ചങ്ങനാശേരി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന 31-ാം വാർഡ് അടച്ചു ; നടപടി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ; ചെയർമാനും സെക്രട്ടറിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഹോം ക്വാറന്റൈനിൽ

ചങ്ങനാശേരി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന 31-ാം വാർഡ് അടച്ചു ; നടപടി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ; ചെയർമാനും സെക്രട്ടറിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഹോം ക്വാറന്റൈനിൽ

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി : കോട്ടയം ജില്ലയിൽ കൊറോണ ഭീതിയിൽ ആശങ്ക പടരുന്നു. കോവിഡ് 19 ആന്റിജൻ ടെസ്റ്റിൽ ചങ്ങനാശേരി നഗരസഭാ മാർക്കറ്റിലെ മത്സ്യവ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 31-ാം വാർഡ് അടച്ചു പൂട്ടി.

ഇവിടെ സമ്പർക്കത്തിലൂടെ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡിലെ മുഴുവൻ റോഡുകളും റവന്യൂ വിഭാഗമെത്തിയാണ് അടച്ചത്. ഇതിനിടെ നഗരസഭാ ചെയർമാനും സെക്രട്ടറിയും ഹോം ക്വാറന്റൈനിലാണ്.

ഇവർക്ക് പുറമെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹോം ക്വാറന്റൈനിലാണ്.

ജൂലൈ 17ന് നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ കൂടിയ മത്സ്യവ്യാപാരികളുടെ രണ്ടര മണിക്കൂർ നീണ്ട മീറ്റിംഗിൽ പങ്കെടുത്ത രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ളവർ ക്വാറന്റൈനിലായത്.

കഴിഞ്ഞ ദിവസം ക്വാർന്റൈനിലായ നഗരസഭാ ചെയർമാൻ വൈസ് ചെയർപേഴ്‌സണ് സ്ഥാന കൈമാറ്റം നൽകിയിട്ടില്ല. ദിവസം പിന്നിട്ടിട്ടും സ്ഥാനകൈമാറ്റം നടത്താത്തിനാൽ നഗരസഭാ ഭരണം സ്തംഭനത്തിലാകുമെന്നും ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.