ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയ്ക്കു കൊവിഡ്: മീൻ മാർക്കറ്റ് പൂർണമായും അടയ്ക്കും; ഏറ്റുമാനൂർ മാർക്കറ്റിനും ഇന്ന് പൂട്ട് വീഴും

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ചങ്ങനാശേരി മീൻ മാർക്കറ്റിലെ തൊഴിലാളിയക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിൽ ചങ്ങനാശേരിയും പരിസരവും. മാർക്കറ്റിലുള്ളവർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ മാർക്കറ്റ് അടയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം രണ്ടു തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഏറ്റുമാനൂർ മാർക്കറ്റ് ഇന്നു വൈകിട്ട് മുതൽ അടയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്ന വെട്ടിത്തുരുത്ത് സ്വദേശിയ്ക്കാണ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇദ്ദേഹത്തിന്റെ ശ്രവ സാമ്പിൾ ശേഖരിച്ചു പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് ഇദ്ദേഹം കൊവിഡ് […]

കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായി ഇൻസ്‌പെക്ടർ കെ.എൽ സജിമോൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ കറുകച്ചാൽ: കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായി ഇൻസ്‌പെക്ടർ കെ.എൽ സജിമോൻ ചുമതലയേറ്റു. എറണാകുളം കണ്ണമാലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സജിമോൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രാൻസ്ഫർ ലിസ്റ്റ് പ്രകാരമാണ് കോട്ടയത്തേയ്ക്ക് തിരികെ എത്തുന്നത്. കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന കെ.സലിമിനെ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു. ഇതേ തുടർന്നു ഒഴിവു വന്ന തസ്തികയിലേയ്ക്കാണ് ഇപ്പോൾ സജിമോൻ ചുമതലയേറ്റെടുത്തിരിക്കുന്നത്. നേരത്തെ കോട്ടയം ജില്ലയിലെ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായി സജിമോൻ ജോലി ചെയ്തിരുന്നു. […]

കുരുന്നുകൾക്ക് കരുതലായി ചങ്ങനാശേരി ഫേസ്ബുക് കൂട്ടായ്മ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി : കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന K L 33 ചങ്ങനാശേരിക്കാർ എന്ന ഫേസ്ബുക് കൂട്ടായ്മ ഈ മഹാമാരിയുടെ കാലത്തും ദുരിതം അനുഭവിക്കന്ന കുരുന്നുകൾക്ക് കാവലായി. ഈ ഓൺലൈൻ പഠനകാലത്തു സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുരുന്നുകൾക്ക് ടി.വി യും സ്മാർട്ട്‌ ഫോണും നൽകി വരികയാണ് K L.33 ചങ്ങനാശേരിക്കാർ എന്ന ഈ ഫേസ്ബുക് കൂട്ടായ്മ. ചങ്ങനാശേരിക്കാർ ഫേസ്ബുക് കൂട്ടായ്മയിലെ പ്രവാസികളായ അംഗങ്ങളുടെയും നാട്ടിലെ പല നന്മ മനസുകളുടെയും സഹായത്തോടും കൂടിയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രൂപ്പ്‌ […]

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ആശാ വർക്കറുടെ മകന് ടിവി നൽകി യൂത്ത് കോൺഗ്രസ്: നന്മയുടെ നിറകുടമായി ചങ്ങനാശേരി യൂത്ത് കോൺഗ്രസ്; ടിവി ഏറ്റുവാങ്ങുന്നവരുടെ ചിത്രം ഒഴിവാക്കിയും മാതൃകയായി

