അധികമായാൽ മഞ്ഞളും ‘വിഷം’ ; ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടുതൽ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

സ്വന്തം ലേഖകൻ അധികമായാൽ മഞ്ഞളും ‘വിഷ’മാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധ​ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദത്തിൽ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചർമ്മ രോഗങ്ങൾ, കാൻസർ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് മഞ്ഞൾ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മഞ്ഞൾ ബെസ്റ്റാണ്. എന്നാൽ ഉപയോ​ഗം അമിതമായാൽ ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടാൻ മഞ്ഞൾ ശരീരത്തിനുള്ളിൽ […]

കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത് ; പതിവ് രീതികൾക്ക് മാറ്റം വരുത്തൂ …; വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത നാല് കാര്യങ്ങൾ

സ്വന്തം ലേഖകൻ ഒരു ദിവസത്തെ മുഴുവൻ ആരോഗ്യം നിർത്തുന്നതിൽ പ്രഭാത ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. എന്നാൽ കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത്. രാവിലെ പോഷക​ഗുണങ്ങളുള്ള ഭക്ഷണ പ്രഭാത ഭക്ഷണമാക്കാൻ ശ്രമിക്കുക. എന്നാൽ വെറും വയറ്റിൽ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്. തേൻ-നാരങ്ങ വെള്ളം ശരീരത്തിലെ കൊഴുപ്പ് കളയാൽ നാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്ന പതിവുണ്ട് പലർക്കും എന്നാൽ ഇത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതല്ലെന്ന് പോഷകാഹാര വിദ​ഗ്ധർ പറയുന്നു. തേനിന് പഞ്ചസാരയെക്കാൾ കൂടുതൽ കലോറിയും ഗ്ലൈസെമിക് ഇൻഡക്‌സും കൂടുതലാണ്. […]

ഉറക്കമില്ലായ്മ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം ; ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ അറിഞ്ഞിരിക്കൂ…

സ്വന്തം ലേഖകൻ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന്  ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം. പല കാരണം കൊണ്ടും ഉറക്കം  ലഭിക്കാതെ വരാം. സ്ട്രെസും ഇതിന് കാരണമാണ്. ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ശരാശരി, ഒരാള്‍ക്ക് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറക്കം കുറയുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന് ഉറക്കക്കുറവ് മെമ്മറി, ശ്രദ്ധ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാം. അതിനാല്‍ രാത്രി കുറഞ്ഞത് […]

കുടിക്കാൻ കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; ഒരു ലിറ്റര്‍ കുപ്പിവെള്ളം കുടിക്കുമ്പോള്‍ വയറ്റില്‍ എത്തുന്നത് രണ്ട് ലക്ഷം പ്ലാസ്റ്റിക് കഷ്ണങ്ങള്‍

സ്വന്തം ലേഖകൻ പുറത്തുപോയാല്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് പലരും. വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകാൻ മടിയായതിനാല്‍ തന്നെ തുച്ഛമായ വിലയ്ക്ക് കടകളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായ ഒന്നാണെന്ന് എത്രപേര്‍ക്ക് അറിയാം?. പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ഏകദേശം 2,40000 പ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് നാനോപ്ലാസ്റ്റിക്സ് ആയതിനാല്‍ കണ്ടെത്താൻ വളരെ പ്രയാസമാണ്. നാഷണല്‍ അക്കാദമി ഓഫ് സയൻസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുൻപ് മെെക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കുപ്പിവെള്ളത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ […]

സ്ഥിരമായി മദ്യപിക്കുന്നവരാണോ നിങ്ങൾ ; ഒരു മാസത്തേക്ക്‌ മദ്യം ഒഴിവാക്കിയാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍ പരിശോധിക്കൂ…

സ്വന്തം ലേഖകൻ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് മദ്യം. എന്നാല്‍ ആ ശീലം നിര്‍ത്താൻ ആയി പല മാര്‍ഗങ്ങള്‍ നോക്കുന്നവരും ഉണ്ട്.സ്ഥിരമായി മദ്യപിക്കുന്നവര്‍ ഒരു മാസത്തേക്ക്‌ മദ്യം ഒഴിവാക്കിയാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒന്ന്‌ പരിശോധിക്കാം. സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ധാരണശേഷി, ആശയക്കുഴപ്പം, ഉറക്കതകരാര്‍, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ശരീരത്തിന്‌ ഉണ്ടാക്കാറുണ്ട്‌. ഇത്‌ മൂലമുള്ള അമിത കലോറികള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയെയും വഷളാക്കും. കരളിന്റെ പ്രശ്‌നങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ വേറെ. ആത്മവിചിന്തനം നടത്താനും ജീവിതത്തില്‍ ഗുണപരമായ […]

സ്ത്രീകളിലെ യോനി ക്യാന്‍സർ ; യോനിയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം ; അവ അവഗണിക്കരുതേ …

