രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ പഠിക്കുക ; രക്തസമ്മര്‍ദ്ദം‌ കൂടിയാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച്‌ അറിയാം…

രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ പഠിക്കുക ; രക്തസമ്മര്‍ദ്ദം‌ കൂടിയാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച്‌ അറിയാം…

സ്വന്തം ലേഖകൻ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം‌ പലരേയും അലട്ടുന്ന പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാകും.കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മര്‍ദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് തലവേദന. ശൈത്യകാലത്ത് പതിവായി തലവേദന ഉണ്ടാകുന്നത് ബിപി ഉയരുന്നതിന്റെ ലക്ഷണമാകാം. തലവേദനയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാം.ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണമെന്ന് പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ക്ഷീണത്തിനും പൊതുവായ ബലഹീനതയ്ക്കും കാരണമാകും. ശൈത്യകാലത്ത് അസാധാരണമാംവിധം ക്ഷീണമോ ഊര്‍ജമില്ലായ്മയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശ്വാസതടസ്സം ഉണ്ടാക്കാം. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കില്‍, അത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാകാം. നെഞ്ചുവേദന അല്ലെങ്കില്‍ അസ്വസ്ഥത ബിപി ഉയരുന്നതിന്റെ മറ്റൊരു ലക്ഷണമാണ്. ബിപി കൂടിയാല്‍ നെഞ്ചുവേദന കൈകളിലേക്കോ തോളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ പകരാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണിലെ രക്തക്കുഴലുകളെ ബാധിക്കുകയും കാഴ്ചക്കുറവിനും കാരണമാകാം. കാഴ്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.ഹൃദയമിടിപ്പില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. ഹൃദയമിടിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്.