സ്ത്രീകളിലെ യോനി ക്യാന്‍സർ ; യോനിയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം ; അവ അവഗണിക്കരുതേ …
സ്വന്തം ലേഖകൻ
സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. അപൂർവവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് യോനിയിലെ അർബുദം.
ഡിഎൻഎ മ്യൂട്ടേഷന്‍, ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, പുകവലി, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പാരമ്പര്യം, തുടങ്ങിയ നിരവധി അപകട ഘടകങ്ങൾ യോനിയിൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോനിയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്
രണ്ട്
യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാർജ്, യോനിയിൽ മുഴ തുടങ്ങിയവയും ചിലപ്പോള്‍ സൂചനയാകാം.
മൂന്ന്
മൂത്രമൊഴിക്കുമ്പോള്‍ വേദന, മലബന്ധം, നിരന്തരമായ പെൽവിക് ഭാഗത്തെ അസ്വസ്ഥതയും വേദനയും തുടങ്ങിയവയും യോനിയിലെ ക്യാൻസറിനെ സൂചനയാകാം.
നാല്
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്തെല്ലാം വേദന തോന്നുന്നുണ്ടെങ്കില്‍ അതും നിസാരമായി കാണേണ്ട.
അഞ്ച്
യോനിയുടെ നിറം പെട്ടെന്ന് മാറുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. നിറം മാറ്റത്തിനൊപ്പം യോനിയില്‍ നിന്ന് ദുര്‍ഗന്ധവും യോനിക്ക് ചൊറിച്ചിലും തിണര്‍പ്പും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണണം.
ആറ്
കാലുകളിൽ വേദന, കാലുകളിൽ വീക്കം ഇവയെല്ലാം വജൈനൽ ക്യാൻസറിന്റെ മറ്റ് ചില ലക്ഷണങ്ങളാണ്.