സി.എഫ്.തോമസ് എം.എല്‍.എ.യുടെ വേര്‍പാട് ചങ്ങനാശ്ശേരിക്കും  കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടം : കെ.സി.ജോസഫ് എം.എല്‍.എ

സി.എഫ്.തോമസ് എം.എല്‍.എ.യുടെ വേര്‍പാട് ചങ്ങനാശ്ശേരിക്കും കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടം : കെ.സി.ജോസഫ് എം.എല്‍.എ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : പ്രിയങ്കരനായ സി.എഫ്.തോമസി ന്റെ  വേര്‍പാടില്‍ അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയുടെ എം.എല്‍.എ. ആയിരുന്ന സി.എഫ്. തോമസ് പൊതുരംഗത്ത് എല്ലാവര്‍ക്കും ഏറ്റവും മാതൃകയായ ഒരു വ്യക്തിത്വമായിരുന്നു.

ഏറ്റവും ലളിതമായ ജീവിതശൈലി, ഏതു സാധാരണക്കാരനും പ്രാപ്യനായ ഒരു നേതാവ്. അധികാരത്തിന്റെ ആവരണങ്ങളില്ലാതെ പരിവേഷമില്ലാതെ അദ്ദേഹം പൊതുജീവിതത്തില്‍ ഉടനീളം സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് പി.റ്റി.ചാക്കോയോടുള്ള വ്യക്തിപരമായ ബന്ധവും അടുപ്പവും അദ്ദേഹത്തെ കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവാക്കി മാറ്റി. പിന്നീടിങ്ങോട്ട് ശ്രീ.കെ.എം.മാണിസാറിന്റെ ഏറ്റവും വിശ്വസ്തനായ സന്തത സഹചാരിയായി മാറി. കെ. എം.മാണിയുടെ മരണംവരെ സി.എഫ്. മാണിസാറിനൊപ്പം കേരള കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന വ്യക്തി ആയിരുന്നു.

ചങ്ങനാശ്ശേരിയുടെ വികസനരംഗത്ത് അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്തായിരി ക്കണമോ അതെല്ലാമായിരുന്നു പ്രിയപ്പെട്ട സി.എഫ്.തോമസ്.

അഞ്ചുകൊല്ലക്കാലം അദ്ദേഹം ഗ്രാമവികസനവകുപ്പ് മന്ത്രി ആയിരുന്നു. അധികാരത്തിന്റെ പരിവേഷമില്ലാതെ എന്നും സാധാരണക്കാരില്‍ സാധാരണക്കാരനായി ജിവിച്ച പ്രിയപ്പെട്ട സി.എഫ്.തോമസിന്റെ വേര്‍പാട് ചങ്ങനാശ്ശേരിക്കും കേരളരാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടമാണ്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.