play-sharp-fill
‘രാത്രി ഉറക്കമില്ല, എഴുന്നേൽക്കുന്നത് നട്ടുച്ചയ്‌ക്ക്’; കൗമാരക്കാർക്കിടയിൽ ഉറക്ക വൈകല്യം സാധാരണമായി ; ഇത് ശീലമാക്കിയാൽ ആരോ​ഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ

‘രാത്രി ഉറക്കമില്ല, എഴുന്നേൽക്കുന്നത് നട്ടുച്ചയ്‌ക്ക്’; കൗമാരക്കാർക്കിടയിൽ ഉറക്ക വൈകല്യം സാധാരണമായി ; ഇത് ശീലമാക്കിയാൽ ആരോ​ഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ

‘രാത്രി ഉറക്കമളച്ചിരുന്ന് സീരിസും സിനിമയും കണ്ട് എഴുന്നേക്കുന്നത് നട്ടുച്ചയ്‌ക്കാണ്’- ഈ പരാതി കേൾക്കാത്ത കൗമാരക്കാർ കുറവായിരിക്കും. കൗമാരക്കാർക്കിടയിൽ സാധാരണയായി കണ്ടു വരുന്ന രാത്രി വൈകി ഉറക്ക വൈകല്യത്തെ (ഡിഎസ്‌പിഎസ്) തുടർന്നാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്.

സാധാരണ രാത്രി ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ പുലർച്ചെ രണ്ടും മൂന്നും മണിക്കുമായിരിക്കും ഉറങ്ങുക. രണ്ടു മുതൽ നാല് മണിക്കൂറുകൾ അവരുടെ ഉറക്കത്തിന്റെ ദൈർഘ്യം കുറയ്‌ക്കുന്നു. ഇത് രാവിലെ ഉണരാൻ വൈകുന്നതിന് കാരണമാകും. കൗമാരക്കാരിൽ ഇത് സാധാരണമാണ്. എന്നാൽ ഇത് ശീലമാകുന്നത് ആരോ​ഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനത്തിലെ സമ്മർദ്ദം, മൊബൈൽ ഉപയോ​ഗം തുടങ്ങി നിരവധി ഘടകങ്ങൾ കുട്ടികളെ ഇത്തരത്തിൽ രാത്രി ജീവികളാക്കും. ഡിഎസ്‌പിഎസ് കുട്ടികളെ രാത്രി ഉറക്കമില്ലാമയിലേക്കും പ്രഭാത ഉറക്കത്തിലേക്കും നയിക്കും. കുട്ടികൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ അവർ ഉറങ്ങുന്ന സമയങ്ങൾ വ്യത്യാസപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓർമ്മക്കുറവ്, മൂഡ് മാറ്റങ്ങൾ എന്നിവയെ ഉറക്കമില്ലായ്മ ബാധിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. കുട്ടികളുടെ അക്കാദമിക പ്രകടനത്തെയും രാത്രിയുള്ള വൈകി ഉറക്കം ബാധിക്കും.

ഡിഎസ്‌പിഎസ് ലക്ഷണങ്ങൾ

ഉറങ്ങാൻ വൈകുക, രാവിലെ വൈകി എഴുന്നേൽക്കുക, രാവിലെ മുഴുൻ മൂകമായി ഇരിക്കുക, അശ്രദ്ധ എന്നിവയാണ് ഡിഎസ്‌പിഎസിന്റെ പ്രധാന ലക്ഷണങ്ങൾ.