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: കോവിഡ് കാലത്തെ നല്ല വാർത്തകളുടെ നന്മയുടെ കാഴ്ചകൾക്കു ചങ്ങനാശേരിയിൽ നിന്നും പുതിയ ചരിതം..! കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആത്മാർഥമായി സേവനം അനുഷ്ഠിച്ച ഒരു ആശ പ്രവർത്തകയുടെ മകന് ഓൺലൈൻ പഠന സൗകര്യമൊരുക്കി നൽകിയാണ് ചങ്ങനാശേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. ആശ പ്രവർത്തകയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകനാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത്. വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനം നടത്താൻ ഫോണോ, വീട്ടിൽ ഒരു ടീവിയോ ഇല്ലെന്നു കുടുബശ്രീ പ്രവർത്തകരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിവരം അറിയിച്ചത്. […]

പുതുപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു കയറി: പ്ലസ് ടു പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്കു പരിക്ക്; കാർയാത്രക്കാർ മദ്യപിച്ചിരുന്നതായും ആരോപണം

തേർഡ് ഐ ബ്യൂറോ കറുകച്ചാൽ: കറുകച്ചാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് പ്ലസ്ടു പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിയ്ക്കു പരിക്ക്.  പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലം ജംഗ്ഷനിലാണ് നിയന്ത്രണം വിട്ട കാറാണ് ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്. കാർ യാത്രക്കാരും ഡ്രൈവറും മദ്യപിച്ചിരുന്നതായും ആരോപണം ഉയർന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കറുകച്ചാൽ കൈതേപ്പാലത്ത് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച ശേഷം അമിത വേഗത്തിൽ മുന്നിലേയ്ക്കു പാഞ്ഞ കാർ, സമീപത്തെ കലുങ്കിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന വിദ്യാർത്ഥിയ്ക്കു സാരമായി പരിക്കേൽക്കുകയായിരുന്നു. […]

വാകത്താനത്ത് പത്തുവയസുകാരൻ ആംബുലൻസ് ഇടിച്ചു മരിച്ച സംഭവം: സ്ഥലത്ത് ഗതാഗത നിയന്ത്രണവും വേഗ നിയന്ത്രണവും ഏർപ്പെടുത്തണം : ബിജെപി

തേർഡ് ഐ ബ്യൂറോ വാകത്താനം: അമിത വേഗത്തിൽ എത്തിയ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്തു വയസുകാരൻ മരിച്ച സ്ഥലത്ത് വേഗ നിയന്ത്രണത്തിനും ഗതാഗത നിയന്ത്രണത്തിനും ക്രമീകരണം ഏർപ്പെടുത്തണമെന്നു ബിജെപി ആവശ്യപ്പെട്ടു. പ്രദേശത്ത് അപകടം കുറയ്ക്കുന്നതിനും പൊലീസും പൊതുമരാമത്ത് വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ പരാതി നൽകി. വാകത്താനം കവലയിൽ നിന്നും കൈതയിൽ പാലം റോഡിൽ ഒന്നര കിലോമീറ്റർ ദൂരെ മാറി കാടമുറിയ്ക്കു സമീപം തേവരുചിറകുളം ജംഗ്ഷനിലാണ് അപകടം തുടർക്കഥയാകുന്നത്. ഈ ജംഗ്ഷനിൽ അഞ്ചൽക്കുറ്റിയിൽ നിന്നും വരുന്ന റോഡ് കൂടിച്ചേരുകയാണ് ചെയ്യുന്നത്. […]

കാവാലത്തിന് ബസ് സർവീസ് ആരംഭിക്കണം: ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ ചങ്ങനാശേരി : കാവാലം പ്രദേശത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലംപേരുർ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ബസ്സ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉത്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്.പാർലമെൻ്ററി പാർട്ടി ലീഡർ പി.റ്റി.സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ബോബൻ തയ്യിൽ, കുഞ്ഞുമോൾ വിജയകുമാർ, സിന്ധു.കെ.കുറുപ്പ്, എന്നിവർ ധർണ്ണയിൽ പങ്കെടുത്തു. ചങ്ങനാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി.ദേവരാജൻ, ഡി.സി.സി.ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി, ഐ.എൻ.ടി.യു.സി. ജില്ലാ […]

ലീലാമ്മ പൊലീസ് സ്റ്റേഷന്റെ പടികയറിയെത്തി: പരാതി നൽകാനല്ല, പാവങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം നൽകാൻ..!