സ്വന്തം ലേഖകൻ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. അപൂർവവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് യോനിയിലെ അർബുദം. ഡിഎൻഎ മ്യൂട്ടേഷന്‍, ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, പുകവലി, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പാരമ്പര്യം, തുടങ്ങിയ നിരവധി അപകട ഘടകങ്ങൾ യോനിയിൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. യോനിയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ പരിചയപ്പെടാം…  ഒന്ന് യോനിയില്‍ നിന്ന് വരുന്ന ക്രമം തെറ്റിയതും അസ്വാഭാവികവുമായ […]

രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ പഠിക്കുക ; രക്തസമ്മര്‍ദ്ദം‌ കൂടിയാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച്‌ അറിയാം…

സ്വന്തം ലേഖകൻ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം‌ പലരേയും അലട്ടുന്ന പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാകും.കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മര്‍ദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് തലവേദന. ശൈത്യകാലത്ത് പതിവായി തലവേദന ഉണ്ടാകുന്നത് ബിപി ഉയരുന്നതിന്റെ ലക്ഷണമാകാം. തലവേദനയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാം.ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണമെന്ന് പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ക്ഷീണത്തിനും പൊതുവായ ബലഹീനതയ്ക്കും കാരണമാകും. ശൈത്യകാലത്ത് അസാധാരണമാംവിധം ക്ഷീണമോ ഊര്‍ജമില്ലായ്മയോ […]

പ്രസവാനന്തര വിഷാദം കേരളത്തില്‍ 28 ശതമാനം വരെ ; ബേബി ബ്ലൂസും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും പരിഹാരമാര്‍ഗ്ഗവും

സ്വന്തം ലേഖകൻ കോട്ടയം: സന്തോഷകരമായ മാതൃത്വത്തിനിടയിലും കേരളത്തില്‍ 28 ശതമാനംവരെ അമ്മമാര്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സര്‍വേ.ബയോസയൻസ് ബയോടെക്നോളജി റിസര്‍ച്ച്‌ കമ്യൂണിക്കേഷൻ 2023 ആരംഭത്തില്‍ നടത്തിയ സര്‍വേയില്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവര്‍തന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന 25മുതല്‍ 40വരെ പ്രായമുള്ള 150 അമ്മമാരില്‍നിന്ന് ശേഖരിച്ച വിവരമനുസരിച്ച്‌ 53.9 ശതമാനംപോരേ പ്രസവാനന്തര മനഃസംഘര്‍ഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാല്‍, 77.3 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ കണ്ടു. ഇതില്‍ 28.3 ശതമാനം പേര്‍ക്ക് ആറുമാസവും 24.2 ശതമാനം പേര്‍ക്ക് ഒരു വര്‍ഷം വരെയും […]

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിലേക്ക് കടക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളാകാം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരിലും വ്യക്തമായ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത്- പ്രത്യേകിച്ച് സ്ത്രീകളില്‍- നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിക്കാം, ഇതെക്കുറിച്ച് ധാരണയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാം. ഇങ്ങനെ പിസിഒഎസ് സൃഷ്ടിക്കാവുന്നൊരു പ്രതിസന്ധിയാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട് സങ്കീര്‍ണതകള്‍. ആദ്യമേ മനസിലാക്കേണ്ടത് പിസിഒഎസ് എന്ന് പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്. അടിസ്ഥാനപരമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് […]

അമിതമായ പകൽ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകൾ ; യുവാക്കൾക്കിടയിൽ ഉറക്കമില്ലായ്‌മ വർധിക്കുന്നു ; സ്ലീപ് അപ്‌നിയ പരിഹരിക്കാൻ സ്ലീപ് സർജറി

സ്വന്തം ലേഖകൻ ഇന്ത്യയിൽ യുവാക്കളിൽ 47.91 ശതമാനം ആളുകൾക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കക്കുറവ് ആളുകളുടെ പ്രവർത്തന മികവിനെ ബാധിക്കുന്നു. കൂടാതെ നിരവധി ആരോ​ഗ്യപ്രശ്‌നങ്ങളും ഉറക്കക്കുറവുമൂലം ഉണ്ടാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാംക്രമികേതര രോഗങ്ങളിലൊന്നായി ‘ഉറക്കക്കുറവു’ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ലീപ് അപ്നിയ യുവാക്കളിൽ അമിതമായ പകൽ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാൻ കാരണമാക്കും. ഇത് ജീവിത നിലവാരത്തെയും പ്രൊഫഷണൽ മികവിനെയും ബാധിച്ചേക്കാം. ഉറക്കമില്ലായ്‌മ അനുഭവിക്കുന്നവർക്ക് അവരുടെ കഴിവിന്റെ 80 ശതമാനം മാത്രമേ പ്രവർത്തിക്കാൻ […]