിയ തട്ടിപ്പുവീരൻ പാസ്റ്റർ നായർ അറസ്റ്റിൽ. മൂന്നുപേരിൽ നിന്നായി ഒൻപത് ലക്ഷം രൂപം തട്ടിച്ച കേസിലാണ് പ്രതിയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയുള്ള പ്രദേശങ്ങളിലായി ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട് ജയകുമാർ (53) ചിങ്ങവവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ബീൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. ഇത്തിത്താനത്തെ നായർ […]

ആരാധനാ സ്വാതന്ത്ര്യവും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം: ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത

തേർഡ് ഐ ബ്യൂറോ കോട്ടയം : നൂറ്റാണ്ടുകളായി പിൻതുടരുന്ന വിശ്വാസ ആരാധനാ രീതികൾ സംരക്ഷിക്കപ്പെടണമെന്ന് യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അടിച്ചമർത്തിയും പിടിച്ചടക്കിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്ന് കരുതുന്നവർ നിരാശരാകും. പല ക്രിസ്തീയ സഭകളും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, കോടതി വിധിയുടെ പേരിൽ പള്ളികൾ പിടിച്ചടക്കുവാനും, സത്യവിശ്വാസത്തെ ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുന്നവർക്ക് കാലം മറുപടി നൽകുമെന്നും, ഏത് പ്രതിസന്ധി വന്നാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ തന്നെ അടിയുറച്ച് […]

സ്‌കൂട്ടറോടിക്കുന്ന സ്ത്രീകളോട് എന്തുമാകാമോ..! ചങ്ങനാശേരിയിൽ ബൈക്ക് യാത്രക്കാരിയായ യുവതിയോട് കാർ യാത്രക്കാരന്റെ അസഭ്യ വർഷം; അസഭ്യം പറഞ്ഞത് അമിത വേഗത്തിൽ കാറിലെത്തി യുവതിയെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ശേഷം

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് ഇരുചക്ര വാഹനയാത്രക്കാരിയായ പെൺകുട്ടിയ്ക്ക് നേരെ അസഭ്യ വർഷം. ചങ്ങനാശേരി സെൻട്രൽ ജംങ്കഷന് സമീപം എം.സി റോഡിൽ  വച്ച് ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് പെൺകുട്ടിയ്ക്ക് നേരെ കാറുകാരൻ അസഭ്യ വാക്കുകൾ പ്രയോഗിച്ചത്. ചങ്ങനാശേരി സെൻട്രൽ ജംങ്ക്ഷനിൽ എം.സി റോഡിൽ വച്ച് ഇൻഡിക്കേറ്ററിട്ട് സിഗ്നൽ കൊടുത്ത ശേഷം വലത്തേക്ക് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും വരികെയായിരുന്ന കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കാൻ തുടങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് തെറ്റ് തന്റെ ഭാഗത്താണെങ്കിലും അത് ഇരുചക്ര വാഹനക്കാരിയുടെ […]

കോട്ടയത്ത് മഴ തുടരുന്നു..! ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളും, വാഹനങ്ങൾക്ക് പോകാവുന്ന പകരം റൂട്ടുകളും അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും പകരം പോകാവുന്ന റോഡുകളും ഇവയൊക്കെ 1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം വഴികളില്ല) 2.കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിൽ 600 മീറ്റർ ദുരം(വാഹനങ്ങൾ ആലുംമൂട്ടിൽനിന്നും ടോൾ ഗേറ്റ് റോഡിലൂടെ പോകണം.) 3.പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ 200 മീറ്റർ. (വാഹനങ്ങൾ പ്രവിത്താനത്തുനിന്നും പ്ലാശനാൽ ബൈപാസ് റോഡിലൂടെ പോകണം) 4. പാലാ-ഏറ്റുമാനൂർ റോഡിൽ കൊട്ടാരമറ്റം സ്റ്റാന്റിൽ. […]

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി അനുപമ രാജേഷിന് മിന്നുന്ന വിജയം; ഇടക്കുന്നത്തിൻ്റെ അഭിമാനമായ അനുപമയ്ക്ക് നാടിൻ്റെ ആദരം

സ്വന്തം ലേഖകൻ പാറത്തോട്: പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനുപമയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് മാർക്കോടെ ഉന്നത വിജയം. മികച്ച വിജയം നേടി നാടിൻ്റെ അഭിമാനമായ അനുപമയെ സി പി എം പാറത്തോട് ലോക്കൽ കമ്മറ്റി, പബ്ലിക് ലൈബ്രറി, സി പി ഐ പാറത്തോട് ലോക്കൽ കമ്മറ്റി, ഡിവൈ എഫ് ഐ പാറത്തോട് കമ്മിറ്റി തുടങ്ങിയവർ ആദരിച്ചു ഇടക്കുന്നം തോണിപ്പാറ വീട്ടിൽ രാജേഷ് ,രജനി ദമ്പതികളുടെ മകളാണ് അനുപമ. സഹോദരി ആര്യനന്ദ.

ചങ്ങനാശേരി മാർക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 45 പേർ്ക്കു കൊവിഡ്: പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം; കർശന നടപടികൾ ശക്തമാക്കുന്നു

സ്വന്തം ലേഖകൻ ചങ്ങനാശേരി : മത്സ്യ മാർക്കറ്റിൽ സമ്പർക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയിൽ ഇതുവരെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ പത്തനംതിട്ട ജില്ലയിൽനിന്നുള്ളവരാണ്. ജൂലൈ 18നാണ് മാർക്കറ്റിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ 19 മുതൽ മാർക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ ആരംഭിച്ചു. 19ന് നാലുപേർക്കും തിങ്കളാഴ്ച്ച 22 പേർക്കും ചൊവ്വാഴ്ച 16 പേർക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മത്സ്യ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലുമായി ആകെ 532 […]

ചങ്ങനാശേരി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന 31-ാം വാർഡ് അടച്ചു ; നടപടി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ; ചെയർമാനും സെക്രട്ടറിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഹോം ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി : കോട്ടയം ജില്ലയിൽ കൊറോണ ഭീതിയിൽ ആശങ്ക പടരുന്നു. കോവിഡ് 19 ആന്റിജൻ ടെസ്റ്റിൽ ചങ്ങനാശേരി നഗരസഭാ മാർക്കറ്റിലെ മത്സ്യവ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 31-ാം വാർഡ് അടച്ചു പൂട്ടി. ഇവിടെ സമ്പർക്കത്തിലൂടെ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. വാർഡിലെ മുഴുവൻ റോഡുകളും റവന്യൂ വിഭാഗമെത്തിയാണ് അടച്ചത്. ഇതിനിടെ നഗരസഭാ ചെയർമാനും സെക്രട്ടറിയും ഹോം ക്വാറന്റൈനിലാണ്. ഇവർക്ക് പുറമെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹോം […]

കൊവിഡ് ബാധ: ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശം നല്‍കി. ജൂലൈ 19 ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിനൊപ്പം മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയ കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ ആന്റിജന്‍ പരിശോധന ഇവിടെ ജൂലൈ 20 നും നാളെയും തുടരും. പച്ചക്കറി മാര്‍ക്കറ്റിലും സമീപത്തെ വ്യാപാര മേഖലകളിലുമുള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. പരിശോധനാ നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ക്കറ്റ് അണുവിമുക്തമാക്കിയശേഷം സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ […]