ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; പാസ്റ്റർ നായർ അറസ്റ്റിൽ : തട്ടിപ്പ് നടത്തിയത് തൃക്കൊടിത്താനം,ചിങ്ങവനം പ്രദേശങ്ങളിൽ : തട്ടിപ്പുകാരനെ പൊക്കി അകത്താക്കിയത് ചിങ്ങവനം പൊലീസ്

ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; പാസ്റ്റർ നായർ അറസ്റ്റിൽ : തട്ടിപ്പ് നടത്തിയത് തൃക്കൊടിത്താനം,ചിങ്ങവനം പ്രദേശങ്ങളിൽ : തട്ടിപ്പുകാരനെ പൊക്കി അകത്താക്കിയത് ചിങ്ങവനം പൊലീസ്

Spread the love

തേർഡ് ഐ ക്രൈം ഡെസ്‌ക്

കോട്ടയം : ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ അടിച്ചുമാറ്റിയ തട്ടിപ്പുവീരൻ പാസ്റ്റർ നായർ അറസ്റ്റിൽ. മൂന്നുപേരിൽ നിന്നായി ഒൻപത് ലക്ഷം രൂപം തട്ടിച്ച കേസിലാണ് പ്രതിയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയുള്ള പ്രദേശങ്ങളിലായി ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട് ജയകുമാർ (53) ചിങ്ങവവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ബീൻസ് ജോസഫ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തിത്താനത്തെ നായർ കുടുംബാംഗമായ പ്രതി പെന്തക്കോസ്ത് സഭയുടെ പാസ്റ്ററാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകളെല്ലാം നടത്തിയത്. താൻ മതം മാറി പാസ്റ്ററായെന്നും ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും കാനഡയിലുമടക്കം സഭയുടെ സ്ഥാപനങ്ങളിൽ സ്വാധീനമുണ്ടെന്നും ജോലി നേടിത്തരാനുള്ള കഴിവുമുണ്ടെന്നാണ് സാധാരണക്കാരെ വിശ്വസിപ്പിച്ചിരുന്നത്.

ഇത്തരത്തിൽ സഭയുടെ സ്വാധീനത്തിനായി പ്രാർത്ഥനയ്ക്കുമായി എത്തുന്ന ആളുകളെ കബളിപ്പിച്ച് ജോലി ആവശ്യത്തിന് എന്ന പേരിൽ ഇയാൾ പണം നേടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ പണം നഷ്ടമായവർ ജോലി ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

പലർക്കും മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപം വരെയാണ് നഷ്ടമായത്. തട്ടിപ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്.

കോട്ടയം ജില്ലാ പൊലീസ് ചീഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ ബീൻസ് ജോസഫിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ വിപിൻ ചന്ദ്രൻ , സബ്ബ് ഇൻസ്‌പെക്ടർ സുരേഷ് കെ കെ, സിവിൽ പൊലീസ് ഓഫിസർ ഡെന്നി പി ജോയി, എന്നിവർ പത്തനം തിട്ട ജില്ലയിൽ ഏനാത്ത് പുതുശ്ശേരി ഭാഗത്ത് സ്‌കറിയ പാസ്റ്ററിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചു വന്ന പാസ്റ്റർ ജയകുമാറിനെ തന്ത്രപൂർവം അറസ്റ്റു ചെയ്യുകയായിരുന്നു.