സ്ത്രീകളിലെ യോനി ക്യാന്‍സർ ; യോനിയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം ; അവ അവഗണിക്കരുതേ …

സ്വന്തം ലേഖകൻ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. അപൂർവവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് യോനിയിലെ അർബുദം. ഡിഎൻഎ മ്യൂട്ടേഷന്‍, ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, പുകവലി, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പാരമ്പര്യം, തുടങ്ങിയ നിരവധി അപകട ഘടകങ്ങൾ യോനിയിൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. യോനിയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ പരിചയപ്പെടാം…  ഒന്ന് യോനിയില്‍ നിന്ന് വരുന്ന ക്രമം തെറ്റിയതും അസ്വാഭാവികവുമായ […]

രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ പഠിക്കുക ; രക്തസമ്മര്‍ദ്ദം‌ കൂടിയാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച്‌ അറിയാം…

സ്വന്തം ലേഖകൻ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം‌ പലരേയും അലട്ടുന്ന പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാകും.കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മര്‍ദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് തലവേദന. ശൈത്യകാലത്ത് പതിവായി തലവേദന ഉണ്ടാകുന്നത് ബിപി ഉയരുന്നതിന്റെ ലക്ഷണമാകാം. തലവേദനയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാം.ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണമെന്ന് പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ക്ഷീണത്തിനും പൊതുവായ ബലഹീനതയ്ക്കും കാരണമാകും. ശൈത്യകാലത്ത് അസാധാരണമാംവിധം ക്ഷീണമോ ഊര്‍ജമില്ലായ്മയോ […]

പ്രസവാനന്തര വിഷാദം കേരളത്തില്‍ 28 ശതമാനം വരെ ; ബേബി ബ്ലൂസും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും പരിഹാരമാര്‍ഗ്ഗവും

സ്വന്തം ലേഖകൻ കോട്ടയം: സന്തോഷകരമായ മാതൃത്വത്തിനിടയിലും കേരളത്തില്‍ 28 ശതമാനംവരെ അമ്മമാര്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സര്‍വേ.ബയോസയൻസ് ബയോടെക്നോളജി റിസര്‍ച്ച്‌ കമ്യൂണിക്കേഷൻ 2023 ആരംഭത്തില്‍ നടത്തിയ സര്‍വേയില്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവര്‍തന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന 25മുതല്‍ 40വരെ പ്രായമുള്ള 150 അമ്മമാരില്‍നിന്ന് ശേഖരിച്ച വിവരമനുസരിച്ച്‌ 53.9 ശതമാനംപോരേ പ്രസവാനന്തര മനഃസംഘര്‍ഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാല്‍, 77.3 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ കണ്ടു. ഇതില്‍ 28.3 ശതമാനം പേര്‍ക്ക് ആറുമാസവും 24.2 ശതമാനം പേര്‍ക്ക് ഒരു വര്‍ഷം വരെയും […]

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിലേക്ക് കടക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളാകാം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരിലും വ്യക്തമായ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത്- പ്രത്യേകിച്ച് സ്ത്രീകളില്‍- നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിക്കാം, ഇതെക്കുറിച്ച് ധാരണയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാം. ഇങ്ങനെ പിസിഒഎസ് സൃഷ്ടിക്കാവുന്നൊരു പ്രതിസന്ധിയാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട് സങ്കീര്‍ണതകള്‍. ആദ്യമേ മനസിലാക്കേണ്ടത് പിസിഒഎസ് എന്ന് പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്. അടിസ്ഥാനപരമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് […]

അമിതമായ പകൽ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകൾ ; യുവാക്കൾക്കിടയിൽ ഉറക്കമില്ലായ്‌മ വർധിക്കുന്നു ; സ്ലീപ് അപ്‌നിയ പരിഹരിക്കാൻ സ്ലീപ് സർജറി

സ്വന്തം ലേഖകൻ ഇന്ത്യയിൽ യുവാക്കളിൽ 47.91 ശതമാനം ആളുകൾക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കക്കുറവ് ആളുകളുടെ പ്രവർത്തന മികവിനെ ബാധിക്കുന്നു. കൂടാതെ നിരവധി ആരോ​ഗ്യപ്രശ്‌നങ്ങളും ഉറക്കക്കുറവുമൂലം ഉണ്ടാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാംക്രമികേതര രോഗങ്ങളിലൊന്നായി ‘ഉറക്കക്കുറവു’ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ലീപ് അപ്നിയ യുവാക്കളിൽ അമിതമായ പകൽ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാൻ കാരണമാക്കും. ഇത് ജീവിത നിലവാരത്തെയും പ്രൊഫഷണൽ മികവിനെയും ബാധിച്ചേക്കാം. ഉറക്കമില്ലായ്‌മ അനുഭവിക്കുന്നവർക്ക് അവരുടെ കഴിവിന്റെ 80 ശതമാനം മാത്രമേ പ്രവർത്തിക്കാൻ […]

രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക ; അണ്ഡാശയ ക്യാന്‍സറും ലക്ഷണങ്ങളും

സ്വന്തം ലേഖകൻ സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളർച്ചയാണിത്. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം  പാലിക്കുകയും ചെയ്യേണ്ടതാണ്. പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും നിലനിര്‍ത്തുന്നത് അണ്ഡാശയ അര്‍ബുദത്തിന്‍റെ മാത്രമല്ല, പല രോഗങ്ങളുടെയും സാധ്യത […]

പുരുഷന്മാർ നേരിടുന്ന പ്രോസ്റ്റേറ്റ് കാൻസർ ; ലക്ഷണങ്ങൾ അവഗണിക്കരുതേ ….