തേർഡ് ഐ ബ്യൂറോ വാകത്താനം: ലീലാമ്മ പൊലീസ് സ്റ്റേഷന്റെ പടി കയറിയെത്തിയത് പരാതി നൽകാനല്ല.. മറിച്ച് മാസങ്ങളായി താൻ സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നും ഒരു പങ്ക് തന്റെ നാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവർക്കു സഹായമായി കൈമാറാനായാണ്. വാകത്താനം പൊലീസ് സ്റ്റേഷന്റെ പടി കടന്നെത്തിയ ലീലാമ്മ തന്റെ കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറി..! വാകത്താനം കിളിരൂർക്കുന്ന് ജറുസലേംമൗണ്ട് മുക്കാടംപാടത്ത് അനിയന്റെ ഭാര്യ ലീലാമ്മ (68)യാണ് വാകത്താനം പൊലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന് […]

കൊറോണക്കാലത്തും വിശ്രമമില്ലാതെ മിനി ടീച്ചർ തിരക്കിലാണ് : പൊലീസുകാർക്ക് ഭക്ഷണം നൽകി വാകത്താനത്തെ ടീച്ചർ

സ്വന്തം ലേഖകൻ വാകത്താനം: ഈ ലോക് ഡൗൺ സമയത്ത് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ടീച്ചർമാർ സമുഹ മാധ്യമത്തിലും സോഷ്യൽ മീഡിയകളിലും അവഹേളനത്തിന് ഇരയാകുമ്പോൾ എല്ലാവരിലും നിന്നും വേറിട്ട് നിൽക്കുകയാണ് മിനി ടീച്ചർ. ജറുസലേം മൗണ്ട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റിൻ്റെയും ചുമതല കുടി വഹിക്കുന്ന ടീച്ചർ ഈ ലോക്ഡൗൺ കാലത്ത് ലീവും പെർമിഷനും നിഷേധിച്ച് മൊബിലൈസ് ചെയ്ത് ലോക് ഡൗൺ വിജയിപ്പിക്കുന്നതിനായി അഹോരാത്രം ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം ഉണ്ടാക്കി സേനാംഗങ്ങൾക്ക് നൽകുന്ന തിരക്കിലാണ് ടീച്ചർ. […]

പൊലീസുകാരെ പട്ടിണികിടക്കേണ്ടി വരില്ല…! എസ്.ഐ ടോം മാത്യുവിന്റെ കരുതലുണ്ട്; പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകിയത് ചിങ്ങവനം സ്‌റ്റേഷനിലെ എസ്.ഐ ടോം മാത്യു

തേർഡ് ഐ ബ്യൂറോ ചിങ്ങവനം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ കാലത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊറോണ പടരാതിരിക്കാൻ കാക്കിയണിഞ്ഞ് തെരുവിൽ കാവൽനിൽക്കുകയാണ് കേരള പൊലീസ്. തെരുവുനായ്ക്കൾക്കു മുതൽ വീടിനുള്ളിൽ അടച്ചിരിക്കുന്ന മനുഷ്യർക്കു വരെ ഭക്ഷണം ഉറപ്പാക്കാൻ കാവൽ നിൽക്കുകയാണ് കേരള പൊലീസ്. ഈ പൊലീസുകാർ ഭക്ഷണം കഴിച്ചോ എന്നും, ഇവരുടെ ആരോഗ്യം ഉറപ്പാക്കാനുമായി രംഗത്തിറങ്ങുകയാണ് ചിങ്ങവനം സ്റ്റേഷനിലെ എസ്.ഐ ടോം മാത്യു. ലോക്ക് ഡൗൺ കാലത്ത് ദിവസവും നൂറു കണക്കിന് രോഗികൾക്കും നിരാലംബർക്കുമാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഭക്ഷണം […]