ചങ്ങനാശേരിയിൽ നാളെ ഹർത്താൽ : ഹർത്താൽ നടത്തുക അന്തരിച്ച സി.എഫ്. തോമസ് എം.എൽ.എയോടുള്ള ആദരസൂചകമായി ; പ്രിയ നേതാവിന്റെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ

ചങ്ങനാശേരിയിൽ നാളെ ഹർത്താൽ : ഹർത്താൽ നടത്തുക അന്തരിച്ച സി.എഫ്. തോമസ് എം.എൽ.എയോടുള്ള ആദരസൂചകമായി ; പ്രിയ നേതാവിന്റെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാവും ചങ്ങനാശേരി എം.എൽ.എയുമായ സി.എഫ് തോമസിന്റെ നിര്യാണത്തിൽ ആദരസൂചകമായി ചങ്ങനാശേരിയിൽ നാളെ ഹർത്താൽ. പ്രിയ നേതാവിന്റെ വേർപാടിൽ സംസ്ഥാന രാഷ്ട്രീയ നേതാക്കൾ അനുശേചനം അറിയിച്ചു.

നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ കൽപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ച് പൊതുപ്രവർത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ നേതാവിന്റെ വേർപാടിൽ ജോസ്. കെ.മാണി, ജോസഫ് എം. പുതുശേരി എന്നിവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.

തിരുവല്ല ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ നിന്നും ഉടൻ തന്നെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കും.സംസ്‌ക്കാരം നാളെ ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിൽ.

Tags :