സ്വന്തം ലേഖകൻ പുരുഷന്മാർ നേരിടുന്ന ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ (Prostate cancer). ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. പുരുഷന്മാരിലെ ഒരു ചെറിയ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. അത് സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസറിനെ പ്രോസ്റ്റേറ്റ് കാൻസർ എന്നാണ് വിളിക്കുന്നത്. ഈ കാൻസറിന്റെ വളർച്ച താരതമ്യേന മന്ദഗതിയിലാണ്. പ്രോസ്റ്റേറ്റ് കാൻസറിൽ പലപ്പോഴും ലക്ഷണങ്ങൾ അങ്ങനെ പ്രകടമാകണമെന്നില്ല. ഇതുകൊണ്ട് തന്നെ രോഗം സമയബന്ധിതമായി തിരിച്ചറിയാനോ ചികിത്സ തേടാനോ കഴിയാതെ പോകുന്നു. ഇതോടെ പ്രോസ്റ്റേറ്റ് ക്യാൻസർ […]

ആർത്തവ സമയത്തെ കഠിനമായ വയറുവേദനയെ നിസ്സാരമായി കാണരുത്; നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ് എന്ന രോഗം എന്താണ്…? ലക്ഷണങ്ങൾ എന്തെല്ലാം..? എങ്ങനെ ചികിത്സിക്കാം…? ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാം ഇവിടെ

കോട്ടയം: ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ആഹാരശീലവും രോ​ഗങ്ങളുടേയും രോ​ഗികളുടേയും എണ്ണം വർധിപ്പിച്ചു. സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താലും ഒട്ടും വ്യത്യസ്തമല്ല സ്ഥിതി. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് ഇന്ന് നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ്. എന്താണ് ഈ രോഗം? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? എൻഡോമെട്രിയോസിസ് എങ്ങനെ ചികിത്സിക്കാം? ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം. ഗർഭാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയാണ് എൻഡോമെട്രിയം എന്ന പേരിൽ അറിയപ്പെടുന്നത്. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിലോ എൻഡോമെട്രിയത്തിലോ ഉള്ള കോശങ്ങൾക്ക് സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന വേദനാജനകമായ രോഗമാണ് […]

ഹൃദയാഘാതം വരാതിരിക്കാൻ എന്താണ് വഴി..?ഹൃദയാഘാതത്തെ പ്രതിരോധിക്കാം, ഈ 7 കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍…

കൊച്ചി :ജീവിതരീതികളിലെ പോരായ്മകള്‍ പലപ്പോഴും ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ എത്തിക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കും. അത്തരത്തില്‍ പ്രതിരോധിക്കാനായി നിത്യവും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്. പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും. രണ്ട്. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ഇതില്ലെങ്കിലും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാം. അതേസമയം […]

‘രാത്രി ഉറക്കമില്ല, എഴുന്നേൽക്കുന്നത് നട്ടുച്ചയ്‌ക്ക്’; കൗമാരക്കാർക്കിടയിൽ ഉറക്ക വൈകല്യം സാധാരണമായി ; ഇത് ശീലമാക്കിയാൽ ആരോ​ഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ ‘രാത്രി ഉറക്കമളച്ചിരുന്ന് സീരിസും സിനിമയും കണ്ട് എഴുന്നേക്കുന്നത് നട്ടുച്ചയ്‌ക്കാണ്’- ഈ പരാതി കേൾക്കാത്ത കൗമാരക്കാർ കുറവായിരിക്കും. കൗമാരക്കാർക്കിടയിൽ സാധാരണയായി കണ്ടു വരുന്ന രാത്രി വൈകി ഉറക്ക വൈകല്യത്തെ (ഡിഎസ്‌പിഎസ്) തുടർന്നാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണ രാത്രി ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ പുലർച്ചെ രണ്ടും മൂന്നും മണിക്കുമായിരിക്കും ഉറങ്ങുക. രണ്ടു മുതൽ നാല് മണിക്കൂറുകൾ അവരുടെ ഉറക്കത്തിന്റെ ദൈർഘ്യം കുറയ്‌ക്കുന്നു. ഇത് രാവിലെ ഉണരാൻ വൈകുന്നതിന് കാരണമാകും. കൗമാരക്കാരിൽ ഇത് സാധാരണമാണ്. എന്നാൽ ഇത് ശീലമാകുന്നത് ആരോ​ഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പഠനത്തിലെ സമ്മർദ്ദം, […]